മഞ്ജു വാര്യർ നായികയായി എത്തിയ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരോദയം ആണ് അനശ്വര രാജൻ. തുടർന്ന് അങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി അനശ്വര മാറുകയും ചെയ്തു. താരത്തിന്റെ ഓരോ കഥാപാത്രങ്ങളും ആരാധകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്.
തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിൽ കൗമാരക്കാരിയായ പെൺകുട്ടിയായി എത്തിയ അനശ്വര രാജൻ അവിസ്മരണീയ പ്രകടനം ആയിരുന്നു കാഴ്ച വച്ചത് . തുടർന്ന് സൂപ്പർ ശരണ്യ എന്ന ചിത്രത്തിൽ ടൈറ്റിൽ റോളിൽ എത്തിയ അനശ്വര മിന്നുന്ന പ്രകടനം തന്നെ കാഴ്ചവച്ചു. അടുത്തകാലത്ത് ഇറങ്ങിയ പുതിയ ചിത്രങ്ങളുടെ എല്ലാം ഭാഗമായി നടി മാറുകയും ചെയ്തിട്ടുണ്ട്.
നേര്, ഓസ്ലർ തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം വളരെ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്. ഇപ്പോഴിതാ നേര് എന്ന ചിത്രത്തിലെ സാറ എന്ന കഥാപാത്രത്തെ കുറിച്ച് ഒരു ഓണ്‍ലൈന്‍ അഭിമുഖത്തിൽ അനശ്വര പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
റേപ്പിന് വിധേയയായ ഒരു പെൺകുട്ടി തനിക്ക് നേരിട്ട അഹിതത്തിനു കാരണമായവനെ നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ വേണ്ടി നടത്തുന്ന നിയമപോരാട്ടങ്ങളെ കുറിച്ചാണ് ഈ ചിത്രത്തിൽ പറയുന്നത്. ചിത്രത്തിലെ ഈ ഒരു രംഗം ചെയ്തപ്പോൾ തനിക്ക് ഉണ്ടായ മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചാണ് അനശ്വര പറയുന്നത്. താനാ രംഗം ചെയ്യുന്ന സമയത്ത് സംവിധായകൻ ജിത്തു ജോസഫ് അടക്കമുള്ളവർ തന്നോട് ചോദിച്ചത് താൻ കംഫർട്ടബിൾ ആണോ എന്നാണ്.
തന്നെ മാക്സിമം കംഫര്‍ട്ട് ആക്കാന്‍ അവരൊക്കെ ഒപ്പം തന്നെ നിന്നു. ഇട്ടിരിക്കുന്ന വസ്ത്രവും രംഗവും ഒക്കെ കംഫർട്ടബിൾ ആണോ എന്ന് പലതവണ ചോദിച്ചിരുന്നു. അതിനുശേഷം ആണ് ആ രംഗം എടുത്തത്. ആ രംഗത്തിന് മുൻപേ ഞാന്‍ വളരെ സാധാരണ പോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്തിരുന്നു .
പക്ഷേ ആ ഒരു രംഗം എടുത്തതിനു ശേഷം തനിക്ക് വല്ലാത്ത ഒരു അസ്വസ്ഥത ഉണ്ടായി. എന്തോ ഒരു ബുദ്ധിമുട്ട്. ഒരു ഭാരം തലയിൽ ഉള്ളതുപോലെ. താൻ റൈറ്റർ ആയ ശാന്തി ചേച്ചിയെ കെട്ടിപ്പിടിച്ച് കുറച്ചു സമയം നിന്നു. അപ്പോഴൊക്കെ ചേച്ചി ഇട്സ് ഓക്കേ എന്നു പറഞ്ഞ് തന്നെ ആശ്വസിപ്പിക്കുന്നുണ്ട്. ഒരുപക്ഷേ സാറ ഉള്ളിലേക്ക് വന്നതായിരിക്കാം. അല്ല എന്നുണ്ടെങ്കിൽ അത്തരം അനുഭവങ്ങളിലൂടെ കടന്നുപോയ പെൺകുട്ടികളെ കുറിച്ച് ഞാൻ ഒരു നിമിഷം ഓർമിച്ചതായിരിക്കാം. ഒരു രംഗം ചെയ്തു കഴിഞ്ഞപ്പോൾ എനിക്ക് വല്ലാത്തൊരു ഭാരം മനസ്സിന് തോന്നിയിരുന്നു എന്ന് അനശ്വര വ്യക്തമാക്കുന്നുണ്ട്.