ഒരു പുരുഷന് രണ്ടു പെണ്ണുങ്ങൾ വേണം. ഒരുവളെ നമുക്ക് ഭാര്യയെന്ന് വിളിക്കാം.മറ്റൊരുവളെ കാമുകിയെന്നും. എഴുത്തുകാരി അനുചന്ദ്രയുടെ കവിതയ്ക്ക് ഒരുമറു വശം ഉണ്ട് . അപ്സര ആലങ്ങാട്ടിന്റെ കുറിപ്പ് വൈറൽ

88

ഒരു പുരുഷന് രണ്ടു പെണ്ണുങ്ങൾ വേണം. ഒരുവളെ നമുക്ക് ഭാര്യയെന്ന് വിളിക്കാം.മറ്റൊരുവളെ കാമുകിയെന്നും. എഴുത്തുകാരി ആണ് അനുചന്ദ്രയുടെ കവിതയ്ക്ക് ഒരുമറു വശം ഉണ്ട് എഴുത്തുകാരി അപ്സര ആലങ്ങാട്ടിന്റെ കുറിപ്പ് വൈറൽ

വ്യത്യസ്തമായ ചിന്തകൾകൊണ്ടും ആഖ്യാന ശൈലി കൊണ്ടും പെട്ടന്ന് തന്നെ ശ്രദ്ധ നേടിയ എഴുത്തുകാരിയും തിരക്കഥകൃത്തും സിനിമ നിരൂപകയുമാണ് അനു ചന്ദ്ര. അടുത്തിടെ അനു ചന്ദ്ര തന്റെ ഫേസ്ബുക് അക്കൗണ്ടിൽ പങ്ക് വച്ച ഒരു കവിത വളരെ പെട്ടന്ന് ശ്രദ്ധ നേടിയിരുന്നു. സ്ത്രീ പുരുഷ ബന്ധത്തെ അവർക്കിടയിലെ പ്രണയത്തെ വിവാഹത്തെയുമൊക്കെ വളരെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ച നില നിന്ന് പോന്ന കീഴ്വഴക്കങ്ങളെ വെല്ലു വിളിക്കുന്ന തരത്തിലുള്ള ഒരു കവിതയാണ് അത്.

ADVERTISEMENTS
   

ഒരു പുരുഷന് രണ്ടു
പെണ്ണുങ്ങൾ വേണം.
ഒരുവളെ നമുക്ക് ഭാര്യയെന്ന് വിളിക്കാം.
മറ്റൊരുവളെ കാമുകിയെന്നും.

ഇങ്ങനെയാണ് അനുവിന്റെ കവിത തുടങ്ങുന്നത് പുരുഷന്റെ പ്രണയവും കുടുംബ ജീവിതം രണ്ടു തലത്തിൽ നോക്കിക്കാണുന്ന കവിതയ്ക്ക് ഇപ്പോൾ മറ്റൊരു തലം കൂടിയുണ്ടെന്ന് പറഞ്ഞു കൊണ്ട് അനുവിന്റെ സുഹൃത്തും എഴുത്തുകാരിയുമായ അപ്സര ആലങ്ങാട്ടിന്റെ കുറിപ്പാണു ഇപ്പോൾ വൈറലാവുന്നത്. പുരുഷന് രണ്ടു സ്ത്രീകൾ വേണം എന്ന അനുവിന്റെ കുറിപ്പിനെ അംഗീകരിക്കുമ്പോൾ തന്നെ അതിന്റെ മറു വശത്തെ കുറിച്ചാണ് അപ്സര പറഞ്ഞു വെക്കുന്നത്.

അനു ചന്ദ്രയുടെ കവിത.

Anu chandra

പലരും പകല്‍ വെളിച്ചത്തില്‍ സമ്മതിച്ചുതരാന്‍ വിസമ്മതിക്കുമെങ്കിലും
അതൊരു വലിയ സത്യവുമാണ്. എങ്കിലും ഇതിന്‍റെ പ്രായോഗികവശം ചിന്തിക്കേണ്ടിയിരിക്കുന്നു… എന്നാണ് അപ്സര പറയുന്നത്. അതിനെ വിശദീകരിക്കുന്ന അപ്സരയുടെ കുറിപ്പ് ഇപ്പോൾ വലിയ തോതിൽ വൈറലായിരിക്കുകയാണ് . 4700 ഓളം കമെന്റുകളും ആയിരത്തി എഴുന്നൂറോളം ഷെയറും അത് നേടിയിട്ടുണ്ട്. അപ്സരയുടെ കുറിപ്പ് ഇങ്ങനെ

ഒരു പുരുഷന് രണ്ടു സ്ത്രീകള്‍ വേണമെന്ന,
സുഹൃത്ത് Anu Chandra യുടെ post വായിച്ചു.
ഒരാള്‍ ഭാര്യയും മറ്റൊരാള്‍ കാമുകിയും.
വളരെ അര്‍ത്ഥവത്തായ… മനോഹരമായ ഒരു ”narration” ആണത്.

പലരും പകല്‍വെളിച്ചത്തില്‍
സമ്മതിച്ചുതരാന്‍ വിസമ്മതിക്കുമെങ്കിലും
അതൊരു വലിയ സത്യവുമാണ്.
എങ്കിലും ഇതിന്‍റെ പ്രായോഗികവശം ചിന്തിക്കേണ്ടിയിരിക്കുന്നു…
ഒരു കാമുകി മാത്രമായി,
ഒരു സ്ത്രീ, ജീവിതം
ഹോമിച്ചുതീര്‍ക്കുമെന്നുതോന്നുന്നില്ല.
അഥവാ ഉണ്ടെങ്കില്‍ , അതപൂര്‍വ്വം മാത്രം.
അപ്പോള്‍ , ആ കാമുകി മറ്റൊരാളുടെ ഭാര്യയാണ്.
അങ്ങനെ വരുമ്പോള്‍ ,
ഒരു സ്ത്രീക്കും രണ്ടു പുരുഷന്‍ വേണം. വേണമെന്നല്ല, ഉണ്ട് എന്നതാണല്ലോ സത്യം.
ഒരു സ്ത്രീ, ഒരു പുരുഷന്‍റെ ഭാര്യയായും
മറ്റൊരു പുരുഷന്‍റെ കാമുകിയായും,
ഒരു പുരുഷന്‍ ഒരു സ്ത്രീയുടെ
ഭര്‍ത്താവായും മറ്റൊരു സ്ത്രീയുടെ
കാമുകനായും ഒരേ സമയം
രണ്ടുജീവിതങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നുവെന്നംഗീകരിക്കേണ്ടിവരുന്നു.

Apsara Alanghat

ഒരേ സമയം സ്ത്രീ, ഒരാളുടെ കാമുകിയും മറ്റൊരാളുടെ ഭാര്യയും ആകുന്നതുകൊണ്ടും, ഒരേ സമയം, പുരുഷന്‍ ഒരാളുടെ കാമുകനും മറ്റൊരാളുടെ ഭര്‍ത്താവും ആകുന്നതുകൊണ്ടും അതായത് രണ്ടുപേരും Parallel Relationships ല്‍ ആവുന്നതുകൊണ്ട്, മക്കള്‍ എന്ന Common Space ല്‍ മാത്രം ഒത്തുചേരുന്നതുകൊണ്ട്,
സ്വന്തമായി രണ്ടുപേരും ഓരോ ലോകം
ഉണ്ടാക്കിവച്ചിരിക്കുന്നതുകൊണ്ട്,
വീടുകളില്‍ ഭാര്യാഭര്‍തൃ കലഹങ്ങള്‍ കുറഞ്ഞുവരുന്നുണ്ടോ !
ഭാര്യയോ ഭര്‍ത്താവോ , ഒരാള്‍ മാത്രം മറ്റൊരു പുരുഷന്‍റെ കാമുകിയോ, മറ്റൊരു സ്ത്രീയുടെ കാമുകനോ ആവുന്ന വീടുകളില്‍, കുടുംബകലഹം ഒഴിഞ്ഞ നേരവുമുണ്ടാകില്ല….!
ഈ സത്യം, നിയമവുമിപ്പോള്‍ അംഗീകരിച്ചുതരുന്നുണ്ടല്ലോ…. പ്രായപൂര്‍ത്തിയായ ആര്‍ക്കും, ആരോടൊപ്പവും….. !

ശ്രദ്ധിച്ചിട്ടുണ്ടോ, തത്ഫലമായി ലോഡ്ജിലെ റെയിഡുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍
ഇപ്പോള്‍ കേള്‍ക്കാനോ വായിക്കാനോ ഇല്ല.
വിവാഹം എന്നത് വീട്ടുകാരുടെ ആവശ്യവും ബന്ധുക്കളുടെ സന്തോഷവും നാട്ടുകാരോടുള്ള ബോദ്ധ്യപ്പെടുത്തലിനുള്ള
ആഢംബരചടങ്ങും മാത്രമായി മാറുന്ന
സാഹചര്യത്തില്‍, അങ്ങനെയൊരു ചടങ്ങ്
ആവശ്യമുണ്ടോ എന്നു ചിന്തിച്ചുതുടങ്ങേണ്ടിയിരിക്കുന്നു.
പക്ഷേ ഇതിനെല്ലാം മൂകസാക്ഷികളായി…
ഇതിനെല്ലാം അപവാദമായി…. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ ത്യജിച്ച്, So Called സുഖങ്ങളും സന്തോഷങ്ങളും മാറ്റിവച്ച്, കുടുംബത്തിനും കുഞ്ഞുങ്ങള്‍ക്കും
വേണ്ടിമാത്രം ജീവിക്കുന്ന ഒരു വിഭാഗം
ഭാര്യാഭര്‍ത്താക്കന്‍മാര്‍ ഇന്നുമിവിടെയുണ്ട്.

അവര്‍ പരസ്പരം കലഹിക്കാറുണ്ട്…കുടുംബകാര്യങ്ങളില്‍…. എങ്കിലും പരസ്പരം സ്നേഹം പങ്കുവയ്ക്കാന്‍ , അവര്‍ക്ക് ധാരാളം സമയം കിട്ടുന്നുമുണ്ട്… അവര്‍ ആരെയും ബോദ്ധ്യപ്പെടുത്താന്‍വേണ്ടി ജീവിക്കുന്നില്ല…
അതിന്‍റെ ആവശ്യം അവര്‍ക്കില്ല… കാരണം, മറ്റു തേടലുകളില്ലാതെ,
അവര്‍ക്കു കിട്ടിയ ജീവിതംമാത്രം അവര്‍ ‘ജീവിക്കുകയാണ്…!’
അവരെ, ”നമുക്ക് ” ഇങ്ങനെ വിവക്ഷിക്കാം, ല്ലേ…
”ജീവിക്കാനറിയാത്തവര്‍….
ജീവിതം ആസ്വദിക്കാനറിയാത്തവര്‍…!!”
…..അപ്സര ആലങ്ങാട്ട്

ADVERTISEMENTS