ബാലയുടെ ആരോപണങ്ങൾ എല്ലാം പച്ചക്കള്ളം – വക്കീലന്മാരോടൊപ്പം പുതിയ വീഡിയോയിൽ എല്ലാം വെളുപ്പെടുത്തി അമൃത കാണാം

2551

കാലങ്ങളായി മലയാളം സിനിമ മേഖലയിലും തമിഴിലും എല്ലാം ഒരുപോലെ ചർച്ചയായ വിഷയമാണ് നടൻ ബാലയും ഗായിക അമൃതയും തമ്മിലുളള വിവാഹവും വിവാഹ മോചനവും പിന്നീടുണ്ടായ വാക്പോരുകളും എല്ലാം. വിവാഹവും വിവാഹ മോചനവുമൊക്കെ കഴിഞ്ഞു വർഷങ്ങളായിട്ടും ഇരുവരും തമ്മിലുള്ള വാക്‌പോര് ഇതുവരെയും അവസാനിച്ചിട്ടില്ല. ഇത്തരം ആരോപണങ്ങൾക്ക് എല്ലാസമയവും തുടക്കം കുറിക്കുന്നത് ബാലയും.

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിന്ന നടനാണ് നടൻ ബാല. 2010 ലാണ് ഗായികയായ അമൃതയെ ബാല വിവാഹം കഴിക്കുന്നത്. 2019 ൽ ഇവരുടെ വിവാഹ മോചനവും നടന്നു. തന്റെ മകളെ അമൃത കാണിക്കുന്നില്ല, തന്നെ ക്രൂശിക്കുന്നു തനിക്കെതിരെ പോക്സോ കേസ് നൽകി. അങ്ങനെ നിരവധി വളരെ മോശമായ ആരോപണങ്ങൾ ആണ് ബാല പിന്നീട് അമൃതക്കെതിരെ നടത്തിയത്.

ADVERTISEMENTS
   

മുൻ ഭാര്യക്കെതിരെ ആരോപണങ്ങൾ നടത്തുമ്പോൾ തന്നെ 2019 ൽ ബാല അടുത്ത സൃഹുത്തായ ഡോക്ടർ എലിസബത്തിനെ വിവാഹം കഴിച്ചിരുന്നു. അമൃത ഇപ്പോഴും അവിവാഹിതയായി കഴിയുകയാണ്. അടുത്തിടെ സംഗീത സംവിധായകനായ ഗോപി സുന്ദറുമായുള്ള അമൃതയുടെ ബന്ധം വലിയ വിവാദമായിരുന്നു., എന്നാൽ വളരെ പെട്ടന്ന് തന്നെ ആ ബന്ധം അവസാനിക്കുകയും ചെയ്തിരുന്നു.

READ NOW  ജയറാം വെട്ടത്തിൽ അഭിനയിച്ചിട്ടുണ്ട് - നിങ്ങള്‍ കണ്ടിട്ടുണ്ടോ? -ഏതു സീനില്‍ എന്നറിയാംന്‍ വായിക്കുക

ബാല ഓരോ ദിവസവും പുതിയ പുതിയ ആരോപണങ്ങൾ അമൃതക്കും കുടുംബത്തിനും എതിരെ നടത്തിയിരുന്നതിൽ ഇപ്പോൾ അമൃത അതി ശക്തമായി തിരികെ പ്രതികരിച്ചിരിക്കുകയാണ്. തന്റെ നേരെ ബാല നടത്തിയതെല്ലാം പൊള്ളയായ ആരോപണങ്ങൾ മാത്രമാണ് എന്ന് പുതിയ വീഡിയോയിലൂടെ അമൃത വ്യക്തമാക്കിയിരിക്കുകയാണ്. തന്റെയും ബാലയുടെയും വിവാഹ മോചന സമയത്തുള്ള കോടതി രേഖകൾ രണ്ടു നിയമ വിദഗ്ധരുടെ സഹായത്താൽ വായിച്ചു കേൾപ്പിച്ചു വിശദീകരിച്ചാണ് അമൃത ബാലക്ക് മറുപടി പറയുന്നത്.

രേഖകൾ പ്രകാരം ബാല പറയുന്ന മിക്ക ആരോപണങ്ങളും അമൃതയെ തേജോവധം ചെയ്യുക എന്ന ഉദ്ദേശത്തോടെ മാത്രം ഉള്ള ആരോപണങ്ങൾ മാത്രമാണ് എന്ന് നമുക്ക് മനസിലാകും. മകളുടെ പൂർണമായ കസ്റ്റഡി അമൃതാക്കാണ് കോടതി നൽകിയത്. ഇവരുടെ വിവാഹ മോചനം പരസ്പര സമമതത്തോടെ ഉള്ളതാണ്. മകളെ കാണാൻ കോടതി അനുവദിച്ച സമയത്തു ആ സ്ഥലത്തു ആവർത്തിച്ചു അമൃതയും കുടുംബവും കുട്ടിയെ കൊണ്ട് വന്നിട്ടും ഒരു തവണ പോലും മകളെ കാണാൻ ബാല പോയിട്ടില്ല എന്നും, അമൃത തനിക്കെതിരെ പോക്സോ കേസ് കൊടുത്തു എന്ന ആരോപണവും തെറ്റാണെന്നു രേഖകൾ പരിശോധിച്ച വാക്കേലന്മാർ പറയുന്നു.

READ NOW  ഈ കാശൊക്കെ എന്ത് ചെയുന്നു - താരങ്ങൾ വാങ്ങുന്ന പ്രതിഫലം കൂടുതൽ ആണെന്ന് തോന്നുണ്ടോ ? കട്ടക്കലിപ്പിൽ മമ്മൂക്ക.

അങ്ങനെ ഇന്നേ വരെ അമൃത ബാലക്കെതിരെ ഒരു പോക്സോ കേസ് കൊടുത്തതായി രേഖകൾ പരിശോചിച്ചപ്പോൾ കാണുന്നില്ല എന്നും അവർ പറയ്യുന്നു . ഇപ്പോഴും മകൾക്ക് വേണ്ടി എല്ലാം ചെയ്യും എന്ന് പറയുന്ന ബാല എന്നാൽ കോടതി രേഖകളിൽ എഴുതിക്കൊടുത്തിരിക്കുന്നത് ,ഈ കുട്ടിക്ക് വേണ്ടി അത് അവളുടെ പഠനമോ ജീവിതമോ വിവാഹമോ എന്ന് തുടങ്ങി ഒരു കാര്യത്തിനും ഒരു രൂപ പോലും താൻ നൽകില്ല എന്നാണ്. ആ ഉറപ്പിന്മേലാണ്ആ കുട്ടിയെ കൊണ്ട് പോകുന്നത് . അതായത് കുട്ടിക്ക് താൻ ഒന്നും കൊടുക്കില്ല ഒരു രൂപ ചിലവാക്കില്ല എന്ന് കോടതിയിൽ പറഞ്ഞിട്ട് എഴുതി ഒപ്പിട്ടു പോയ വ്യക്തിയാണ് ഇപ്പോൾ ഈ സോഷ്യൽ മീഡിയയിൽ കിടന്നു ഇപ്പോൾ എല്ലാം ചെയ്യും എന്ന് പറയുന്നത്.

അതേപോലെ അമൃതയെ മകളായ അവന്തികയുടെ ഒരേ ഒരു ഗാർഡിയൻ ആക്കുനന്തിന് തനൈക് യാതൊരു എതിർപ്പുമില്ലന്നു ബാല കോടതിയിൽ സമ്മതിച്ചിട്ടുണ്ട്. അതുകൂടാതെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടത്തുന്ന ഈ ആരോപണങ്ങൾ പോലും കോടതിയലക്ഷ്യം ആണ് എന്നും വാക്കേലന്മാർ പറയുന്നു കാരണം ഇതിന്റെ പേരിൽ രണ്ടു പാർട്ടികളും സോഷ്യൽ മീഡിയയയിലോ അല്ലാതെയോ ഒരു തരത്തിലും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കരുത് തേജോവധം ചെയ്യരുത് വ്യക്തിപരമായ വിഷയങ്ങളിൽ ഇടപെടരുത് എന്ന് കോടതിയിൽ എഴുതി ഒപ്പിട്ടു നൽകിയിട്ടുണ്ട്. ഇതെല്ലം അവഗണിച്ചാണ് ബാല ഈ ആരോപണം നടത്തുന്നത്.

READ NOW  സ്ത്രീ പക്ഷ സിനിമകൾ ഒഴിവാക്കാൻ മനഃപൂർവമായ ശ്രമം നടക്കുന്നു - ഞെട്ടിക്കുന്ൻ വെളിപ്പെടുത്തലുമായി പാർവതി തിരുവോത്
ADVERTISEMENTS