ആയിഷ എന്ന വിളി കേട്ട് നോക്കിയ ഞാൻ കണ്ടത് ഏറ്റവും അ ശ്ലീലമായ ഒരു കാഴ്ച്ച! അതുറക്കേ പറയാനുള്ള ആർജവം വിജയ്ക്കില്ലായിരുന്നു യുവതിയുടെ വൈറൽ കുറിപ്പ്

1349

പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചുകൊണ്ട് പൊന്നാടയും സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്ന ദളപതി വിജയുടെ വീഡിയോ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ വളരെയധികം ട്രെൻഡിങ് ആയ ഒരു വിഷയമാണ് എന്നാൽ ആ ചടങ്ങിൽ നടന്ന ഒരു സംഭവം ആ മനോഹരമായ ആ ചടങ്ങിനെ വളരെയധികം വിവാദപൂർണമാക്കി തീർത്തു

ചടങ്ങിൽ ഓരോ കുട്ടികളെയും സ്റ്റേജിലേക്ക് വിളിച്ച് അവർക്ക് വിജയ് തന്നെ പൊന്നാടയണിയിച്ചു സർട്ടിഫിക്കറ്റ് നൽകി ഫോട്ടോ എടുക്കുന്ന ഒരു ചടങ്ങ് ആയിരുന്നു അവിടെ നടന്നുകൊണ്ടിരുന്നത്. എന്നാൽ ആയിഷ എന്ന പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചപ്പോൾ അതുവരെ നടന്നുകൊണ്ടിരുന്നതിന്റെ രീതികളും ചിട്ടകളും ഒക്കെ മാറി.

ADVERTISEMENTS
   

മുഖവും ശരീരവും കൈകൾ ഉൾപ്പെടെ പൂർണമായും നിറച്ച് പർദ്ദയിട്ടായിരുന്നു പെൺകുട്ടി വന്നത്. എന്നാൽ അവൾക്കുവേണ്ടി അവാർഡും പൊന്നാടയും സ്വീകരിച്ചത് അവളുടെ പിതാവായിരുന്നു. പെൺകുട്ടിക്ക് അവിടെ വെറുതെ നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ എന്നുള്ളതാണ് വളരെ സങ്കടകരമായ ഒരു സത്യം. എന്നാൽ ഇത് വലിയ തോതിൽ വിവാദങ്ങൾക്ക് വഴിവെച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഒരു പെൺകുട്ടിക്ക് അവൾ നേടിയ നേട്ടങ്ങൾളുടെ പുരസ്കാരങ്ങളും ആദരവും ഏറ്റുവാങ്ങുന്നതിന് അർഹതയില്ല എന്ന് കാണിക്കുന്ന മതനിയമത്തെയും അത് കൊണ്ട് നടക്കുന്ന മനുഷ്യരെയും ആണ് വലിയ തോതിൽ ഏവരും വിമർശിച്ചത്.

ഇപ്പോൾ ആ വിഷയത്തിൽ എഴുത്തുകാരിയും അധ്യാപികയുമായ അഞ്ചു പാർവതിയുടെ പ്രതികരണം ഫേസ്ബുക്ക് പോസ്റ്റായി വന്നത് വലിയ രീതിയിൽ വൈറലായിരിക്കുകയാണ്.

അഞ്ചുപാർവതിയുടെ പോസ്റ്റിന്റെ ചുരുക്ക രൂപം ഇങ്ങനെയാണ്. പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ദളപതി വിജയ് ആദരിക്കുന്ന ചടങ്ങു വളരെയധികം സന്തോഷത്തോടെയും ആരാധനയോടെയാണ് താൻ കണ്ടത് . ഓരോ പെൺകുട്ടികളുടെയും പേര് വിളിക്കുമ്പോൾ അവർ വരികയും വിജയ് അവരെ പൊന്നാടയും സർട്ടിഫിക്കറ്റും നൽകി ആദരിക്കുകയും ചെയ്യുന്ന കണ്ടപ്പോൾ തനിക്ക് വളരെ സന്തോഷവും ആവേശം തോന്നിയെന്നും അഞ്ചു പാർവതി പറയുന്നു.

അതോടൊപ്പം തന്നെ അവരുടെ മാതാപിതാക്കൾ വന്ന് അഭിമാനത്തോടെ അവരോടൊപ്പം നിന്ന് ഫോട്ടോ എടുത്തിട്ട് മടങ്ങുന്നത് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി. പക്ഷേ പെട്ടെന്ന് പ്ലസ് ടു കാരിയായ ആയിഷ എന്ന പെൺകുട്ടിയുടെ പേര് വിളിച്ചപ്പോൾ കയറിവന്നത് ഒരു മധ്യവയസ്കനായിരുന്നു അതോടൊപ്പം കറുപ്പ് കൊണ്ട് മൂടി കെട്ടിയ ഒരു രൂപവും അതുകൂടാതെ കൂടെ കൂടെ ഒരു ആൺകുട്ടിയും

പിന്നെ താൻ കണ്ടത് ഏറ്റവും അശ്ലീലമായ ഒരു കാഴ്ചയായിരുന്നു അഞ്ചു പാർവതി പറയുന്നത് ഇങ്ങനെ . ഉന്നത വിജയം നേടിയ പെൺകുട്ടിക്ക് നൽകേണ്ടതായ പൊന്നാടയും സർട്ടിഫിക്കറ്റും എല്ലാം അച്ഛനാണ് വിജയ്ക്ക് നൽകേണ്ടി വന്നത്. ആ പെൺകുട്ടിക്ക് നൽകേണ്ട പൊന്നാട വിജയിക്ക് അവളുടെ അച്ഛനെ അണിയിക്കേണ്ടി വന്നു. സൂപ്പർസ്റ്റാർ ആയിട്ടുള്ള, ഓരോ സിനിമയിലും മറ്റുള്ളവരുടെ രക്ഷകൻ ആയിട്ടുള്ള നിലപാടിന്റെ രാജകുമാരനായിട്ടുള്ള വിജയുടെ നിലപാടുകൾ അവിടെ ആവിയായി പോയി എന്നും ,അനീതികൾക്ക് അനാചാരങ്ങൾക്കും എതിരെ പോരാടുന്ന വിജയി ഇവിടെ തീർത്തും മങ്ങിപ്പോയി എന്നതാണ് അഞ്ചു പാർവതി പറയുന്നത്.

അവിടെ ആകെ ആശ്വാസമായത് ആ സമയത്ത് സദസ്സിൽ നിന്നുണ്ടായ കൂവലാണ് എന്നാണ് അഞ്ചുവിൻറെ കമൻറ് . വിജയ് എന്ന നടൻ സൂപ്പർസ്റ്റാർ ഉയർത്തിപ്പിടിച്ച് എല്ലാ നിലപാടുകൾ എല്ലാം ആ നിമിഷം ആവിയായി പോയി എന്നതാണ് തോന്നിയെന്നും അവർ പറയുന്നു.

പരീക്ഷയെഴുതി വിജയിച്ചത് ആയിഷയാണ്. അപ്പോൾ ഇവിടെ ആദരിക്കുന്നത് പരീക്ഷ എഴുതിയ കുട്ടികളുടെ മികവിനെയാണ്. അല്ലാതെ അവരുടെ അച്ഛനമ്മമാരെ അല്ല എന്ന് ഉറക്കെ വിളിച്ചു പറയാനുള്ള ആർജ്ജവം വിജയി കാണിച്ചില്ല എന്നും അതയാളുടെ നിലപാടില്ലായ്മയാണ് എന്നാണ് അഞ്ചു പാർവതി പറയുന്നത്. അങ്ങനെയൊരു നിലപാട് വിജയ് എടുത്തിരുന്നെങ്കിൽ അതായിരുന്നു വിജയ് എന്ന നടനെ ലോകം മുഴുവൻ ആദരിക്കുന്ന നിമിഷം എന്ന് അഞ്ചു പാർവതി പറയുന്നു.

അംബേദ്കറിനെയും പെരിയാറിനെയും കാമരാജിനെയും ഒക്കെ വിശദമായി പഠിക്കണമെന്ന് വിദ്യാർത്ഥികളോട് പറഞ്ഞ നിങ്ങൾ അവളുടെ അച്ഛനെ ഒഴിവാക്കി ആ പെൺകുട്ടിക്ക് പൊന്നാട അണിയിച്ചിരുന്നെങ്കിൽ അതായിരുന്നു ഈ വിദ്യാർത്ഥി സമൂഹത്തിന് മുന്നിൽ നിങ്ങൾ നൽകുന്ന ഏറ്റവും വലിയ സന്ദേശം എന്നും അഞ്ചു പറയുന്നു.

അവളുടെ വസ്ത്രധാരണത്തെക്കുറിച്ച് താനൊരു തെറ്റും പറയുന്നില്ല, കാരണം അത് ഒരാൾക്ക് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യമാണ് അവർക്ക് ഇഷ്ടമുള്ളത് ധരിക്കുക എന്നത്. പക്ഷേ ഇത്രമേൽ മതം നിറഞ്ഞുനിൽക്കുന്ന തലച്ചോറിൽ മതം കൊണ്ട് ഇത്രയും മതബോധം ഉള്ള ഒരു കുടുംബം എന്തിന് ഇങ്ങനെ ഒരു പരിപാടിക്ക് വന്നത് എന്ന് ചോദ്യവും ഇവിടെ പ്രസക്തമാണ്. അവരുടെ മതബോധപ്രകാരം പ്രായപൂർത്തിയായ ഒരു പെൺകുട്ടിയുടെ ശരീരത്തിൽ അന്യ പുരുഷ തൊടുന്നത് തെറ്റാണ് എന്നുണ്ടെങ്കിൽ ഇത് വിജയ് സംഘടിപ്പിച്ച പരിപാടിയാണ് അദ്ദേഹമാണ് പൊന്നാട ഇടുന്നത് സർട്ടിഫിക്കറ്റ് നൽകുന്ന എന്നൊക്കെ അറിഞ്ഞിട്ടും എന്തിന് ഈ ചടങ്ങിന് വന്നു എന്നും അഞ്ചു പാർവതി തന്റെ കുറിപ്പിലൂടെ ചോദിക്കുന്നു.

അപ്പോൾ മകളുടെ പേരിലുള്ള ആനുകൂല്യവും അംഗീകാരവും വേണം പക്ഷേ അത് അവൾക്ക് നേരിട്ട് നൽകാനുള്ള മനസ്സും ഇല്ല അതിന് മതം തടസ്സമാകുന്നു. അത് ഒരു ഉളുപ്പുമില്ലാതെ വാങ്ങിക്കാൻ വന്ന അച്ഛനെയും സഹോദരനെയും കടുത്ത രീതിയിലാണ് അഞ്ചു പാർവതി വിമർശിക്കുന്നത്.

തമിഴ്നാട്ടിലെയും കേരളത്തിലെയും ലിബറൽ പ്രൊഫഷണൽ ആയ നടി നടന്മാരെയും അഞ്ചു പാർവതി രൂക്ഷമായി വിമർശിക്കുന്നുണ്ട്. തമിഴ്നാട്ടിലെ ലിബറൽ സിംഹമായ പ്രകാശരാജും കമലഹാസനും ഒന്നും ഇതിനോട് യാതൊരു രീതിയിലും പ്രതികരിച്ചു കണ്ടില്ല എന്നും അഞ്ചു പാർവതി പറയുന്നു. കേരളത്തിലെ പുരോഗമനവാദികളും ലിബറൽ പ്രഭുകളും ഒരു വാക്കുപോലും ഇതിനെതിരെ പറഞ്ഞിട്ടില്ലെന്നും പൊളിറ്റിക്കൽ കളക്ടറസ് എന്ന് പറഞ്ഞു നടക്കുന്നു പലരും ഇപ്പോൾ ഒരക്ഷരം ഉരിയാടാതെ ഇരിക്കുകയാണ്. പിന്നെ എപരുപാടി കൊണ്ടുണ്ടായ ഗുണം എന്തെന്നാൽ കേരളത്തിലെ സമസ്തക്ക് തമിഴ്നാട്ടിലും ബ്രാഞ്ച് ഉണ്ടെന്ന് കാട്ടിത്തരാൻ ഈ ചടങ്ങ് മൂലം ആയി എന്നും അഞ്ചു പാർവതി പറയുന്നു.

എന്നാൽ ഈ സമയം തന്നെ ചടങ്ങിൽ മുസ്ലിം സമുദായത്തിൽ പെട്ട തന്നെ മറ്റു പെൺകുട്ടികൾ വിജയ് നിന്നും അവാർഡ് നേരിട്ട് വാങ്ങുകയും ചേർന്ന് നിന്ന് ഫോട്ടോ എടുക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. മത നിയമങ്ങൾ ഒരു പരിധിക്ക് അപ്പുറം ജീവിതത്തിലേക്ക് കൊണ്ട് പോകുന്ന ചില കുടുംബങ്ങളിൽ മാത്രമാണ് ഇത്തരത്തിൽ കുട്ടികൾക്ക് അവരുടെ കഴിവിനും പ്രതിഭയ്ക്കുമൊക്കെയുള്ള അംഗീകാരം നേടാൻ കഴിയാതെ പോകുന്നത് എന്ന് നമുക്ക് നിസ്സംശയം പറയാം. എല്ലാ മതങ്ങളിലും കാലഹരണപ്പെട്ട വിശ്വാസങ്ങളും ആചാരങ്ങളും ഉണ്ട്. മതം മനുഷ്യന്റെ നന്മക്ക് എന്ന് പറയുന്ന മനുഷ്യർ അത് കൃത്യമായി മനസിലാക്കി മാറ്റം ഉണ്ടാക്കാൻ മടിക്കരുത്. സ്വതന്ത്രമായ മനസ്സോടെ ഈ വിശാലമായ ലോകത്തെ നോക്കിക്കാണു ജീവിതം വലിയ സുന്ദരം ആണ്

ADVERTISEMENTS