ആസിഫ് അലി ഞാൻ ക്ഷമ ചോദിക്കുന്നു താങ്കളോട് – നടന്ന യഥാർത്ഥ സംഭവം വെളിപ്പെടുത്തി അവാർഡ് ദാന ചടങ്ങിന്റെ അവതാരക ജ്യുവൽ മേരി

52

എം ടി വാസുദേവൻ നായരെ ആദരിക്കുന്ന ചടങ്ങിൽ വച്ച് നടൻ ആസിഫ് അലിയെ സംഗീതസംവിധായകൻ രമേശ് നാരായണൻ അപമാനിച്ച സംഭവം മലയാള സിനിമ ലോകത്തെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു. ആസിഫ് അലി അപമാനിക്കപ്പെട്ടു എന്നത് വീഡിയോ കാണുന്ന ആർക്കും മനസ്സിലാകും. ഇപ്പോൾ ആ വിഷയത്തിൽ അന്ന് സംഭവിച്ച കാര്യങ്ങൾ എന്തായിരുന്നു എന്തൊക്കെ പാളിച്ചയാണ് സംഘാടനത്തിൽ അവിടെ ഉണ്ടായത് എങ്ങനെയാണ് ആസിഫ് അപമാനിക്കപ്പെട്ടത് എന്നൊക്കെ പ്രമുഖ നടിയും മനോരഥങ്ങൾ എന്ന ആ പരിപാടിയുടെ അവതാരകമായ ജുവൽ മേരി തുറന്നു പറയുകയാണ്.

നിരവധി പ്രമുഖർ വരുന്ന ഒരു പരിപാടിയായിരുന്നു അത് എന്നും പരിപാടിയുടെ മൊത്തത്തിലുള്ള സംഘാടനം വളരെ മോശമായിരുന്നു എന്നും താരം വ്യക്തമാക്കുന്നുണ്ട്. ആ പരിപാടിയുടെ അവതാരികയായത് ജുവൽ മേരിയായിരുന്നു. വളരെ തിരക്കുള്ള ഒരു പരിപാടിയായിരുന്നു. നിരവധി പ്രമുഖർ പങ്കെടുക്കുന്നത് നിരവധി ആളുകൾ ഉള്ളതുമായ ഒരു പരിപാടിയായിരുന്നു അത്. അവിടെ വെച്ച് ശ്രീ എം ടി വാസുദേവൻ നായർ തിരക്കഥ എഴുതിയ 9 ചിത്രങ്ങളുടെ ഒരു ആന്തോളജി അത് ഓഗസ്റ്റ് പതിനഞ്ചാം തീയതി റിലീസ് ആവാൻ പോവുകയാണ് അതിൻറെ ഒരു ട്രെയിലർ ലോഞ്ചിന്റെ ചടങ്ങ് നടക്കുകയാണ് അവിടെ.

ADVERTISEMENTS
   


9 സിനിമയുടെയും സംവിധായകർ , താരങ്ങൾ സംഗീതസംവിധായകർ ടെക്നീഷ്യൻസ് അങ്ങനെ ആ സിനിമയിൽ പ്രവർത്തിച്ച നിരവധി ആൾക്കാരും ആ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ഇവരെ ആദരിക്കുകയും ചെയ്യുന്ന ഒരു ചടങ്ങ് കൂടിയാണ് അത്ഒരുപാട് പ്രതിഭാധനരായ ആൾക്കാരുടെ വലിയൊരു നിര തന്നെ അവിടെയുണ്ട്ഗസ്റ്റുകളുടെ വലിയ ഒരു നിര ഉള്ളതുകൊണ്ടുതന്നെ ഇതിൽ ആരൊക്കെ വരില്ല എന്നുള്ളതിന് തന്നെ ഒരു അനിശ്ചിതത്വം അവിടെ ഉണ്ടായിരുന്നു

ഒരു അവതാരക എന്ന നിലയിൽ തനിക്ക് തന്നിട്ടുള്ള ലിസ്റ്റിൽ പലതും അപൂർണമായിരുന്നു എന്നും ജൂവൽ മേരി പറയുന്നു. ഇതിനിടയിൽ തന്നെ തനിക്ക് തന്ന ലിസ്റ്റിലേക്ക് പല ആൾക്കാരുടെയും പേരുകൾ ഇടയ്ക്കിടയ്ക്ക് ആഡ് ചെയ്യുന്നുണ്ടായിരുന്നു പലരുടെയും പേരുകൾ ഇടയ്ക്കിടയ്ക്ക് മാറ്റുന്നുണ്ടായിരുന്നു അതൊക്കെ വളരെ കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള ഒരു രീതിയിൽ നടന്നുകൊണ്ടിരിക്കുകയായിരുന്നു.

സംവിധായകൻ ജയരാജ് സംവിധാനം ചെയ്ത ഒരു ചിത്രത്തിലാണ് രമേശ് നാരായണൻ സംഗീത സംവിധാനം നടത്തിയിരിക്കുന്നത്.തനിക്ക് തന്ന ലിസ്റ്റിൽ അദ്ദേഹത്തിന്റെ പേര് ഇല്ലായിരുന്നു എന്നും ജുവൽ മേരി പറയുന്നു.അത് സംഘാടകരുടെ ഒരു വീഴ്ചയാണ്. പക്ഷേ ആ സിനിമയുടെ കാര്യം വന്നപ്പോൾ അന്നേരം ആ സിനിമയുടെ അണിയറ പ്രവർത്തകർ സ്റ്റേജിൽ കയറിയിരുന്നു. അവരാരും ഈ ഒരു തെറ്റ് കണ്ടതുമില്ല.അതുകൊണ്ടുതന്നെ ആ സിനിമയെ സംബന്ധിച്ചുള്ള ആൾക്കാരെ സ്റ്റേജിലേക്ക് വിളിച്ച സമയത്ത് രമേശ് നാരായണനെ അതിലേക്ക് വിളിച്ചിരുന്നില്ല.അത് സംഘാടകരുടെ ഒരു വീഴ്ച തന്നെയാണ് ആ ഷോയുടെ അവതാരക എന്ന നിലയിൽ അതിന് താൻ തന്നെ മാപ്പ് പറയുന്നു.

അപ്പോഴാണ് ഷോയുടെ ഡയറക്ടേഴ്സ് ഒരാൾ വന്ന് ജയരാജ് സാറിന്റെ സിനിമയുടെ സമീപ സംഗീതസംവിധായകനെ വിളിച്ചിട്ടില്ല അദ്ദേഹത്തെ വിളിക്കണമെന്ന് അദ്ദേഹത്തിനെ ന് ചൂണ്ടിക്കാണിച്ചു തരുന്നത്. അദ്ദേഹത്തിൻറെ പേര് കൃത്യമായി ആരും തന്നോട് പറഞ്ഞിരുന്നില്ല അതിൽ എനിക്കും ഒരു ചെറിയ സംശയം ഉണ്ടായിരുന്നു പേര്. ആ ഷോയുടെ വീഡിയോ കണ്ടാൽ അറിയാം അദ്ദേഹത്തിൻറെ പേര് ആദ്യം താൻ സന്തോഷ് നാരായണൻ എന്ന് വിളിച്ചിട്ട് സൈഡിൽ നിൽക്കുന്നവരോട് ചോദിക്കുന്നുണ്ട് ശരിയാണോ എന്ന് അപ്പോൾ അവരിൽ ആരോ രമേഷ് നാരായണൻ എന്ന് പറഞ്ഞു തരികയും 10 സെക്കൻഡ് ഉള്ളിൽ തന്നെ താൻ അത് തിരുത്തി രമേഷ് നാരായണൻ എന്ന് പറയുകയും ചെയ്യുന്നുണ്ട്. ഷോയുടെ സംവിധായകരിൽ ഒരാളാണ് അദ്ദേഹത്തിൻറെ ന് അടുത്തിരിക്കുന്ന ആസിഫ് അലിയെ വിളിച്ച് കൊടുക്കാൻ തന്നോട് പറയുന്നതും അങ്ങനെയാണ് ആസിഫിനെ വിളിക്കുന്നത്.

രമേഷ് നാരായണന്റെ കാലു വയ്യാത്തത് കൊണ്ട് അദ്ദേഹംത്തിനു സ്റ്റേജിലേക്ക് വരാൻ പറ്റില്ല എന്ന് തന്നെ അറിയിച്ചിരുന്നു അതുകൊണ്ടാണ് അദ്ദേഹത്തെ സ്റ്റേജിലേക്ക് വിളിക്കാതെ അദ്ദേഹത്തിൻറെ തൊട്ടടുത്തിരുന്ന ആസിഫലിയെ വിളിച്ച് അദ്ദേഹത്തിന് മോമെന്റോ കൊടുക്കാൻ തീരുമാനിച്ചത്.

താനാ സംഭവം കാണാതെ പോയതിന്റെ കാരണം അടുത്ത സിനിമയിലെ ആൾക്കാരെ വിളിക്കുന്നതിന്റെ അതിൻറെ ലിസ്റ്റിന്റെ കറക്റ്റ് ആക്കുന്നതിന്റെ തിരക്കിലായിരുന്നു താൻ. അതുകൊണ്ടുതന്നെ താഴെ എന്താണ് നടന്നതെന്ന് താൻ കണ്ടില്ല. ആസിഫലിയെ തങ്ങൾ തിരഞ്ഞെടുക്കാൻ കാരണം അദ്ദേഹം മലയാള സിനിമയിൽ ഒരുപാട് പേർക്ക് ഇഷ്ടമുള്ള പ്രേക്ഷകരുടെ ഒരുപാട് പ്രിയപ്പെട്ട താരം ആയതുകൊണ്ടാണ്. അതേപോലെതന്നെ മികച്ച ഒരു അഭിനേതാവ് കൂടിയാണ് അദ്ദേഹം. അതുകൊദ്നാന് ആസിഫിനെ മൊമെന്റോ കൊടുക്കാനായി ക്ഷണിച്ചത് എന്നും ജുവൽ മേരി പറയുന്നു.

അതേപോലെ തനിക്ക് ഇപ്പോഴും മനസ്സിലാകാത്ത ഒരു കാര്യം എന്തിനാണ് ആസിഫ് അലി ആ മൊമെന്റോ കൊണ്ടുവന്നപ്പോൾ രമേശ്നാരായണൻ പറയുന്നു അത് തനിക്ക് തരാൻ കൊണ്ടുവന്നതാണെന്ന് അറിഞ്ഞില്ല എന്നൊക്കെ. തരാൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് സാർ ആസിഫലി നിറഞ്ഞ പുഞ്ചിരിയോടെ മൊമെന്റോ നിങ്ങൾ അടുത്തേക്ക് കൊണ്ടുവന്നത് എന്ന് ജ്യുവൽ മേരി ചോദിക്കുന്നു. അദ്ദേഹത്തിൻറെ പേര് തെറ്റിച്ച് വിളിച്ചതു ആണ് പ്രശ്നമെങ്കിൽ അദ്ദേഹത്തിന് എൻറെ പേരിൽ കുറ്റം പറയുകയോ എനിക്കെതിരെ സംസാരിക്കുക പരാതി പറയുകയോ ആകാമായിരുന്നു. എന്തിന് അതിൻറെ ദേഷ്യം ആസിഫ് അലിയോട് കാണിച്ചു. അങ്ങനെ ഒരു കാര്യം അവിടെ നടന്നതിൽ തനിക്കും വലിയ വിഷമം ഉണ്ട് അതുകൊണ്ട് ഇവർ രണ്ടുപേരോടും താൻ മാപ്പ് പറയുകയാണ് എന്ന് ജൂവൽ മേരി പറയുന്നു.

എല്ലാവരുടെയും മുന്നിൽ വെച്ച് അങ്ങനെ ആസിഫ് അലി അവഗണിക്കപ്പെട്ടതിൽ തനിക്ക് വലിയ സങ്കടം ഉണ്ടെന്നും അതിന് ആസിഫിനോട് മാപ്പ് ചോദിക്കുന്നു എന്നും ജ്യുവൽ മേരി പറയുന്നുണ്ട് തങ്ങൾക്ക് എല്ലാവർക്കും ആസിഫിനെ അത്രയധികം ഇഷ്ടമായതുകൊണ്ട് അദ്ദേഹത്തിൻറെ ആ ചിരിച്ച മുഖത്തോടെയുള്ള ഇരിപ്പു കണ്ടപ്പോഴാണ് അതിനായി അദ്ദേഹത്തെ തിരഞ്ഞെടുത്തത് അവിടെ യാതൊരു വലിപ്പ ചെറുപ്പവും തങ്ങൾ കണ്ടിട്ടില്ലെന്നും ജുവൽ മേരി പറയുന്നു.

ആസിഫ് അലിയോട് രമേശ് നാരായണൻ ചെയ്തതിനോട് തനിക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല എന്നും ജ്യുവൽ മേരി പറയുന്നു. ഏതെങ്കിലും തരത്തിൽ സംഘാടകരുടെ ഭാഗത്തുനിന്നുള്ള വീഴ്ച കൊണ്ട് അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ അത് ഒരിക്കലും ആസിഫലിയോട് കാണിക്കരുത് ആയിരുന്നു എന്നും താരം പറയുന്നു. നമ്മൾ കരുണയും ഹൃദയ വിശാലതയുഉംഉള്ളവരായി ഇരിക്കണം എന്നും ജ്യുവൽ മേരി പറയുന്നു.

ADVERTISEMENTS