അക്ഷയ് കുമാര്‍ അണ്ടര്‍ടേക്കറെ ഇടിച്ചിട്ടു; 25 വര്‍ഷങ്ങള്‍ക്ക് ശേഷം അക്ഷയ് കുമാര്‍ ആ സത്യം വെളിപ്പെടുത്തുന്നു

330

ഡബ്ല്യുഡബ്ല്യുഇ വിന്റെ ഇടിക്കൂട്ടിലെ വീര നായകനായ അണ്ടർ‌ടേക്കറെ അറിയാത്ത ആരും ഇല്ല. ആ മണി മുഴങ്ങുന്നത് കേട്ടാൽ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു ആരാധകക്കൂട്ടം തന്നെ ഉണ്ടായിരുന്നു, എല്ലാവരും ഇന്നും ശ്രദ്ധയോടെ കാത്തിരിക്കും. തലമുറകളുടെ ഹരമാണ് ഉണ്ടർടേക്കർ ഡബ്ല്യുഡബ്ല്യുഇ താരം അണ്ടർടേക്കർ കഴിഞ്ഞ വർഷം ആണ് അദ്ദേഹം ഇടിക്കൂട്ടിൽ നിന്ന് വിരമിച്ചത്. എന്നാൽ ആ കറുത്ത കോട്ടും തൊപ്പിയും മണിയും ആരും ഉടൻ മറക്കില്ലെന്ന് ഉറപ്പാണ്.

ഡബ്ല്യുഡബ്ല്യുഇ എന്ന ഷോ സ്ക്രിപ്റ്റഡ് ആണെങ്കിലും, എക്കാലത്തെയും മികച്ച ഗുസ്തിക്കാരിൽ ഒരാളായി ദി അണ്ടർ‌ടേക്കർ അറിയപ്പെടുന്നു. അണ്ടർ‌ടേക്കറെ പരാജയപ്പെടുത്തുന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ അത് നേടിയവരിൽ ഒരാളാണ് ബോളിവുഡ് താരം അക്ഷയ് കുമാർ.ആരും ഞെട്ടിപ്പോകും ഏതു കേട്ടാൽ . ഇതിന് പിന്നിൽ ഒരു കഥയുണ്ട്. ഒരു സിനിമാ കഥ. 25 വർഷം മുമ്പ് റിലീസ് ചെയ്ത കില്ലഡിയൻ കി കില്ലാഡി എന്ന ചിത്രത്തിലാണ് കഥ നടക്കുന്നത്.
ചിത്രത്തിൽ അണ്ടർടേക്കറെ അക്ഷയ് കുമാർ പരാജയപ്പെടുത്തുന്ന ഒരു സീനുണ്ട്. തന്റെ ചിത്രത്തിന്റെ 25-ാം വാർഷികവുമായി ബന്ധപ്പെട്ട രസകരമായ ഒരു മീം അക്ഷയ് കുമാർ പങ്കുവെച്ചിട്ടുണ്ട്. മീമിൽ അണ്ടർ റെക്കാരെ പരാജയപ്പെടുത്തിയ ഗുസ്തിക്കാർ ആരൊക്ക എന്ന് ചോദിക്കുന്നതും അതിൽ അക്ഷയ് കുമാറും കൈ ഉയർത്തുന്നതുമാണ് ഉള്ളത്. 1996 ലാണ് ചിത്രം പുറത്തിറങ്ങിയത്.

ADVERTISEMENTS
   

എന്നാൽ ചിത്രത്തിൽ അണ്ടർ റ്റക്കാരായി വന്നത് യഥാർത്ഥ ആൾ അല്ല മറ്റൊരാൾ ആയിരുന്നു. മറ്റൊരു നടൻ അണ്ടർടേക്കറായി വന്നു. അക്ഷയ് കുമാർ തന്നെ ഇപ്പോൾ ഈ വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഗുസ്തിക്കാരനായ ബ്രയാൻ ലീ ആണ് ചിത്രത്തിൽ അണ്ടർടേക്കറായി അഭിനയിച്ചത്. അക്ഷയ് കുമാറിന്റെ തമാശ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലായി. നടന്മാരായ ആയുഷ്മാൻ ഖുറാന, വരുൺ ധവാൻ, കരൺ കുന്ദ്ര എന്നിവർ പോസ്റ്റിനു കമെന്റ് ചെയ്തിട്ടുണ്ട്.

1996 ൽ പുറത്തിറങ്ങിയ കില്ലാഡിയോന്‍ കി കില്ലാഡിയില് എന്ന സിനിമയിൽ രവീന ടണ്ടനും രേഖയും മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. അതേസമയം, അക്ഷയ് കുമാറിന്റെ വരാനിരിക്കുന്ന ചിത്രമാണ് രോഹിത് ഷെട്ടിയും സൂര്യവംശിയും. അത്രംഗി രേ, ബെല്‍ ബോട്ടം എന്നിവയും ആണ് അതിനു ശേഷമുള്ള ചിത്രങ്ങൾ

ADVERTISEMENTS
Previous articleമമ്മൂട്ടി മോഹൻലാൽ ഈ രണ്ടു പേരുകൾ അല്ലാതെ മറ്റു ഒരു നടന്മാരുടെയും പേരുകൾ താരതമ്യപ്പെടുത്താത്തതു എന്തുകൊണ്ട് – മോഹൻലാലിൻറെ മറുപിടി
Next articleതന്റെ ഹോട്ട് ചിത്രം ആവശ്യപ്പെട്ടു വന്നയാൾക്കു അനുശ്രീ നൽകിയത് അതീവ ഹോട്ടായ ഒരു ചിത്രം തന്നെ അമ്പരന്നു ആരാധകർ