മലയാളത്തിലെ മുന്‍ നിര നടിയുമായുള്ള പ്രണയ ഗോസിപ്പ് ,പിന്നെ ഏറെ ചർച്ചയായ വിവാഹവും നടൻ അനൂപ് മേനോന്റെ ജീവിതം

1119

മലയാള സിനിമയിൽ വ്യത്യസ്തമായ ചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് അനൂപ് മേനോൻ. സീരിയൽ മേഖലയിലൂടെയാണ് അനൂപ്തന്റെ സിനിമ കരിയർ ആരംഭിക്കുന്നത്. ഒരുകാലത്ത് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന സീരിയലുകളിൽ സജീവ സാന്നിധ്യം ആയിരുന്നു അനൂപ്.

പ്രവീണ അനൂപ് ജോഡിയിൽ ഇറങ്ങിയ സീരിയലുകൾ എല്ലാം തന്നെ വലിയതോതിൽ ഹിറ്റ് ആവുകയും ചെയ്തിരുന്നു. സ്വപ്നം, മേഘം തുടങ്ങിയ സീരിയലുകൾ വളരെയധികം ശ്രദ്ധ നേടിയവയുമാണ്. തുടർന്ന് വിനയൻ സംവിധാനം ചെയ്ത കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയാണ് അനൂപ് മേനോൻ സിനിമയിലേക്ക് എത്തുന്നത്. അവിടുന്ന് അങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നടന് ചെറുതും വലുതുമായ നിരവധി വേഷങ്ങളിൽ താരം തന്റെ കഴിവ് തെളിയിച്ചിരുന്നു

ADVERTISEMENTS
   

ഒരു സീൻ മാത്രമുള്ള കഥാപാത്രമാണ് ലഭിക്കുന്നത് എങ്കിൽ പോലും അതിന് മികച്ച രീതിയിലുള്ള ഡെപ്ത്ത് കൊടുക്കാൻ അനൂപ് ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. സിനിമ മേഖലയിൽ ഉയരുന്നതിനോടൊപ്പം വലിയ തോതിൽ തന്നെ ഗോസിപ്പുകളും അനൂപിനെ ചുറ്റിപ്പറ്റി വന്നിരുന്നു. അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് നടി ഭാവനയുമായി ഉണ്ടായിരുന്ന ഒരു ഗോസിപ്പാണ്.

ആംഗ്രി ബേബീസ് എന്ന ചിത്രം മുതലാണ് ഭാവനയും മേനോനും ഒരുമിച്ച് അഭിനയിക്കാൻ തുടങ്ങുന്നത്. സാധാരണ ഗൗരവ കഥാപാത്രങ്ങളിൽ നിന്നും മാറി അനൂപ് കോമഡിയിലേക്ക് ട്രൈ ചെയ്യുന്ന സമയം കൂടിയായിരുന്നു അത്. ആ സമയത്ത് ട്രിവാൻഡ്രം ലോഡ്ജ് ആംഗ്രി ബേബീസ് തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് എത്തി.

കോമ്പിനേഷൻ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു അതോടെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും വിവാഹം കഴിഞ്ഞു എന്നുമുള്ള തരത്തിൽ വരെ വാർത്തകൾ വന്നിരുന്നു. വാർത്തകൾ വലിയതോതിൽ ചൂടുപിടിച്ച സമയത്ത് അനൂപ് തന്നെ ഈ വാർത്തക്കെതിരെ രംഗത്തുവന്നു. ഭാവന തന്റെ അടുത്ത സുഹൃത്താണെന്നും സൗഹൃദത്തിനപ്പുറം മറ്റൊന്നും തനിക്ക് ഭാവനയോട് ഇല്ല എന്നുമായിരുന്നു അനൂപ് പറഞ്ഞത്.

അപ്പോഴും വിവാദങ്ങൾ കെട്ടടങ്ങിയിരുന്നില്ല. തുടർന്ന് തന്നെക്കാൾ പ്രായമുള്ള ക്ഷേമ എന്ന പെൺകുട്ടിയെ അനൂപ് വിവാഹം കഴിച്ചതോടെയാണ് ഈ വാർത്തയ്ക്ക് ഒരു അവസാനം വന്നത്. ആ സമയത്ത് തന്നെക്കാൾ ഒരുപാട് പ്രായമുള്ള 15 വയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മയായ ക്ഷേമ എന്ന പെൺകുട്ടിയെ എന്തിന് അനൂപ് കല്യാണം കഴിച്ചു എന്നത് തരത്തിലുള്ള ചോദ്യങ്ങളും ഉയർന്നു വന്നിരുന്നു.

വിവാഹ ജീവിതത്തിലുള്ള സ്ടീരിയോ ടൈപ്പുകളെ തകര്‍ത്തെറിഞ്ഞ ഒരു തീരുമാനത്തെ അംഗീകരിക്കാന്‍ അന്നത്തെ മലയാളി പ്രേക്ഷകർക്ക് കഴിഞ്ഞില്ല എന്ന് വേണം പറയാൻ. ഒരാൾ അയാളുടെ വ്യക്തി ജീവിതം തിരഞ്ഞെടുത്തതിനെ ദുഷ്ടലാക്കോടെ കാണാൻ ആണുനമ്മുടെ ദുഷിച്ച സദാചാര ബോധം എപ്പോഴും നമ്മെ പ്രേരിപ്പിക്കുക. അനൂപ് മേനോൻ എന്താണെന്നു അയാളുടെ സിനിമ തന്നെ നിരവധി ഉദാഹരണങ്ങൾ നല്കിയിട്ടുണ്ട്. നിരവധി സ്ത്രീപക്ഷ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

എന്നാൽ സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ തന്റെ സുഹൃത്തായിരുന്നു ക്ഷേമ എന്നും ജീവിതത്തില്‍ ഒരുപാട് ദുഃഖം സഹിച്ചവള്‍ ആണ് അവരെന്നും അതിനെ ഒക്കെ ചങ്കൂറ്റത്തോടെ നേരിട്ട ഒരു സ്ത്രീയാണ് അവരെന്നും അതാണ് തനിക്ക് അവരോടു ഇഷ്ടം തോന്നല്‍ കാരണം എന്നും അദ്ദേഹം  അതിന് മറുപടിയായി പറഞ്ഞിരുന്നത്. അടുത്ത സൗഹൃദം ആയിരുന്നു ഇരുവരും തമ്മിൽ ഉണ്ടായിരുന്നത് എന്നും, ആ സൗഹൃദമാണ് ഒരുമിച്ച് ജീവിക്കാം എന്ന തീരുമാനത്തിലേക്ക് എത്തിയത് എന്നും അനൂപ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ആമിയെ പോലെ ഒരു മകളെ തന്നതിന് നന്ദി പറഞ്ഞു കൊണ്ട് മുൻപ് അനൂപ് മേനോൻ സോക്കല് മീഡിയയിൽ ഒരു പോസ്റ്റ് പങ്കിട്ടിരുന്നു. തങ്ങളുടെ വിവാഹ വാര്ഷികത്തിനാണ് ഇങ്ങനെയൊരു പോസ്റ്റ് താരം പങ്കിട്ടത് . അനൂപിന്റെ വിവാഹ സമയത്ത് സിനിമ മേഖലയിൽ നിന്നും അധികമാരും പങ്കെടുത്തിരുന്നില്ല. നടൻ ദിലീപ് മാത്രമാണ് വിവാഹത്തിന് എത്തിയിരുന്നത്.

ADVERTISEMENTS
Previous articleആദ്യ ഭാര്യയുടെ ആത്മഹത്യാ കാരണം കരിയർ താഴേക്ക് പോയ സിദ്ദിഖിനെ ഉയർത്തിക്കൊണ്ടുവന്നത് മോഹൻലാലിന്റെ ആ വാക്ക്.
Next articleദുൽഖർ സൽമാനെക്കാൾ മമ്മൂട്ടിയുടെ അതേ രൂപസാദൃശ്യമുള്ള അഷ്കർ. ആരാണ് ഈ ചെറുപ്പക്കാരൻ