ഇത്ര വയസായിട്ടും കെട്ടിച്ചു വിടാതെ പെങ്ങളെ വച്ച് കാശുണ്ടാക്കി ജീവിക്കാൻ നാണമില്ലേ – വിമർശനത്തിന് അന്ന് അനുശ്രീ നൽകിയ മറുപടി ഇങ്ങനെ

2358

മലയാളികളുടെ പ്രിയങ്കരിയായ നായകയാണ് നടി അനുശ്രീ ഒരു നാട്ടിൻപുറത്തുകാരിയുടെ ഗെറ്റപ്പോടെ മലയാള സിനിമയിലേക്ക് കടന്നുവന്ന ഏത് വേഷവും കയ്യടക്കത്തോടെ ചെയ്യാൻ കഴിവുള്ള ഒരു നായികയായി ഇന്ന് വളർന്ന് നിൽക്കുന്ന താരമാണ് അനുശ്രീ. സൂപ്പർതാരങ്ങൾക്കൊപ്പം വരെ അനുശ്രീ നായികയായി അഭിനയിച്ചിട്ടുണ്ട്. നാട്ടിൻപുറത്തുകാരിയുടെ ലുക്കിൽ കടന്നുവന്നിട്ട് മോഡേൺ വേഷങ്ങൾ അടക്കം താരം ചെയ്തിരുന്നു. തന്റേടമുള്ള പെൺകുട്ടിയുടെ വേഷങ്ങൾ പലപ്പോഴും മികവുറ്റതായി ചെയ്തിട്ടുണ്ട് അനുശ്രീ. ആദ്യ സിനിമയിൽ തന്നെ അനുശ്രീ ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള പ്രകടനമാണ് കാഴ്ചവച്ചത്. സോഷ്യൽ മീഡിയയുടെ ലോകത്ത് പലപ്പോഴും മോശം അനുഭവങ്ങൾ ഉണ്ടാകാറുണ്ട് എന്നും തനിക്ക് അനാവശ്യ കമന്റുകൾ തന്റെ പോസ്റ്റുകൾക്ക് താഴെ ഇടുന്നവർക്ക് മറുപടി നൽകുന്നതിനെക്കുറിച്ചും അതുതന്നെ എങ്ങനെ ബാധിക്കുന്നു എന്നതും അനുശ്രീ കുറച്ചു നാൾക്ക് മുമ്പ് ബിഹൈൻഡ്വുഡ്സിനു നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

തന്നെ പ്രകോപിപ്പിച്ചു കമന്റ് ഇടുന്നവർക്ക് താൻ ചുട്ട മറുപടി നൽകാറുണ്ട്. അത്തരത്തിൽ ഒരു സംഭവം താരം പങ്കുവെക്കുന്നുണ്ട്. ലോക് ഡൌൺ സമയത്താണ് അതുണ്ടാകുന്നത്. തൻറെ സഹോദരൻ തനിക്ക് മുടിയിൽ ഒരു സ്പാ ക്രീം ഇട്ടു തന്നുകൊണ്ടിരിക്കുന്ന ഒരു ചിത്രം തന്റെ നാത്തൂൻ എടുത്തിരുന്നു. അത് പിന്നീട് താൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ശരിക്കും ഇഷ്ടം തോന്നി അത് കളറിംഗ് ഒക്കെ നടത്തി ഇട്ടതാണ്.

ADVERTISEMENTS
READ NOW  നേരിട്ട് ആരേലും രഞ്ജിനിയോട് അത് ചോദിക്കാൻ ധൈര്യം കാണിക്കുമോ ? ആര്യ ചോദിക്കുന്നു
Anusree brother and his wife

ആ ചിത്രത്തിന് നിരവധി കമൻറുകൾ വന്നു തന്റെ ബ്രദർ തന്നെ അതിൻറെ ഒരു ലിങ്ക് എടുത്ത് തനിക്ക് അയച്ചു തന്നിരുന്നു. എന്നാൽ അവർ കാര്യമായിട്ട് ആ കമന്റുകൾ ഒന്നും ശ്രദ്ധിച്ചിരുന്നില്ല. ഫോട്ടോ വൈറൽ ആയപ്പോൾ അയച്ചു തന്നതാണ് പുള്ളിക്കാരൻ . അന്ന് താൻ അതിന്റെ കമന്റുകൾ ചെക്ക് ചെയ്തപ്പോഴാണ് അതിൽ വളരെ പ്രകോപനപരമായ ചില കമന്റുകൾ ഉണ്ടായിരുന്നു. അതിലൊന്ന് ഇങ്ങനെയായിരുന്നു. പെങ്ങൾ പുര നിറഞ്ഞു നിന്നിട്ടും ഇത്രയും നാളായിട്ടും പെങ്ങളെ കെട്ടിച്ചുവിടാതെ ആങ്ങള പെങ്ങൾക്ക് തലയിൽ എണ്ണ തേച്ചു വെച്ചു കൊണ്ട് ഇരിക്കുകയാണ്. പെങ്ങളെ വെച്ച് കാശുണ്ടാക്കാൻ നാണമില്ലേഎന്ന് പറഞ്ഞുള്ള കുറെ കമൻറുകൾ ആണ് അതിൽ ഉണ്ടായിരുന്നത്.

അത്തരത്തിലുള്ള രണ്ടുമൂന്ന് കമൻറുകൾ വന്നപ്പോൾ താൻ മൈൻഡ് ചെയ്തില്ല. പിന്നെയും കൂടുതൽ കമൻറുകൾ വരാൻ തുടങ്ങിയപ്പോൾ തനിക്ക് ദേഷ്യം വന്നു. അന്ന് താൻ മുടി ഒരു പോണി സ്റ്റൈലിൽ പോയി കെട്ടി ടീഷർട്ടും ഒക്കെ ഇട്ട് വന്ന ഒരു ലൈവ് കൊടുക്കാൻ അങ്ങ് തീരുമാനിച്ചു. അതിൽ അഞ്ചാറ് കമൻറ് ഇട്ട ആൾക്കാരുടെ പേര് സഹിതം വിളിച്ചു പറഞ്ഞു കൊണ്ടാണ് താൻ എന്ന് മറുപടി കൊടുത്തത്. ഞാൻ നിങ്ങളുടെ വീട്ടിൽ ആണോ വന്നിരിക്കുന്നത്. ഞാൻ എൻറെ വീട്ടിൽ അല്ലേ ഇരിക്കുന്നത്.

READ NOW  ആ രണ്ടു മലയാള നടിമാരുടെ പാസ്പോർട്ട് പരിശോധിച്ചാൽ ഈ കേസ് തെളിയും , ആ റിപ്പോർട്ടർ ആക്രമിക്കപ്പെട്ട നടിയുടെ ബന്ധുവാണ് ; രൂക്ഷ വിമർശനവും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ശാന്തിവിള ദിനേശ്.

ഞാൻ നിങ്ങളുടെ വീട്ടിൽ അല്ലല്ലോ നിൽക്കുന്നത്. എൻറെ ചേട്ടൻ എനിക്ക് എണ്ണ ഇട്ട് തരുന്നതിന് നിങ്ങൾക്കെന്തെങ്കിലും പ്രശ്നം ഉണ്ടോ. അങ്ങനെ പറയാനുള്ള കാര്യങ്ങൾ വളരെ മാന്യമായി പറയുകയും മനസ്സിൽ വേറെ എന്തൊക്കെയോ പറയുകയും ചെയ്തുകൊണ്ട് താനെന്ന് ലൈവിൽ അങ്ങനെയൊക്കെ പറഞ്ഞിരുന്നു. അത്തരത്തിലുള്ള ചില പ്രശ്നങ്ങൾ തനിക്കുണ്ടെന്നും ഇച്ചിരി പ്രതികരണശേഷി കൂടുതലാണെന്നും അനുശ്രീ ആഭിമുഖ്ത്തിൽ പറഞ്ഞിരുന്നു. പ്രത്യേകിച്ച് തന്റെ വീട്ടുകാരെ കണക്ട് ചെയ്ത് എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാൽ തന്റെ കൺട്രോൾ വിട്ടുപോകും അനുശ്രീ പറയുന്നു.

ഫേസ്ബുക്കിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലൊന്നും ഇൻസ്റ്റാഗ്രാമിൽ അത്രയും ശല്യം ഇല്ലെന്നാണ് അനുശ്രീ പറയുന്നത്. ചെറുപ്പക്കാർ ആയതുകൊണ്ടാകാം എന്നും താരം പറയുന്നുഫേസ്ബുക്കിൽ കൂടുതലും പ്രായമായവരൊക്കെ ആയതുകൊണ്ട് തന്നെ അവരുടെ ചിന്തകളും കാര്യങ്ങളൊക്കെ അങ്ങനെ ആയേക്കാം എന്നതുകൊണ്ട് ആകാം ഇത് എന്നും താരം പറയുന്നു.

READ NOW  ഞാനിപ്പോൾ പഴയ മീരയല്ല .നേരത്തെ ഉണ്ടായിരുന്ന ആ സ്വഭാവം പൂർണമായും മാറ്റി.തുറന്നു പറച്ചിലുമായി മീര ജാസ്മിൻ
ADVERTISEMENTS