
97 വയസ്സുള്ള ഒരു സ്ത്രീയുടെ വീഡിയോ പങ്കിട്ടുകൊണ്ടു ആനന്ദ് മഹീന്ദ്ര എക്‌സിൽ കുറിച്ച വാക്കുകൾ ആൺ ഇപ്പോൾ വൈറൽ ആവുന്നത്. അവരെ തന്റെ ‘ഇന്നത്തെ ഹീറോ’ എന്ന് വിളിക്കുകയും ചെയ്തു. എന്തുകൊണ്ടെന്ന് ആശ്ചര്യപ്പെടുന്നുണ്ടോ? ഒരു ഇൻസ്ട്രക്ടറുടെ സഹായത്തോടെ 97 വയസ്സായ ആ സ്ത്രീ ധൈര്യത്തോടെ പാരാമോട്ടറിംഗ് ചെയ്യുന്നതായി വിഡിയോയിൽ കാണിക്കുന്നു. ഈ പ്രായത്തിലും സാഹസിക കായിക വിനോദങ്ങളിൽ ഏർപ്പെടാനുള്ള അവരുടെ നിർഭയമായ തീരുമാനത്തെയാണ് ആളുകൾ വിസ്മയത്തോടെ അഭിനന്ദിച്ചത്
“പറക്കാൻ ഒരിക്കലും വൈകിയിട്ടില്ല . ഇവരാണ് എന്റെ ഇന്നത്തെ ഹീറോ, ”വീഡിയോ ഷെയർ ചെയ്തുകൊണ്ട് ബിസിനസ് ടൈക്കൂൺ എഴുതി. ക്ലിപ്പ് യഥാർത്ഥത്തിൽ ഇൻസ്റ്റാഗ്രാം പേജായ ഫ്ലയിംഗ് റിനോ പാരാമോട്ടറിംഗിൽ പോസ്റ്റ് ചെയ്തതാണ് . “ആർമി പാരാ-കമാൻഡോ പൈലറ്റുമാരുടെയും എയർഫോഴ്സ് വെറ്ററൻമാരുടെയും ഒരു ടീമാണ്” ഇത് നടത്തുന്നത് എന്ന് പേജിന്റെ ബയോയിൽ പറയുന്നു.
97 വയസ്സുള്ള ധൈര്യം ,ഒപ്പം 20-ലധികം വർഷത്തെ അനുഭവസമ്പത്തും: 97-ാം വയസ്സിൽ പറക്കാനുള്ള ശ്രമങ്ങൾ നടത്തി,എല്ലായിപ്പോഴും പോലെ ഫ്‌ളൈയിങ് റൈനോ അതിനെ സുരക്ഷിതവും സന്തോഷകരവുമാക്കി. മുത്തശ്ശിയുടെ ധൈര്യത്തിന് ഫ്‌ളൈയിങ് റൈനോ പാരാമോട്ടറിംഗ് ഒരു വലിയ സല്യൂട്ട് നൽകുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് വീഡിയോ പോസ്റ്റ് ചെയ്തത്. അതിനു ശേഷം 3.3 ലക്ഷം വ്യൂസ് ആണ് ഇത് നേടിയത്. ഈ ഷെയറിന് പതിനായിരത്തോളം ലൈക്കുകൾ കൂടി ലഭിച്ചു. വീഡിയോയോട് പ്രതികരിക്കുന്നതിനിടയിൽ ആളുകൾ വ്യത്യസ്ത അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്തു.
It’s NEVER too late to fly.
She’s my hero of the day… pic.twitter.com/qjskoIaUt3— anand mahindra (@anandmahindra) November 23, 2023
ഈ പാരാമോട്ടറിംഗ് വീഡിയോയോട് X ഉപയോക്താക്കളുടെ പ്രതികരണങ്ങൾ ഇങ്ങനെ :
“ശരിക്കും പ്രോത്സാഹജനകമാണ്,” ഒരു X ഉപയോക്താവ് പോസ്റ്റ് ചെയ്തു. “ഈ ക്ലിപ്പ് കണ്ടതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്,” മറ്റൊരാൾ കൂട്ടിച്ചേർത്തു. “പ്രായം ഒരു സംഖ്യ മാത്രമാണ്, പാരാഗ്ലൈഡിംഗിനെ നിർഭയമായി നേരിടുന്ന ഈ മുത്തശ്ശിയുടെ ഈ വീഡിയോ അത് തെളിയിക്കുന്നു! സാഹസികതയ്ക്ക് അതിരുകളില്ലെന്ന ഓർമ്മപ്പെടുത്തലാണ് ഈ മുത്തശ്ശി .
അവളുടെ ധൈര്യത്തിലും ജീവിതത്തോടുള്ള അഭിനിവേശത്തിലും നമുക്കെല്ലാവർക്കും പ്രചോദനം കണ്ടെത്താം! മൂന്നാമതായി മറ്റൊരാൾ കുറിച്ചു . . നമ്മൾ നിശ്ചയദാർഢ്യമുള്ളവരാണെങ്കിൽ, നമുക്ക് എപ്പോഴും ഒരു വഴിയുണ്ടാകുമെന്ന് ഏവരോടും പറയാൻ ഇതൊരു നല്ല മാർഗ്ഗമാണ്,” നാലാമൻ എഴുതി.