ഉള്ള പൊറോട്ട ആണുങ്ങൾക്ക് കൊടുക്കും ബാക്കിയുണ്ടെങ്കിൽ ആണ് നമുക്ക് കിട്ടുക വിവേചനത്തെ കുറിച്ച് തുറന്നടിച്ചു അനാർക്കലി മരക്കാർ

747

സ്ത്രീകൾക്കെതിരെ വിവേചനം എല്ലായിടങ്ങളിലുമുണ്ട് എന്നുള്ളത് സത്യമാണ്. അത് പുരോഗമന സമൂഹങ്ങളിൽ പോലും ഉണ്ട്. പക്ഷേ അതിന്റെ തോത് കുറവാണ്. അതിന്റെ പ്രധാന കാരണം മനുഷ്യരാശി ഉരിതിരഞ്ഞെത്തിയത് തന്നെ ഒരു പുരുഷാധിപത്യ സമൂഹമായിട്ടാണ് എന്നുള്ളത് കൊണ്ട് തന്നെയാണ് ഇങ്ങനെ സംഭവിച്ചത്. കാലം മാറുമ്പോൾ കോലവും മാറണം നമ്മുടെ വിശ്വാസങ്ങളും ആചാരങ്ങളും ഒക്കെ മാറ്റങ്ങൾക്ക് വിധേയമാകും. അതാണ് സമൂഹത്തിന്റെ പുരോഗതി എന്ന് പറയുന്നത്.ആ പുരോഗതിയിലേക്കുള്ള യാത്രയാവണം നമ്മുടെ ജീവിതം.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചയായത് കണ്ണൂർ മുസ്ലിം കുടുംബങ്ങളിൽ സ്ത്രീകൾക്കെതിരെ ഭക്ഷണ കാര്യങ്ങളില്‍ നടക്കുന്ന  ചില വിവചനങ്ങളെ കുറിച്ച് പ്രശസ്ത നടി നിഖില വിമൽ പറഞ്ഞ കാര്യങ്ങൾ ആണ്. ഇപ്പോൾ അതിന് കൂട്ടായി എന്ന രീതിയിൽ നടി അനാർക്കലി മരക്കാരും ചില പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. അതാണിപ്പോൾ വീണ്ടും ചർച്ചകൾക്ക് ആക്കം കൂട്ടിയിരിക്കുന്നത്. ഒരു യു ട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അനാര്‍ക്കലി ഇക്കാര്യം പറയുന്നത്.

ADVERTISEMENTS
   

ALSO READ-വയസ്സന്മാർക്കൊപ്പം അഭിനയിക്കാൻ തന്നെ കിട്ടില്ല മമ്മൂട്ടിയെ അപമാനിച്ചു കൊണ്ട് ആ നടി അന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ

അനാര്‍ക്കലിയും പല കുടുംബങ്ങളിലും ഭക്ഷണ കാര്യങ്ങളിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തെ പറ്റിയാണ് പറയുന്നത്. തന്റെ ചെറുപ്പ കാലത്തു നടന്ന സംഭവമാണ് അനാർക്കലി പറയുന്നത്. പൊറോട്ട പോലെയുള്ള ഭക്ഷണങ്ങൾ അന്ന് സ്ത്രീകൾക്ക് പുരുഷന്മാർ കഴിച്ചിട്ട് അധികം വരുകയാണെങ്കിൽ മാത്രമേ ലഭിക്കുകയുള്ളു എന്ന് അനാർക്കലി പറയുന്നു.

തന്റെ ചെറുപ്പത്തിൽ കൂറേ നാളുകൾക്ക് ശേഷമാണു താൻ പൊറോട്ടയൊക്കെ  കഴിച്ച്ച് തുടങ്ങിയത്  എന്ന് നാർക്കലി പറയുന്നു. പൊറോട്ട കഴിക്കുന്നതിൽ വരെ താൻ വിവേചനം നേരിട്ടിട്ടുണ്ട് എന്ന് അനാർക്കലി പറയുന്നു. പൊറോട്ടയും ചോറും ഉണ്ടെങ്കിൽ പൊറോട്ട പുരുഷന്മാർ കഴിച്ചിട്ട് ബാക്കി ഉണ്ടെങ്കിൽ മാത്രമാണ് സ്ത്രീകൾക്ക് നൽകുക.

ALSO READ:കെ ജി എഫ് ത്രീ എത്തുന്നു അതുറപ്പിച്ചോളു എന്ന് നിർമ്മാതാക്കൾ വെൽക്കം വീഡിയോ എത്തി മക്കളെ കാണാം

തന്റെ മിക്ക കൂട്ടുകാരും ഇത്തരത്തിൽ പറയുന്നത് കേട്ടിട്ടുണ്ട്.ആവർക്കൊക്കെ  അത് നേരിട്ടിട്ടുണ്ട്. മറ്റു കുടുംബങ്ങളിൽ പോകുമ്പോളാണ് ഇതൊക്കെ നേരിടുന്നത്. തന്റെ കുടുംബത്തിൽ ഇത്തരം വിവേചനം ഇല്ലായിര്ന്നു എന്ന് അനാർക്കലി പറയുന്നു. ഭാഗ്യത്തിന് തന്റെ കുടുംബം അല്പം പുരോഗമന ചിന്താഗതിയുള്ള കുടുംബമാണ് എന്ന്‍  അനാർക്കലി പറയുന്നു.

ചെറുപ്പത്തിൽ ഇത്തരം കാര്യങ്ങൾ കേട്ടിട്ടുണ്ട് അത് തന്റെ ഫാമിലിയിൽ തന്നെയാണോ എന്നൊന്നും ഇപ്പോൾ ഓർമയില്ല എന്നും അനാർക്കലി പറയുന്നു. പക്ഷേ മിക്ക സുഹൃത്തുക്കളും അത്തരത്തിലുള്ള അനുഭവങ്ങൾ അന്ന് പറഞ്ഞിട്ടുണ്ട് എന്ന് അനാർക്കലി പറയുന്നു.

അനാർക്കലിയും ഒരു മുസ്ലിം സമുദായ അംഗമായത് കൊണ്ട് തന്നെ ഇതും വീണ്ടും ചർച്ചകളുടെ ആക്കം കൂട്ടും. പക്ഷേ ഇത്തരത്തിൽ പുരുഷന് പ്രാധാന്യം നൽകുക എന്ന രീതി എല്ലാ സമുദായങ്ങളിലും ഇന്നും നിലനിൽക്കുന്ന ഒരു മോശം പ്രവണത തന്നെയാണ്. ആളുകൾ കാലത്തിന്റെ മാറ്റം ഉൾക്കൊള്ളാൻ വിസമ്മതിക്കുന്ന കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്ത് തരം  വിശ്വാസങ്ങൾ ആയാലും നാം ഈ ഭൂമിയിൽ ജീവിക്കുന്ന  കാലത്തു നമ്മുടെ ജീവിതത്തെ പിന്നോട്ട് വലിക്കുന്ന അത്തരം നിലപാടുകൾ നാം വച്ച് പുലർത്തുന്നത് നല്ലതല്ല എന്നതാണ് എന്റെ അഭിപ്രായം.

ALSO READ-ഒരുപാടു പ്രായമുണ്ടെന്നാണ് എല്ലാവരും കരുതിയത് എന്നാൽ അങ്ങനെയല്ല തന്റെ യഥാർത്ഥ പ്രായം തുറന്നു പറഞ്ഞു ഗ്രേസ് ആന്റണി

എല്ലാ വിശ്വാസങ്ങളും ഭൂമിയിൽ ജീവിക്കുന്ന മനുഷ്യന്റെ നന്മക്കുള്ളതാകണം . അതിനപ്പുറം ഒരു ജീവിതം സ്വപനം കണ്ടു നാം കാട്ടി കൂട്ടുന്നത് എല്ലാം നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം ദുസ്സഹമാക്കും എന്ന് നാം ഏവരും മനസിലാക്കുക.

ADVERTISEMENTS