നിങ്ങൾ എന്റെ സിനിമയിൽ നായകനാകേണ്ട ഒരു പുതുമുഖ സംവിധായകൻ അന്ന് മമ്മൂട്ടിയോട് പറഞ്ഞു. ജീവിതത്തിൽ ആദ്യമായാണ് ഒരാൾ ഇങ്ങനെ പറയുന്നതെന്ന് മമ്മൂട്ടി പിന്നീട് സംഭവിച്ചത് അക്കഥ ഇങ്ങനെ.

36724

മലയാളികൾക്ക് സുപരിചിതനായ സംവിധായകനാണ് ലാൽ ജോസ്. ഒരു മറവത്തൂർ കനവാണ്‌ ലാൽ ജോസിന്റെ ആദ്യ ചിത്രം ആറു വർഷത്തോളം കമലിന്റെ സഹ സംവിധായകനായി പ്രവർത്തിച്ചതിനു ശേഷമാണ് ഒരു സ്വതന്ത്ര സംവിധായകനാകാൻ അദ്ദേഹം തീരുമാനിച്ചത്.ഇപ്പോൾ തന്റെ സിനിമ ജീവിതത്തിന്റെ ആദ്യ സമയത്തു മെഗാസ്റ്റാർ മമ്മൂട്ടിയുമൊത്തുണ്ടായ ഒരു സംഭവം അദ്ദേഹം വിവരിക്കുകയാണ്. കൈരളി ടിവിയിലെ ഒരു പടുപാടിയിൽ സംസാരിക്കവേ ആണ് ലാൽ ജോസ് മനസ്സ് തുറന്നത്.

മമ്മൂട്ടിയുടെ അഴകിയ രാവണൻ ചിത്രത്തിന്റെ ഡബ്ബിങ്ങിനായി മദ്രാസിലെ മഹാബലിപുരത്തുനിന്നും മദ്രാസിലെ തന്നെ ഒരു സ്റ്റുഡിയോയിലേക്ക് ഡബ്ബിങ്ങിനായി മമ്മൂട്ടിക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു. അന്ന് താൻ ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടർ ആണ്.കുറച്ചു യാത്ര ഉള്ളതിനാൽ ഡ്രൈവ് ചെയ്തു കൊണ്ടിരുന്ന മമ്മൂക്ക ഓരോന്നു ചോദിച്ചു.അച്ഛനുമമ്മയുമൊക്കെ എന്ത് ചെയ്യുന്നു , എത്ര കാലമായി സിനിമയിലെത്തിയത് എന്നൊക്കെ. അപ്പോൾ അവർ അദ്ധ്യാപകരാണ് എന്നും ആറുവർഷത്തോളമായി സിനിമയിലെത്തിയിട്ട് എന്നുമൊക്കെ താൻ മറുപിടി കൊടുത്തു . അങ്ങനെ പോകവേ അദ്ദേഹം ചോദിച്ചു നീയും ശ്രീനിവാസനും ചേർന്ന് ഒരു ചിത്രം പ്ലാൻ ചെയ്യുന്നുണ്ടല്ലോ അതിൽ നായകനായോ?. കഥ പൂർണമായിട്ടില്ല കഥ പൂർത്തിയാകുമ്പോൾ ആ കഥാപാത്രത്തോട് യോജിക്കും എന്ന് തോന്നുന്ന ഒരാളെ നായകനാക്കും എന്ന് പറഞ്ഞു. അപ്പോൾ മമ്മൂക്ക പറഞ്ഞു നിന്റെ കഥാപാത്രത്തിന് ഞാൻ ചേരുമെങ്കിൽ ഞാൻ നായകനാകാം എന്ന്.

ADVERTISEMENTS
   
See also  ഒപ്പം ഒന്നിച്ചഅഭിനയിച്ച ഒരു നടനോട് പ്രണയം: വെളിപ്പെടുത്തലുമായി അപര്‍ണ ബാലമുരളി

വായിക്കാൻ മറക്കണ്ട:ഒരു പുതുമുഖമായ എനിക്ക് അതിൽ കൂടുതൽ ആത്മവിശ്വാസം പകരുന്ന വാക്കുകൾ വേറെ ഇല്ലായിരുന്നു മോഹൻലാലിൻറെ വെളിപ്പെടുത്തൽ

സത്യത്തിൽ ഏതൊരു സംവിധാന മോഹവുമുള്ള വ്യക്തിയെ സംബന്ധിച്ചും അയാൾക്ക് ലഭിക്കുന്ന ഗോൾഡൻ ചാൻസാണ് ആ വാക്കുകൾ. പക്ഷേ ലാൽ ജോസ് അന്ന് പറഞ്ഞത് വേണ്ട എന്നാണ്. സത്യത്തിൽ അത് കേട്ട് മമ്മൂക്ക ഷോക്ക് ആയി എന്ന് അദ്ദേഹം പറയുന്നു. എന്താണ് അങ്ങനെ പറഞ്ഞത് എന്ന മമ്മൂക്കയുടെ മറു ചോദ്യത്തിന് താൻ ഒരു മികച്ച സംവിധയാകാൻ ആണോ എന്ന് പോലും തനിക്കറിയില്ല. ഈ പണി എത്രത്തോളം എനിക്ക് വഴങ്ങും എന്നുള്ളത് തെളിയിച്ചതിനു ശേഷം ഞാൻ അങ്ങയെ വന്നു കാണാം, അപ്പോൾ മറ്റൊരു ചിത്രത്തിന് എനിക്ക് ഒരു ഡേറ്റ് തന്നാൽ മതി എന്ന് ലാൽ ജോസ് പറഞ്ഞു. പക്ഷേ ഈ ചിത്രത്തിന് ആണെങ്കിൽ മാത്രമേ താൻ തീയതി തരികയുള്ളു അല്ലെങ്കിൽ ഒരിക്കലും നിനക്ക് ഞാൻ ഡേറ്റ് തരില്ല എന്ന് മമ്മൂട്ടി പറഞ്ഞു.

See also  മമ്മൂട്ടി ആ പറഞ്ഞത് കേട്ടപ്പോൾ എനിക്കയാളെ തല്ലാൻ തോന്നി : വൈ ജി മഹന്ദ്രൻ പറഞ്ഞത്

അതിനു കാരണമായി അദ്ദേഹം പറഞ്ഞത് നിന്റെ ഇത്രയും വർഷത്തെ പ്രവർത്തന പരിചയമെല്ലാം നീ ഈ ചിത്രത്തിൽ ആകും ഇൻവെസ്റ്റ് ചെയ്യുന്നത് അപ്പോൾ അതാകും മികച്ച ചിത്രം എന്ന് മമ്മൂക്ക പറഞ്ഞു. പക്ഷെ മമ്മൂക്ക അത് കാര്യമായി പറഞ്ഞതാണ് എന്ന് താൻ കരുതിയില്ല എന്നും വൈകുന്നേരം ശ്രീനിയേട്ടൻ വിളിച്ചു എന്താണ് മമ്മൂക്ക ഇത്രയും വലിയ ഒരു ഓഫർ പറഞ്ഞിട്ടും വേണ്ട എന്ന് പറഞ്ഞത്. അദ്ദേഹം ശ്രീനിയേട്ടനെ വിളിച്ചിട്ടു ജീവിതത്തിൽ ആരും ഇങ്ങനെ ഒന്നും പറഞ്ഞിട്ടില്ല എന്നും മമ്മൂക്ക പറഞ്ഞു എന്ന് ശ്രീനിയേട്ടൻ പറഞ്ഞു. പിന്നെ ശ്രീനിവാസൻ കൂടി തന്ന ധൈര്യത്തിലാണ് താൻ തങ്ങൾ മുൻപ് ചർച്ച ചെയ്തു വിട്ടു കളഞ്ഞ മറവത്തൂർ കനവിന്റെ കഥ വീണ്ടും പൊടി തട്ടിയെടുത്തു സിനിമയാക്കാൻ തീരുമാനിച്ചത് എന്ന് ലാൽ ജോസ് പറയുന്നു.

See also  നടി ആക്രമിക്കപ്പെട്ട വിഷയത്തെ കുറിച്ചുള്ള ചോദ്യത്തിന് അവതാരകയുടെ വായടപ്പിച്ചു പ്രിഥ്വിരാജ്.

വായിക്കാൻ മറക്കേണ്ട:പദ്‌മഭൂഷൺ ലഭിക്കാൻ മമ്മൂട്ടിയേക്കാൾ അർഹത മറ്റാർക്ക്- ഇതുവരെ മമ്മൂട്ടിക്ക് പത്മഭൂഷൺ കൊടുക്കാത്തതിന്റെ ഞെട്ടിക്കുന്ന കാരണം വെളിപ്പെടുത്തി ജോൺ ബ്രിട്ടാസ് എംപി

മമ്മൂക്കയെ പോലെ ഉള്ള ഒരു സീനിയർ ആക്ടറുമായി ആദ്യം തന്നെ സിനിമ ചെയ്യാനുള്ള ധൈര്യക്കുറവും പിന്നെ തനിക്കു സംവിധാനം എത്രത്തോളം വഴങ്ങുമേ ന്നുള്ളതും ഒക്കെ അന്ന് അങ്ങനെ പറയാൻ ഒരു കാരണമായി. ഒരിക്കലും അഹങ്കാരം കൊണ്ട് പറഞ്ഞതല്ല തീർത്തും നിഷ്ക്കളങ്കമായി പറഞ്ഞതാണ് എന്ന് ലാൽ ജോസ് പറയുന്നു

 

ADVERTISEMENTS