മലയാള സിനിമയിൽ നിന്ന് തന്നെ ഒതുക്കാൻ കാരണം ഇതാണ്; ബാബു ആന്റണിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

5330

മലയാളത്തിൽ ഏറ്റവും കൂടുതൽ തഴയപ്പെട്ട അല്ലെങ്കിൽ ഒതുക്കപ്പെട്ട നടൻ ആരെന്നു ചോദിച്ചാൽ അതിന് ഒരേ ഒരു മറുപിടി മാത്രമേ ഉള്ളു അത് ബാബു ആന്റണി എന്ന അതുല്യ നടനാണ്. ഒരുകാലത്തു കരഘോഷത്തോടെ തീയറ്ററിൽ കാണികൾ എതിരേറ്റിരുന്ന നായകൻ.

ദാദ, കമ്പോളം ഉപ്പുകണ്ടം ബ്രോദേർസ്,ചന്ത അങ്ങനെ ബാബു ആന്റണി നായകനായ സൂപ്പർ ഹിറ്റുകളായി ഒരു പിടി മലയാളം സിനിമകൾ ഉണ്ട്. തിളങ്ങി നിൽക്കുമ്പോൾ തന്നെ എങ്ങാനെയൊക്കയോ പിന്നിലേക്ക് തള്ളപ്പെട്ട താരം. പിന്നീട് വില്ലനായും സഹ താരമായുമൊക്കെ അവഗണിക്കുമ്പോളും സിനിമയോടുള്ള സ്നേഹം കൊണ്ടും അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന് ഒരു സമൂഹം ഇവിടെ ഉള്ളത് കൊണ്ടും പൂർണമായും സിനിമയിൽ നിന്ന് തഴയപ്പെടാതെ ഇപ്പോഴും അദ്ദേഹം നിലനിൽക്കുന്നു.

ADVERTISEMENTS
   

ഒരു മലയാളം നടനും അവകാശപ്പെടാനില്ലാത്ത മെയ് വഴക്കവും സ്റ്റൈലിഷ് ആക്ഷൻ സീനുകൾ ചെയ്യാനുള്ള അസാമാന്യ കഴിവും ഒരു മാർഷ്യൽ ആർട്ടിസ്റ്റായ ബാബു ആന്റണി ക്കുണ്ട് എന്ന് പറയുന്നത് അതിശയോക്തി ഇല്ല.

ഇപ്പോൾ അദ്ദേഹം കൈരളി ടിവിയിൽ ജെ ബി ജംഗ്ഷനിൽ പങ്കെടുത്തപ്പോൾ നടത്തിയ തുറന്നു പറച്ചിലാണ് വൈറലായിരിക്കുന്നത്. മലയാളത്തിൽ നിന്നും ആരെങ്കിലും താങ്കളെ ചവിട്ടി താഴ്ത്താൻ ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തീർച്ചയായും ഉണ്ട് എന്ന് എനിക്ക് ധൈര്യപൂർവ്വം പറയാം എന്നാണ് ബാബു ആന്റണി പറയുന്നത്. അത് പണ്ടും ഇപ്പോഴും നിർബാധം തുടരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

അതിന്റെ കാരണമായി അദ്ദേഹം പറയുന്നത് താൻ സിനിമയിലുണ്ടെങ്കിൽ പല താരങ്ങൾക്കും അവരുടെ പ്രഭാവം കുറഞ്ഞു പോകുന്നു എന്ന തോന്നൽ ഉണ്ട് അതുകൊണ്ടാണ് തന്നെ പല ചിത്രങ്ങളിലും നിന്ന് ഒഴിവാക്കുന്നത് എന്ന് ബാബു ആന്റണി പറയുന്നു. സത്യത്തിൽ അത് ഓരോരുത്തരുടെ വെറും തെറ്റായ ധാരണ . ആണ് ഒരാളുടെ ആകാര ശൈലിയും സൈസും ഒന്നും മറ്റൊരാളുടെ പ്രാധാന്യം കുറയ്ക്കില്ല എന്നും ഒരാളുടെ പ്രാധാന്യം നിർണ്ണയിക്കുന്നത് അയാളുടെ കഴിവാണ് ഇത്തരം ചിന്തകൾ മാറ്റേണ്ട സമയമായി എന്നും ബാബു ആന്റണി പറയുന്നു

അഭിമുഖത്തിനിടയിൽ ബാബു ആന്റണിയെ കുറിച്ച് നടനും നിർമ്മാതാവുമൊക്കെയായ പ്രതാപ് പോത്തൻ പറഞ്ഞതും മലയാളത്തിൽ ഇന്നേവരെ വേണ്ട രീതിയിൽ പരിഗണിക്കാതെ പോയ നടന്മാരിൽ ഏറ്റവും മുന്നിലുള്ള ആളാണ് ബാബു ആന്റണി എന്നാണ്.

ഒരു കാലത്തു ഈ മനുഷ്യന്റെ സിനിമ കണ്ടു ആവേശം കൊണ്ട് തുള്ളിച്ചാടിയ ഒരു പ്രേക്ഷകനായും ഒരു സിനിമ നിരൂപകനായും പറയുന്ന ഒരു കാര്യം മലയാള സിനിമ ഇനിയും ബാബു ആന്റണിയെ ഉപയോഗിച്ചിട്ടില്ല അതിനുള്ള അവസരം അദ്ദേഹത്തിന് നൽകണം എന്നാണ്. എന്ത് തന്നെയായാലും പുതു തലമുറ സംവിധായകരിൽ പ്രധാനിയായ ഒമർ ലുലു അദ്ദേഹത്തെ നായകനാക്കി ചിത്രീകരണം പൂർത്തിയായ ചിത്രമാണ് പവർ സ്റ്റാർ, പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു എന്നാണ് ഒടുവിൽ കിട്ടിയ റിപ്പോർട്ടുകൾ.

അതോടൊപ്പം മണിരത്‌നത്തിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം പൊന്നിയൻ സെൽവനിൽ ഒരു പ്രധാന വേഷവും ചെയ്യുന്നുണ്ട്.2022 കൈ നിറയെ ചിത്രങ്ങളുമായി വീണ്ടും അദ്ദേഹം സിനിമ ലോകത്തു തന്റെ ശക്തമായ തിരിച്ചു വരവ് അറിയിക്കുകയാണ്.

ADVERTISEMENTS
Previous articleഅന്ന് ഞാൻ ചെല്ലുമ്പോൾ മുരളി എന്നെ മുറിയിൽ കാത്തിരിക്കുകയാണ് – എന്നെ കണ്ടതും തേങ്ങിക്കരഞ്ഞു : മോഹൻലാൽ പറയുന്നു
Next articleജയറാമിനെ നായകനാക്കാൻ പത്മരാജന് എന്താ ഭ്രാന്ത് പിടിച്ചോ ? ജയറാമിന് വേണ്ടി വഴിപാട് കഴിച്ച സലിം കുമാർ അക്കഥ ഇങ്ങനെ