തന്റെ 58-ാം വയസ്സിൽ 90 കോടി കടം തീർക്കാൻ അന്നൊക്കെ അമിതാഭ് ബച്ചൻ 16 മണിക്കൂർ ജോലി ചെയ്തു ഒരു ദിവസം 2 ഷിഫ്റ്റ് സംഭവം ഇങ്ങനെ

40219

അനുദിനം മാറിക്കൊണ്ടിരിക്കുന്ന ചലച്ചിത്രമേഖലയിൽ അമിതാഭ് ബച്ചൻ അഞ്ച് പതിറ്റാണ്ടിലേറെയായി ശക്തമായി തന്റെ സനിഗ്ദ്യം തെളിയിച്ചു കൊണ്ട് മുന്നേറുന്നു. ഇന്ത്യൻ സിനിമയിലെ ക്ഷുഭിത യൗവ്വനം ഇപ്പോൾ വാർദ്ധക്യത്തിലേക്ക് കടന്നിരിക്കുന്നു, വൃദ്ധനായി മാറിയിരിക്കുന്നു, എന്നാൽ അദ്ദേഹത്തിന്റെ താരമൂല്യം അല്ലെങ്കിൽ ആരാധകർ പിന്തുടരുന്നത് ഒന്നും ഇതിൽ എണ്ണത്തിൽ ഒരു കുറവും വരുത്തിയിട്ടില്ല. ഒരു കാലത്ത് ഒരു റേഡിയോ ചാനലിൽ നിന്ന് ശബ്ദത്തിന്റെ പോരായ്മയുടെ പേരിൽ തള്ളിക്കളഞ്ഞ അമിതാഭ് ഇന്ന് എക്കാലത്തെയും മികച്ച മാൻലി ശബ്ദമുള്ള നടനായി വാഴ്ത്തപ്പെടുന്നു.

ടിവി പരസ്യങ്ങളിലൂടെ പോളിയോ തുള്ളിമരുന്ന് എടുക്കാൻ ആളുകളെ സ്വാധീനിക്കുന്നതിനോ സിനിമകൾക്കായി ഫലപ്രദമായ വോയ്‌സ്‌ഓവറുകൾ നിർമ്മിക്കുന്നതിനോ ആയാലും, ബിഗ് ബി യുടെ ഘനഗാംഭീര്യ ശബ്ദം എല്ലായ്പ്പോഴും മികച്ചതാണെന്ന് തെളിയിച്ചിട്ടുണ്ട്. അമിതാഭ് ഏകദേശം 190-ലധികം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു, അദ്ദേഹം അവതരിപ്പിക്കുന്ന എല്ലാ കഥാപാത്രങ്ങളുടെയും ആതാവിനെ ഉൾക്കൊണ്ടു അഭിനയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ കാരിയാറിന്റെയും ജീവിതത്തിന്റെയും ചില ആടിയുലച്ചിലുകളിൽ ഒരിക്കൽ, സാമ്പത്തികമായി വളരെ താഴ്ന്ന ഘട്ടത്തിൽ നിന്ന് കരകയറാൻ അദ്ദേഹം 16 മണിക്കൂറിലധികം നീണ്ട ഷിഫ്റ്റുകളിൽ ജോലി ചെയ്യാറുണ്ടായിരുന്നു.

ADVERTISEMENTS
   

READ NOW:നിനക്ക് മന്ദാകിനിയെ പോലെ നേർത്ത വെള്ള ഷാൾ മാത്രമണിഞ്ഞു മഴയത്തു ഡാൻസ് ചെയ്യാമോ? ട്വിങ്കിൾ ഖന്നയുടെ മാസ്സ് മറുപടി- ഇന്നേ വരെ സംവിധായകൻ അവരോട് മിണ്ടിയിട്ടില്ല

തൊണ്ണൂറുകളിൽ അമിതാഭ് ബച്ചൻ സിനിമാ വ്യവസായത്തിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് ചലച്ചിത്ര നിർമ്മാതാവ് സുനീൽ ദർശൻ ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പഴയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ബിഗ് ബിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിച്ച സുനീൽ, അമിതാഭ് തന്റെ അഭിമാനം മാറ്റിവച്ചു യാഷ് ചോപ്രയെ അങ്ങോട്ട് വിളിച്ചു സിനിമകൾ ചെയ്യാൻ താൻ തയായരാണ് എന്ന് അറിയിക്കുകയും സിനിമകൾ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട് എന്ന് അദ്ദേഹം വെളിപ്പെടുത്തി. അങ്ങനെയാണ് അദ്ദേഹം മൊഹബത്തേൻ എന്ന എക്കാലത്തെയും മികച്ച സൂപ്പർ ഹിറ്റ് ചിത്രം തന്റെ ഫിലിം കരിയറിൽ ചേർത്തത്. ബിഗ് ബി തന്നെയും ജോലിക്ക് വിളിച്ചിരുന്നതായി സംവിധായകൻ സുനിൽ ദർശൻ അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ :

“അദ്ദേഹത്തിന് തിരിച്ചുവരാൻ ആഗ്രഹമുണ്ടായിരുന്നു, യാഷ് രാജിനൊപ്പം മൊഹബത്തേൻ എന്ന സിനിമയിൽ അദ്ദേഹം ഒപ്പുവെച്ചിരുന്നു, കൂടാതെ കരൺ ജോഹർ അദ്ദേഹത്തെ കഭി ഖുഷി കഭി ഗമിന് വേണ്ടി സൈൻ ചെയ്തു . ഏക് റിഷ്ത ആരംഭിച്ചു, ഒരു വർഷത്തിനുള്ളിൽ ആ സിനിമ ഞങ്ങൾ ചിത്രീകരിക്കേണ്ടതായിരുന്നു, പക്ഷേ ആദ്യ ഷെഡ്യൂളിൽ തന്നെ ജൂഹി ചൗള ഗർഭിണിയാണെന്ന് ഞങ്ങൾ മനസ്സിലാക്കി. ഞാൻ മിസ്റ്റർ ബച്ചന്റെ അടുത്ത് പോയി പ്രശ്നം വിശദീകരിച്ചു. അവൻ പറഞ്ഞു, സുനീൽ, ഞാൻ അവിടെയുണ്ട്; നിങ്ങൾ പ്രശ്നം എങ്ങനെ പരിഹരിക്കും എന്നതിനെക്കുറിച്ച് ചിന്തിക്കുക പ്രവർത്തിക്കാൻ ആരംഭിക്കുക.

അതേ സംഭാഷണത്തിൽ, അമിതാഭിന്റെ ജോലിയോടുള്ള ആത്മാർത്ഥതയും അർപ്പണവും സംവിധായകൻ സുനീൽ അനുസ്മരിച്ചു. അത്രയും മുതിർന്ന നടൻ ആയിട്ട് കൂടി ഇന്ത്യയിലെ ഏറ്റവും പോപ്പുലർ ആയ ആ നടൻ തന്റെ താര പരിവേഷങ്ങൾ എല്ലാം മാറ്റി വച്ച് രണ്ട് ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നതെങ്ങനെയെന്ന് അദ്ദേഹം പറഞ്ഞു, ഒന്ന് രാവിലെ 9 മുതൽ വൈകുന്നേരം 6 വരെയും മറ്റൊന്ന് വൈകുന്നേരം 7 മുതൽ പുലർച്ചെ 2 വരെയും. സത്യത്തിൽ ആർക്കുണ്ടാകും ഇത്രയും അർപ്പണ ബോധവും ആത്മാർത്ഥതയും, അദ്ദേഹം സ്മരിക്കുന്നു.

READ NOW:അന്ന് നയൻ‌താര വന്നു റൂമിലിരുന്നതും പെട്ടന്ന് കറന്റ് പോയി പിന്നെ ഉള്ള നിമിഷങ്ങൾ ഒരിക്കലും മറക്കാൻ പറ്റാത്തത് – കണ്ണിൽ ഇരുട്ട് കയറിയ ദിവസം

“മിസ്റ്റർ ബച്ചൻ വളരെ ഉദാരമതിയായിരുന്നു. കഭി ഖുഷി കഭി ഗമിനായി 9 മുതൽ 6 വരെ അദ്ദേഹം ഷൂട്ട് ചെയ്യും, തുടർന്ന് എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് എന്റെ അടുത്ത് വരും, പുലർച്ചെ 2 മണി വരെ എന്നോടൊപ്പം ഷൂട്ട് ചെയ്യും. അതായിരുന്നു അവന്റെ തീക്ഷ്ണതയും ഉത്സാഹവും, അപ്പോൾ അദ്ദേഹത്തിന് 58 വയസ്സായിരുന്നുവെന്ന് കൂടി നമ്മൾ ഓർക്കണം. സംവിധായകൻ സുശീൽ പറയുന്നു.

അമിതാഭ് ബച്ചൻ കോടികളുടെ കടത്തിലായിരുന്നപ്പോൾ. അന്നത്തെ കടം 90 കോടി

1999-ൽ അമിതാഭ് ബച്ചൻ തന്റെ പ്രൊഡക്ഷൻ ഹൗസായ അമിതാഭ് ബച്ചൻ കോർപ്പറേഷൻ ലിമിറ്റഡിൽ (എബിസിഎൽ) വൻ തുക നിക്ഷേപിച്ചതിനാൽ വലിയ നഷ്ടം നേരിട്ടു. ഒന്നിലധികം റിപ്പോർട്ടുകൾ പ്രകാരം, അയാൾക്ക് 90 കോടി രൂപ കടം കടമുണ്ടായിരുന്നു. വിവിധ ആളുകൾക്ക് 90 കോടി രൂപ അമിതാഭ് നൽകാനുണ്ടായിരുന്നു അദ്ദേഹം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. മെയിൽ ടുഡേയുമായുള്ള ഒരു പഴയ സംഭാഷണത്തിൽ, പണമിടപാടുകാരുമായുള്ള തന്റെ ഭയാനകമായ അനുഭവത്തെക്കുറിച്ച് അമിതാഭ് തുറന്നു പറഞ്ഞിരുന്നു:

READ NOW:മോഹൻലാൽ എന്താ ഇത്ര വലിയ നടനാണോ അതിനു മാത്രം എന്താണ് അയാൾ ആ സിനിമയിൽ അഭിനയിച്ചത് എന്ന തോന്നൽ നിങ്ങൾക്കുണ്ടായാൽ – അന്ന് ശ്രീനിവാസൻ പറഞ്ഞത്.

ദൂരദർശൻ ഉൾപ്പെടെ എല്ലാത്തിനും ഞാൻ പണം തിരികെ നൽകി. അവർ പലിശ ചോദിച്ചപ്പോൾ ചോദിച്ചപ്പോൾ അവർക്ക് പകരമായി ഞാൻ പരസ്യങ്ങൾ ചെയ്തു കൊടുത്തു. ഞങ്ങളുടെ വസതിയായ പ്രതീക്ഷയിൽ ‘പണം വാങ്ങാൻ വന്നപ്പോൾ കടക്കാർ ഞങ്ങളുടെ വീട്ടുവാതിൽക്കൽ നിന്ന് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്യുന്നത് എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അമിതാഭ് ഓർക്കുന്നു.

ADVERTISEMENTS