ദുൽഖർ സൽമാനെക്കാൾ മമ്മൂട്ടിയുടെ അതേ രൂപസാദൃശ്യമുള്ള അഷ്കർ. ആരാണ് ഈ ചെറുപ്പക്കാരൻ

106

മലയാളികൾ എന്നും ഏറെ അഭിമാനത്തോടെ കാണുന്ന ഒരു നടനാണ് മമ്മൂട്ടി. മലയാള സിനിമയിലെ സൗന്ദര്യത്തിന്റെ പര്യായം എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന വ്യക്തി കൂടിയാണ് മമ്മൂട്ടി. 70കളിൽ നിൽക്കുമ്പോഴും അദ്ദേഹം തന്റെ സൗന്ദര്യത്തിൽ കാണിക്കുന്ന ശ്രദ്ധ ഇന്നത്തെ പല യുവ നടന്മാർ പോലും ചെയ്യാത്തതാണ്.

മമ്മൂട്ടിയെ പോലെ തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ് മകൻ ദുൽഖർ സൽമാൻ .ഉപ്പയുടെ ലേബലിൽ അല്ലാതെ ഒറ്റയ്ക്ക് സിനിമയിലെത്തി തന്റേതായ ഇടം കണ്ടെത്താൻ ദുൽഖർ സൽമാന് സാധിച്ചിരുന്നു. ഇന്നൊരു പാൻ ഇന്ത്യൻ നടനായി ഉയർന്നുവന്ന ദുൽഖർ സൽമാൻ മലയാളികളുടെ മുഴുവൻ യൂത്ത് ഐക്കൺ ആണ്

ADVERTISEMENTS
   

എന്നാൽ പലപ്പോഴും ദുൽഖറിനെ കുറിച്ച് പലരും പറയുന്ന ഒരു കാര്യമുണ്ട്. ദുൽഖർ ഒരു അമ്മ മകനാണ് എന്ന്. അമ്മയുടെ സൗന്ദര്യവും മുഖവും ഒക്കെ ലഭിച്ചിട്ടുള്ള ഒരു അമ്മ മകൻ .മമ്മൂട്ടിയെക്കാൾ കൂടുതൽ ദുൽഖറിന്റെ മുഖസാദൃശ്യം അമ്മയോടാണ്. എന്നാൽ മമ്മൂട്ടിയുടെ അതേ മുഖസാദൃശ്യമുള്ള ഒരു വ്യക്തി അദ്ദേഹത്തിന്റെ കുടുംബത്തിൽ തന്നെയുണ്ട്.

See also  ആരൊക്കെ വന്നാലും മലയാളത്തിലെ മികച്ച സംവിധായകൻ അദ്ദേഹമാണ് - മണിയൻപിള്ള രാജു.

മമ്മൂക്കയുടെ  സഹോദരി പുത്രനായ അഷ്കർ ആണ് അത്. എല്ലാവർക്കും മമ്മൂട്ടി മമ്മൂക്ക ആണെങ്കിൽ അഷ്കറിന് മമ്മൂട്ടി മാമ്മച്ചിയാണ്. എന്നാൽ അദ്ദേഹത്തെ അങ്ങനെ വിളിക്കാൻ തനിക്ക് തോന്നാറില്ല എന്നും ചേട്ടാ എന്ന് വിളിക്കുന്നതാണ് അദ്ദേഹത്തിനും ഇഷ്ടമെന്നുമാണ് അഷ്കർ പറയുന്നത്.

സിനിമയിൽ അഭിനയിക്കാനുള്ള മോഹം ചെറുപ്പത്തിലേ ഉണ്ടായിരുന്നു . ആ മോഹമാണ് പല ഷോർട് ഫിലിമുകളിലും അഭിനയിക്കാൻ കാരണവും.  ഷോർട്ട് ഫിലിമുകളിലും മറ്റും അഭിനയിക്കുന്ന സമയത്ത് തനിക്ക് സിനിമകളിൽ അവസരം വാങ്ങിത്തന്നത് മമ്മൂട്ടിയാണ് .ദു

ൽഖർ സൽമാനെക്കാൾ കൂടുതൽ മമ്മൂട്ടിയുമായി മുഖസാദൃശ്യം ഉള്ളത് തനിക്ക് ആണ് എന്ന് പലരും പറയാറുണ്ട്. സിനിമയിൽ എത്തുന്ന സമയത്ത് അദ്ദേഹം ഒരൊറ്റ ഉപദേശം മാത്രമാണ് നൽകിയത്. തനിക്ക് ചീത്ത പേരുണ്ടാക്കി വയ്ക്കരുത്.സിനിമയിൽ നല്ലതും ചീത്തയും ഉണ്ട്.

എല്ലാ ആഘോഷവേളകളിലും ചെമ്പിലെ കുടുംബവീട്ടിൽ എല്ലാവരും ഒരുമിച്ചു കൂടാറുണ്ട്. ആ സമയങ്ങളിലാണ് മാമച്ചിയെ കാണാറുള്ളത്. തന്റെ സിനിമകളൊക്കെ അദ്ദേഹം കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ അറിയില്ല.അദ്ദേഹത്തോട് ബഹുമാനം കലർന്ന ഒരു ഇഷ്ടം ആണുള്ളത്. അതുകൊണ്ട് അങ്ങനെ തുറന്നു ചോദിക്കാനും സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ മുൻപിൽ നിന്ന് സംസാരിക്കാൻ പോലും ഭയമാണ് എങ്കിൽപോലും രാജമാണിക്യം കണ്ട ഒരു മമ്മൂട്ടി ആരാധകൻ എന്ന നിലയിൽ അദ്ദേഹത്തിനോട് തള്ളെ നിങ്ങള് പുലിയാണ് എന്ന് പറഞ്ഞിട്ടുണ്ട്.

See also  ലൈവില്‍ ആവശ്യപ്പെട്ടത് മുകളിലെ വസ്ത്രം മാറ്റാൻ ; ഞെട്ടിപ്പിക്കുന്ന മറുപടിയുമായി സാനിയ
ADVERTISEMENTS