അശ്വന്ത് കോക്ക് കാരണം വർഷങ്ങൾക്ക് ശേഷം സിനിമയിൽ വിനീത് എന്നെ കൊണ്ട് കുറച്ചു വിഷമിച്ചു – സംഭവം പറഞ്ഞു അജു വർഗ്ഗീസ്.

1572

മലയാള സിനിമയിലെ യുവ നിരയിൽ തിളങ്ങിനിൽക്കുന്ന കൊമേഡിയനായ നടനാണ് അജു വർഗീസ്. കോമഡി റോളുകളിൽ നിന്നും വഴിമാറി ക്യാരക്ടർ വേഷങ്ങളും വില്ലൻ വേഷങ്ങളും അജുവർഗീസ് ചെയ്യുന്നുണ്ടെങ്കിലും കോമഡിയിൽ ഇന്ന് അജു വർഗീസിനോളം തിളങ്ങുന്ന ഒരു നടൻ മലയാളത്തിൽ ഇല്ല എന്ന് പറയാം. കാരണം മലയാള സിനിമയിലെ സകലകലാവല്ലഭനായ ജഗതി ശ്രീകുമാർ അപകടം മൂലം സിനിമയിൽ നിന്നും പിൻവാങ്ങി ഇരിക്കുന്ന കാലം കൂടിയാണ് എന്നുള്ളതും ഇവിടെ നാം ഓർക്കേണ്ടതാണ്. അതെ പോലെ തന്നെ പഴയകാല കൊമേഡിയന്മാർ പലരും സിനിമയിൽ നിന്നും ഇടവേളയെടുത്തിരിക്കുന്നതും ,പലരും മണ്മറഞ്ഞതും ഇന്ന് മലായാളത്തിൽ മികവുറ്റ കോമഡി താരങ്ങളും അഭാവം ഉണ്ടാക്കിയിട്ടുണ്ട്.

ഇപ്പോൾ ഒരു അഭിമുഖത്തിൽ വിനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രമായ വർഷങ്ങൾക്കുശേഷം സിനിമ സെറ്റിൽ ഉണ്ടായ ഒരു സംഭവം അജു വർഗീസ് വിശദീകരിക്കുകയാണ്. വർഷങ്ങൾക്ക് ശേഷം സിനിമയിലെ തൻറെ പ്രകടനത്തിൽ സംവിധായകനായ വിനീത് ശ്രീനിവാസൻ അത്ര സന്തുഷ്ടനായിരുന്നില്ല എന്നാണ് അജു വർഗീസ് പറയുന്നത്. അതിൻറെ കാരണവും അജു വർഗീസ് വ്യക്തമാക്കുന്നുണ്ട് അത് ഇങ്ങനെയാണ്.

ADVERTISEMENTS
   
READ NOW  ലോഹിതദാസുമായുള്ള പ്രണയം; സെറ്റിൽ മദ്യപിച്ചെത്തുന്ന അഹങ്കാരിയായ നടി മീരാ ജാസ്മിനെ കുറിച്ച് വന്ന ഗോസിപ്പുകളുടെ സത്യം ഇത്.

വർഷങ്ങൾക്ക് ശേഷം സിനിമയിൽ തന്റെ പ്രകടനത്തിൽ വിനീത് എന്നെക്കൊണ്ട് അല്പം അപ്സെറ്റ് ആയിരുന്നു. താൻ തന്റെ അഭിനയിച്ചതിൽ ഒരു പിടുത്തം ഇട്ടു, അതിനു പ്രധാന കാരണം ഈ സിനിമ നിരൂപകരായിരുന്നു. അവരുടെ ട്രോളുകൾ ഭയന്ന് തന്റെ അഭിനയത്തിൽ അല്പം മാറ്റം വരുത്തുകയും താൻ അഭിനയിക്കുന്ന സമയത്തുണ്ടാകുന്ന ചില ശരീര ചലനങ്ങൾ അതായത് അഭിനയിക്കുമ്പോൾ ഉള്ള ഇളക്കവും ബഹളവും ഒക്കെ അല്പം കുറയ്ക്കുകയും ചെയ്തിരുന്നു.

സീനുകൾ ഷൂട്ട് ചെയ്തു കഴിഞ്ഞു അവിടെ ഇരുന്നു മറ്റുളളവരോട് സ്വാഭാവികമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന കാണുമ്പോൾ, ഇതെന്താണ് എനിക്ക് അവിടെ സീനിൽ തരാത്തത് എന്ന് വിനീത് തന്നോട് ചോദിച്ചു എന്നും അജു വർഗീസ് പറയുന്നു . അവിടെ ചെല്ലുമ്പോൾ എനിക്ക് ഈ അശ്വന്ത് കോക്കിനെയൊക്കെ മനസ്സിൽ ഓർമ്മ വരും എന്ന് താൻ പറഞ്ഞു എന്നും അജു പറയുന്നു . അപ്പോൾ വിനീത് എന്നോട് പറഞ്ഞു എടാ അത് കുഴപ്പമില്ല അതൊക്കെ ഒരു ട്രോൾ അല്ലേ? അതൊന്നു വലിയ കാര്യമാക്കണ്ട, നീ അങ്ങനെ തന്നെ അഭിനയിക്കു എന്ന്. അപ്പോൾ ഞാൻ പറയും എന്നെ അല്ലേ ട്രോള് ചെയ്യുന്നേ നിനക്കല്ലല്ലോ കുഴപ്പം എന്ന് പറയും, അജു വർഗീസ് പറയുന്നു.

READ NOW  "മമ്മൂട്ടി ദിലീപിന് വേണ്ടി ഇടപെട്ടു, തെളിവുണ്ട്"; നടിയെ ആക്രമിച്ച കേസിൽ വെളിപ്പെടുത്തലുമായി അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനി; വിധി വരാൻ മണിക്കൂറുകൾ.

മുൻപ് തൻറെ സിനിമ നിരൂപണങ്ങളിൽ അജുവർഗീസിനെ അതി രൂക്ഷമായി പല സമയത്തും അശ്വന്ത് കോക്ക് വിമർശിച്ചിരുന്നു. അജു വർഗീസിനെ “അലക്കു കല്ലിൽ പിടിച്ചു തല്ലണം എന്ന് വരെ തൻറെ നിരൂപണങ്ങളിൽ അശ്വന്ത് പറഞ്ഞിരുന്നു. അശ്വന്തിന്റെ നിരൂപണങ്ങളെ വളരെ പോസിറ്റീവായി എടുക്കുന്ന നടന്മാരിൽ ഒരാളാണ് അജു വർഗ്ഗീസ്. അദ്ദേഹം പലപ്പോഴും അത് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്.

റിവ്യൂ പറയുന്നത് സിനിമ നിരൂപകരുടെ സ്വാതന്ത്ര്യമാണ് എന്നും അജുവർഗീസ് മുൻപ് പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. സിനിമ കാണുന്നവർക്ക് അതിനെക്കുറിച്ച് അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്ന് അജു വർഗീസ് പറഞ്ഞിരുന്നു. സിനിമകളെ അതിരൂക്ഷമായി വിമർശിക്കുന്ന നിരൂപകർക്ക് എതിരെ പല സിനിമാ നടന്മാരും സംവിധായകരും നിർമ്മാതാക്കളും രംഗത്ത് വന്നിട്ടുമുണ്ട് എന്നുള്ളതും വസ്തുതയാണ്. അതിൻറെ പ്രധാന കാരണം അവർ അതി നിഷിതമായിട്ടാണ് സിനിമകളെ പലപ്പോഴും വിമർശിക്കുന്നത് എന്നത് തന്നെയാണ്.

READ NOW  ഞാനിവിടെ വേണ്ട എന്ന് തീരുമാനിക്കുന്ന കുറച്ചു പേർ ഉണ്ട് നാളുകൾക്ക് ശേഷം മനസ്സ് തുറന്നു ദിലീപ്
ADVERTISEMENTS