Advertisement
Home MOVIES തന്റെ ഹോട്ട് ചിത്രം ആവശ്യപ്പെട്ടു വന്നയാൾക്കു അനുശ്രീ നൽകിയത് അതീവ ഹോട്ടായ ഒരു ചിത്രം തന്നെ...

തന്റെ ഹോട്ട് ചിത്രം ആവശ്യപ്പെട്ടു വന്നയാൾക്കു അനുശ്രീ നൽകിയത് അതീവ ഹോട്ടായ ഒരു ചിത്രം തന്നെ അമ്പരന്നു ആരാധകർ

273
ADVERTISEMENTS

തനി നാടൻ പെൺകുട്ടിയുടെ ഇമേജുമായി മലയ സിനിമയുടെ ഉമ്മറത്തേക്ക് നടന്നു കയറിയ പെൺകുട്ടിയാണ് അനുശ്രീ. പൊതുവേ നാടൻ പെൺകുട്ടിയുടെ ഇമേജ് ഉണ്ടെങ്കിലും തനിക്കു മോഡേൺ വേഷങ്ങളും നന്നായി ഇണങ്ങുമെന്നു ഇടക്കുള്ള തന്റെ മേക് ഓവർ ഫോട്ടോഷൂട്ടുകളിലൂടെ താരം തന്നെ വ്യക്തമാക്കാറുണ്ട്.സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അനുശ്രീ. താരത്തിന്റെ പോസ്റ്റുകളും ചിത്രങ്ങളും ലൈവ് വീഡിയോകളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് അനുശ്രീ മറുപടി നല്‍കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അനുശ്രീ മറുപടി നല്‍കിയത്. രസകരമായ ചോദ്യങ്ങളായിരുന്നു മിക്കവര്‍ക്കും ചോദിക്കാനുണ്ടായിരുന്നത്. പക്ഷേ മലയാളി ഒരിക്കലും തങ്ങളുടെ പതിവുകൾ തെറ്റിക്കില്ല എന്ന് നമുക്കറിയാമല്ലോ അശ്‌ളീല ചോദ്യാനങ്ങളുമായി എത്തിയ ഒരാൾക്കു അനുശ്രീ കൊടുത്ത മറുപിടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

പ്രകോപനപരമായ ഒരു ചോദ്യം ചോദിച്ചയാൾക്ക് അനുശ്രീ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. നടിയുടെ ഹോട്ട് ചിത്രം ചോദിച്ചായിരുന്നു ഒരാള്‍ എത്തിയത്. ചോദ്യം ചോദിച്ചയാളെ പക്ഷെ അനുശ്രീ നിരാശനാക്കിയില്ല. പകരം ഹോട്ടായൊരു ചിത്രം തന്നെ താരം പങ്കുവച്ചു. നല്ല ചൂട് പറക്കുന്നൊരു ദോശയുടെ ചിത്രമാണ് അനുശ്രീ അയാള്‍ക്ക് നല്‍കിയത്. താരത്തിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞോടുകയാണ് ഇപ്പോള്‍.

READ NOW  തന്റെ ജീവിതം മാറ്റി പ്രശസ്തമായ ഒരു ഡയലോഗ് പോലെയുള്ള ആ മലയാളം നടന്റെ വാക്കുകളാണ് - ദിലീപിന്റെ തുറന്നു പറച്ചിൽ

മറ്റനേകം ചോദ്യങ്ങള്‍ക്ക് അനുശ്രീ മറുപടി നല്‍കുന്നുണ്ട്. മമ്മൂട്ടിയെ കുറിച്ച്‌ പറയാന്‍ പറഞ്ഞപ്പോള്‍ ഒറ്റവാക്കില്‍ ഒതുക്കാന്‍ പറ്റാത്ത പ്രതിഭാസം എന്നായിരുന്നു അനുശ്രീയുടെ മറുപടി. മലയാള സിനിമയിലെ അടുത്ത സുഹൃത്തുക്കളെ പേരും താരം വെളിപ്പെടുത്തി. സ്വാസിക, ശിബില എന്നായിരുന്നു അനുശ്രീ നല്‍കിയ മറുപടി.ത്തന്റെ ഉയരവും തൂക്കവുമെല്ലാം അനുശ്രീ വിഡിയോയിൽ കൂടി വ്യക്തമാക്കുന്നുണ്ട്.തനിക്കു പ്രണയ വിവാഹമാണ് ഇഷ്ടമെന്നും.ഒരു കഥാപാത്രത്തിന്റെ പൂർത്തീകരണത്തിന് ലിപ് ലോക്ക് രംഗങ്ങൾ ആയാൽ പോലും അഭിനയിക്കാൻ തയ്യാറാണ് എന്ന് അനുശ്രീ വ്യക്തമാക്കുന്നു.

ADVERTISEMENTS
ADVERTISEMENTS