ചാൻസ് ലഭിക്കാൻ വേണ്ടിയാണോ അനശ്വര ഇങ്ങനെ ചെയ്തത് എന്ന് അച്ഛനോട് അമ്മയോടും ചോദിച്ചു

149

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ താരമാണ് അനശ്വര രാജൻ. വലിയൊരു ഇടവേളയ്ക്ക് ശേഷം പിന്നീട് താരം എത്തിയത് മുഴുവൻ ശക്തമായ കഥാപാത്രങ്ങളിലൂടെ ആയിരുന്നു. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ പ്രകടനത്തിനു ശേഷം താരത്തെ തേടിയെത്തിയത് അതിമനോഹരമായ ചിത്രങ്ങൾ ആയിരുന്നു എന്ന് പറയുന്നതാണ് സത്യം. ഇതിൽ തന്നെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ചിത്രം എന്നത് സൂപ്പർ ശരണ്യയായിരുന്നു. ഈ ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിനു ശേഷം നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്.

സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ സജീവ സാന്നിധ്യമായി അനശ്വര തന്റെ വിശേഷങ്ങളൊക്കെ ആരാധകരോട് പലപ്പോഴും പങ്കുവയ്ക്കാൻ മറക്കാറില്ല.. ഇതിനായി സോഷ്യൽ മീഡിയയിലെ ഫോട്ടോഷൂട്ടുകൾ തന്നെയാണ് താരം പങ്കു വയ്ക്കുന്നത്. ഒരിക്കൽ താരം പങ്കുവെച്ചിരുന്ന ഒരു ഫോട്ടോഷൂട്ട് വലിയ തോതിൽ തന്നെ വിവാദമായി മാറിയിരുന്നു.

ADVERTISEMENTS
   
READ NOW  മരുമകൾ സുപ്രിയയുടെ സ്വഭാവത്തെക്കുറിച്ച് മല്ലിക സുകുമാരൻ. ആ കാര്യങ്ങൾക്കൊക്കെ കാരണം അവളാണ്.

ഈ ഫോട്ടോ ഷൂട്ടിന് വളരെ മോശം കമന്റുകൾ ആയിരുന്നു ലഭിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ പലപ്പോഴും ബോൾഡ് ഫോട്ടോഷൂട്ടിൽ എത്തുമ്പോഴാണ് ഇത്തരത്തിലുള്ള മോശം കമന്റുകൾ താരത്തിന് ലഭിക്കാറുള്ളത്. പണ്ടൊരിക്കൽ അനശ്വര ഷോട്ട്സ് ഇട്ടപ്പോൾ അത് വലിയതോതിൽ തന്നെ വിവാദമായിരുന്നു. ആ സമയത്ത് നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്

തന്റെ വേഷവിധാനത്തെക്കുറിച്ച് പലപ്പോഴും ആളുകൾ പലതരത്തിലുമുള്ള അഭിപ്രായങ്ങൾ പറയാറുണ്ട്. ഇപ്പോൾ താൻ അതിനെ വലിയ കാര്യമായി എടുക്കാറില്ല മുൻപ് അത് കാണുമ്പോൾ വലിയ സങ്കടം തോന്നുമായിരുന്നു എങ്കിലും നമ്മുടെ അടുത്ത സുഹൃത്തുക്കളോ മറ്റോ നമ്മളോട് നേരിട്ട് പറയുമ്പോൾ നമുക്കത് ബുദ്ധിമുട്ടായി തോന്നും.

ചില ബന്ധുക്കൾ ഒക്കെ വീട്ടിൽ അച്ഛനോടും അമ്മയോടും ആയി പറയാറുണ്ട് ചാൻസ് കിട്ടാൻ വേണ്ടിയാണോ അനശ്വര ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന്. അങ്ങനെ അച്ഛനോട് നേരിട്ട് ചോദിച്ച ആളുകളുണ്ട്.അതുപോലെ എന്റെ ചേച്ചിയോട് ചോദ്യങ്ങൾ ചോദിക്കുന്നവരും നിരവധിയാണ്. അനുജത്തിയോട് ഇതൊന്നും പറഞ്ഞു കൊടുക്കാറില്ലേ എന്നായിരുന്നു ചേച്ചിയോട് പലരും ചോദിച്ച ചോദ്യം. ഇന്ന് താൻ ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒന്നും തന്നെ ആലോചിക്കാറില്ല. എങ്കിലും ആദ്യകാലങ്ങളിൽ ഒക്കെ അത് കേൾക്കുമ്പോൾ തനിക്കും വലിയ ബുദ്ധിമുട്ട് തോന്നാറുണ്ടായിരുന്നു. പ്രത്യേകിച്ച് ബന്ധുക്കൾ ഒക്കെ പറയുമ്പോൾ.

READ NOW  സാന്ദ്ര തോമസിൻ്റെ വെളിപ്പെടുത്തലുകൾ: മമ്മൂട്ടിയുടെ ഇടപെടലും മോഹൻലാലിൻ്റെ പിന്തുണയും
ADVERTISEMENTS