ഐശ്വര്യയുടെ അച്ഛനെ ബച്ചൻ കുടുംബം അപമാനിക്കുകയായിരുന്നോ. ഐശ്വര്യയുടെ പഴയ ഇന്റർവ്യൂ കണ്ട ആരാധകർ പറയുന്നു.

2200

ബോളിവുഡിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള താര ദമ്പതിമാരാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചതിനു ശേഷം ഇവരെ ചുറ്റിപ്പറ്റി എപ്പോഴും ഗോസിപ്പുകളും ഉണ്ട്. ഇവരുടെ മകൾ ആരാധ്യയും വളരെയധികം ശ്രദ്ധ നേടാറുണ്ട്. ആരാധകരുടെ പ്രിയപ്പെട്ട ജോഡികളാണ് ഇവർ എങ്കിലും ഇരുവരും തമ്മിൽ ഇപ്പോൾ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ കുറച്ചുകാലങ്ങളായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്. ഐശ്വര്യ കുടുംബവുമായി അത്ര രസത്തിൽ അല്ല എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തു വരുന്നത്.

എന്നാൽ ഐശ്വര്യയുടെ ഒരു പഴയ അഭിമുഖത്തിലെ ചില കാര്യങ്ങൾ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ് വിവാഹിതയാവുന്നതിനു മുൻപ് അഭിഷേക് തന്റെ വീട്ടിലേക്ക് വന്നതിനെ കുറിച്ചാണ് ഐശ്വര്യ പറയുന്നത്. ദക്ഷിണേന്ത്യക്കാരിയായ തനിക്ക് ഇവരുടെ വിവാഹ ചടങ്ങനകളെക്കുറിച്ച് അറിയില്ലായിരുന്നു. ഒരിക്കൽ അഭിഷേക് തന്നെ വിളിച്ച് വീട്ടിലേക്ക് എല്ലാവരും വരുന്നുണ്ടന്ന് അറിയിച്ചു. ആ സമയത്ത് തന്റെ അച്ഛൻ പോലും വീട്ടിൽ ഉണ്ടായിരുന്നില്ല.

ADVERTISEMENTS
   
READ NOW  പതിനഞ്ചു ഭർത്താക്കന്മാരെ പോലെ ആ പതിനഞ്ചു പേരെ കണ്ടു. അങ്ങനെയാണ് ആ പൂർണ നഗ്‌ന രംഗം ചെയ്തത് - അമല പോളിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

രോക്ക എന്ന പേരിൽ ഒരു വിവാഹ ചടങ്ങ് ഉണ്ട് എന്ന് തനിക്ക് അറിയില്ലായിരുന്നു. കാരണം തങ്ങൾ സൗത്ത്ഇന്ത്യൻസ് ആണ് തങ്ങൾക്കിടയിൽ അങ്ങനെയൊരു ചടങ്ങില്ല. ഒരു ദിവസമാണ് അഭിഷേകിന്റെ വീട്ടിൽ നിന്നും ഞങ്ങളുടെ വീട്ടിലേക്ക് ഒരു ഫോൺ വരുന്നത്. ഞങ്ങൾ അവിടേക്ക് വരികയാണെന്നാണ് അഭിഷേക് പറഞ്ഞത്.

ഞാൻ അപ്പോൾ അച്ഛനെ വിളിച്ചു പറഞ്ഞു അച്ഛന് എത്താൻ ഒരു ദിവസം കൂടി എടുക്കും എന്നാണ് അപ്പോൾ എന്നോട് മറുപടി പറഞ്ഞത്. അഭിഷേക് അച്ഛനമ്മമാരുമായി വന്നപ്പോൾ തന്റെ അച്ഛൻ ഫോണിലൂടെയാണ് ഈ പരിപാടിയിൽ പങ്കെടുത്തത് എന്നും ഐശ്വര്യ പറയുന്നുണ്ട്. അന്ന് അവിടെ നടന്നത് തന്റെയും അഭിഷേകിന്റെയും വിവാഹനിശ്ചയമാണോ എന്ന് സംശയത്തോടെ താൻ സ്വന്തം അമ്മയോട് ചോദിച്ചു. അമ്മയ്ക്കും അതിനെക്കുറിച്ച് വലിയ അറിവ് ഉണ്ടായിരുന്നില്ല.

ഞങ്ങൾ ഒന്നും മനസ്സിലാവാതെ അവിടെ നിന്നപ്പോൾ ബച്ചൻ കുടുംബം വളരെ വികാരഭരിതരായതായത് ഓർക്കുന്നുണ്ട്. ഈ വീഡിയോ ഇപ്പോൾ വർഷങ്ങൾക്കു ശേഷം വീണ്ടും തരംഗമായപ്പോൾ ചിലർ ഐശ്വര്യയെയും അഭിഷേകിനെയും കുറിച്ചാണ് സംസാരിക്കുന്നത്.

Aishwarya Rai and Abhishek bachchan engagement unseen story
by inBollyBlindsNGossip

ഇതിൽ ബച്ചൻ കുടുംബത്തെ വിമർശിച്ചുകൊണ്ടാണ് കൂടുതൽ ആളുകളും രംഗത്ത് വരുന്നത്. ഐശ്വര്യയുടെ അച്ഛനില്ലാത്ത സമയത്ത് ഓടിപ്പിടിച്ച് വന്ന് അങ്ങനെയൊരു ചടങ്ങ് നടത്തിയത് എന്തിനായിരുന്നുവെന്നും അത് ഇരുവരും തമ്മിലുള്ള വിവാഹം നേരത്തെ ആക്കുവാനുള്ള തിടുക്കമായിരുന്നോ എന്നുമാണ് ചിലർ ചോദിക്കുന്നത്. അതോടൊപ്പം തന്നെ ഐശ്വര്യയുടെ അച്ഛനെ അപമാനിച്ചത് പോലെ ആയിപ്പോയി എന്നും ചിലർ പറയുന്നു.

READ NOW  അവനൊക്കെ പെണ്ണ് പിടിക്കാൻ സമയമുണ്ട് -അത്രക്കും നന്ദി കെട്ടവന്മാർ ആണ് - അമ്മയുടെ ആദ്യത്തെ ജനറൽ സെക്രട്ടറി ആണ് -പൊട്ടിത്തെറിച്ചു ശാന്തിവിള ദിനേശ്.
ADVERTISEMENTS