ആ വേർപിരിയൽ താങ്ങാവുന്നതിനു അപ്പുറമായിരുന്നു – കടുത്ത മദ്യപാനിയായ സ്വയം ഇല്ലാതാക്കാൻ ശ്രമിച്ചു – ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമീർഖാൻ

0

മുംബൈ: ബോളിവുഡിലെ മിസ്റ്റർ പെർഫെക്ഷനിസ്റ്റ് എന്ന് അറിയപ്പെടുന്ന നടൻ ആമിർ ഖാൻ തന്റെ ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ ഘട്ടത്തെക്കുറിച്ച് മനസ്സ് തുറന്നു. ആദ്യ ഭാര്യ റീന ദത്തയുമായുള്ള വിവാഹമോചനത്തിനുശേഷം താൻ കടുത്ത വിഷാദത്തിലൂടെ കടന്നുപോയെന്നും, ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുകയും അമിതമായി മദ്യപിക്കുകയും ചെയ്തിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ആമിർ ഖാൻ ഈ ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ പങ്കുവെച്ചത്.

വിവാഹമോചനവും അതിനുശേഷമുള്ള ഒറ്റപ്പെടലും

2002-ൽ റീന ദത്തയുമായി വേർപിരിഞ്ഞതിന് ശേഷം തനിക്ക് നേരിടേണ്ടി വന്ന മാനസിക സംഘർഷങ്ങളെക്കുറിച്ചാണ് ആമിർ ഖാൻ തുറന്നുപറഞ്ഞത്. റീനയുമായുള്ള വേർപിരിയൽ തന്നെ വല്ലാതെ തളർത്തിക്കളഞ്ഞെന്നും, ഏകദേശം ഒന്നര വർഷത്തോളം താൻ കടുത്ത വിഷാദത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബന്ധം വേർപിരിഞ്ഞ ആ രാത്രി ഒരു ഫുൾ ബോട്ടിൽ മദ്ധ്യം താൻ കുടിച്ചു തീർത്തു ഈ സമയത്ത് താൻ ദിവസവും മദ്യപിച്ചിരുന്നതായും, അത് തന്നെ സ്വയം ഇല്ലാതാക്കാനുള്ള ഒരു ശ്രമമായിരുന്നുവെന്നും ആമിർ വെളിപ്പെടുത്തി.അതിനു ശേഷമുള്ള ഒന്നര വര്ഷം താൻ തുടർച്ചായി മദ്യപിച്ചിരുന്നു എന്നും താരം പറയുന്നു. “ഞാൻ ഉറങ്ങിയിരുന്നില്ല. മദ്യപിച്ച് ബോധംകെട്ട് വീഴുകയായിരുന്നു. ഞാൻ എന്നെത്തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുകയായിരുന്നു,” കണ്ണീരോടെ ആമിർ ഓർത്തെടുത്തു.

ADVERTISEMENTS
   

ഈ കാലയളവിൽ താൻ ജോലിയെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും, ആരെയും കാണാൻ ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സമയത്താണ് ‘ലഗാൻ’ ദിൽ ചാഹ്താ ഹി തുടങ്ങിയ തന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം പുറത്തിറങ്ങിയതും ഒരു പത്രം തന്നെ ‘മാൻ ഓഫ് ദി ഇയർ’ എന്ന് വിശേഷിപ്പിച്ചതും. എന്നാൽ, ഈ അംഗീകാരങ്ങളെല്ലാം അന്ന് തനിക്ക് ശൂന്യമായി തോന്നിയെന്നും ആമിർ കൂട്ടിച്ചേർത്തു.

aamir khan and reena dutta

താൻ തീർത്തും ഒറ്റപ്പെടലിൽ ആയിരുന്നു. ആ സമയത്തു വളരെ കുറച്ചു പേർ മാത്രമാണ് സിനിമ മേഖലയിൽ നിന്ന് തന്നെ കാണാൻ എത്തിയത് അതിൽ ഒരാൾ ആയിരുന്നു ജൂഹി ചൗള. അവൾ അതിനു മുൻപ് 7 വർഷത്തോളം മിണ്ടിയിട്ട് പോലുമില്ലായിരുന്നു പക്ഷേ തന്റെ ആ വേദനാജനകമായ സമയത്തു തന്നെ ആശ്വസിപ്പിക്കാൻ ജൂഹി ചൗള എത്തിയിരുന്നു എന്നും താൻ റീനയുമായി വീണ്ടും ഒന്ന് ചേരാൻ അവൾ നിർബന്ധിച്ചു എന്നും എന്നാൽ അത് ഒരിക്കലും നടക്കാത്ത കാര്യമായിരുന്നു എങ്കിലും അവളുടെ ആ സാമീപ്യം തനിക്ക് വലിയ ആശ്വാസമായിരുന്നു എന്നും താരം പറയുന്നു.

പ്രണയത്തിൽ നിന്ന് വേർപിരിയലിലേക്ക്

ആമിർ ഖാനും റീന ദത്തയും അയൽവാസികളായിരുന്നു. ചെറുപ്പത്തിൽ തന്നെ ജനലിലൂടെ കണ്ട് പ്രണയത്തിലായ ഇരുവരും വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് 1986-ൽ രഹസ്യമായി വിവാഹം കഴിക്കുകയായിരുന്നു. ആമിറിന്റെ ആദ്യ ചിത്രമായ ‘ഖയാമത്ത് സേ ഖയാമത്ത് തക്’ എന്ന സിനിമയിൽ റീന ഒരു ചെറിയ വേഷത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 16 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഇരുവരും വേർപിരിയുന്നത്. ഇവർക്ക് ജുനൈദ്, ഐറ എന്നീ രണ്ട് മക്കളുണ്ട്. വേർപിരിഞ്ഞതിന് ശേഷവും ഇരുവരും മക്കളെ ഒരുമിച്ച് വളർത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു.

മാനസികാരോഗ്യത്തിന്റെ പ്രാധാന്യം

ഒരു സെലിബ്രിറ്റിയായ ആമിർ ഖാൻ തന്റെ ജീവിതത്തിലെ ഇത്രയും സ്വകാര്യവും വേദനാജനകവുമായ ഒരു ഘട്ടത്തെക്കുറിച്ച് തുറന്നു സംസാരിക്കുന്നത് മാനസികാരോഗ്യത്തെക്കുറിച്ചുള്ള പൊതുബോധം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിഷാദവും ആത്മഹത്യാ പ്രവണതകളും നേരിടുന്നവർക്ക് സഹായം തേടേണ്ടതിന്റെ പ്രാധാന്യം ഈ വെളിപ്പെടുത്തൽ എടുത്തു കാണിക്കുന്നു.

Aamir khana nd ex wife kiran rao

ആമിർ ഖാൻ പിന്നീട് 2005-ൽ സംവിധായിക കിരൺ റാവുവിനെ വിവാഹം കഴിക്കുകയും 2021-ൽ വേർപിരിയുകയും ചെയ്തിരുന്നു. അമീർ തന്റെ ഇക്കഴിഞ്ഞ അറുപതാം പിറന്നാൾ ദിനത്തിൽ തന്റെ പുതിയ ജീവിത പങ്കാളിയെ ഏവർക്കും പരിചയപ്പെടുത്തിയിരുന്നു ,ഗൗരി സ്പ്രാറ്റ് എന്ന സ്റ്റൈലിസ്റ്റും ഫോട്ടോഗ്രാഫറും ബിസിനസുകാരിയുമായി സ്ത്രീയെ ആണ് അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തിയത്. ത്നങ്ങൾക്ക് വർഷങ്ങൾക്ക് മുൻപ് തന്നെ പരിചയം ഉണ്ടെങ്കിലും പിന്നീട് ടച് വിട്ടു പോയി എന്നും 2 വർഷങ്ങൾക്ക് മുൻപാണ് വീണ്ടും കണ്ടു മുട്ടിയത് എന്നും താരം പറയുന്നു.

ADVERTISEMENTS