തൻറെ ഹോട്ടായ വസ്ത്ര ധാരണത്തെക്കുറിച്ചു സിനിമയിലെത്തുന്നതിന് മുൻപ് ‘അമ്മ പറഞ്ഞ ആ കാര്യമാണ് ഇന്നും തന്റെ പ്രചോദനം. സാനിയ ഇയ്യപ്പൻ തുറന്നു പറയുന്നു.

23846

മലയാള സിനിമയിലെ വളരെ പ്രതീക്ഷകൾ ഉള്ള ഒരു യുവ നായികയാണ് സാനിയ ഇയ്യപ്പൻ. ചെറു പ്രായത്തിൽ തന്നെ സിനിമയിലെത്തിയ താരം തുടക്കം മുതൽ തന്നെ ബോൾഡും ഗ്ലാമറസുമായ ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യൽ മീഡിയയിൽ സജീവ സനിഗ്ദ്യമായിരുന്നു. വലിയ സൈബർ ആക്രമണങ്ങൾ താരത്തിന്റെ ഫോട്ടോഷൂട്ടുകൾക്കു ലഭിച്ചിരുന്നു. ഒരു പക്ഷേ വസ്ത്ര ധാരണത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾ നേരിട്ട് താരമാണ് സാനിയ. ഇപ്പോൾ താരം ആദ്യകാലത്തുണ്ടായ സൈബർ ആക്രമണങ്ങൾ എങ്ങനെ ബാധിച്ചു എന്നും അതിനെ എങ്ങനെ അതിജീവിച്ചു എന്നും പറയുകയാണ്.

ആദ്യമൊക്കെ ഉണ്ടായ സൈബർ ആക്രമണങ്ങൾ തന്നെ വല്ലാതെ ഉലച്ചിരുന്നു എന്നും ആ സമയത്തൊക്കെ താൻ ഒരുപാട് കരഞ്ഞിരുന്നു എന്നും സാനിയ പറയുന്നു. താൻ സിനിമയിലേക്കെത്തുന്നതിനു മുൻപും സാധാരണയായി ഉപയോഗിക്കുന്ന തരത്തിലുള്ള വസ്ത്രധാരണ രീതികളാണ് ഇപ്പോഴും തുടരുന്നത് എന്ന് താരം പറയുന്നു. ആദ്യമൊക്കെ സദാചാര ആക്രമണങ്ങളോട് മൗനം പാലിച്ചിരുന്നു എങ്കിലും ഇപ്പോൾ താരം അതിശക്തമായി കിടിലൻ മറുപിടികൾ ആണ് അവയ്‌ക്കൊക്കെ നൽകുന്നത്.

ADVERTISEMENTS
READ NOW  ആ പ്രണയബന്ധം തകർന്നു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സാനിയ ഇയ്യപ്പൻ

കുടുംബത്തിന്റെ പിന്തുണയാണ് തനിക്കു ശക്തി പകരുന്നത് എന്ന് സാനിയ പറയുന്നു. എന്റെ പൈസ കൊണ്ട് ഞാൻ എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രം വാങ്ങി ധരിക്കുന്നതിൽ വെളിയിലുള്ളവർക്കു എന്റെ വീട്ടുകാർക്കില്ലാത്ത എന്ത് കുഴപ്പമാണ് ഉള്ളത് എന്ന് സാനിയ ചോദിക്കുന്നു. സിനിമയിലേക്കെത്തുന്നതിനു മുൻപ് അമ്മ പറഞ്ഞിരുന്നു “നിനക്ക് എന്തെങ്കിലും മാറ്റണം എങ്കിൽ ഇപ്പോൾ മാറ്റണം. നീ സിനിമാലോകത്തേക്കെത്തിയാൽ  പലതരത്തിലുള്ള കമെന്റുകൾ കേൾക്കേണ്ടി വരും. മറ്റുള്ളവർ പറയുന്നത് കേട്ട് മാറാൻ നിൽക്കരുത്”. ആ വാക്കുകളാണ് എനിക്ക് ഇപ്പോൾ ശക്തി പകരുന്നത് . ആരെങ്കിലും പറയുന്ന വാക്കുകൾ കേട്ട് നമ്മൾ മാറാൻ തുടങ്ങിയാൽ നമ്മൾ തോറ്റു കൊടുക്കുന്നതിന് തുല്യമാണ്. നമ്മുടെ ഇഷ്ടങ്ങളെ പിന്തുടർന്നാണ് നാം ജീവിക്കുന്നത്. ഈ ചിന്ത വന്നതിനു ശേഷം ഇത്തരം ട്രോളുകളെയും കമെന്റുകളെയും ഞാൻ പരിഗണിക്കാറില്ല. ഒരു പരിധി വിടുന്ന കമെന്റുകൾക്കു നല്ല മറുപിടിയും നൽകാറുണ്ട്.

READ NOW  ഫെമിനിസ്റ്റ് ആണോ - അവതാരകയുടെ ചോദ്യത്തിന് ഫഹദ് ഫാസിലിന്റെ രസകരമായ മറുപടി

നിസ്സാരമായ ട്രോളുകൾ എന്ന് ഇതിനെ കാണരുത്. അത് ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളും വേദനകളും വളരെ വലുതാണ്. ഒന്നുകിൽ ഇത്തരം മോശം കമെന്റുകൾക്കു നമ്മൾ പ്രതികരിക്കും അല്ലെങ്കിൽ നമ്മൾ നിർത്തും. അവരുടെ കമെന്റുകൾക്കു നമ്മൾ പ്രതികരിച്ചു തുടങ്ങുകയും നമ്മൾ നിർത്തുന്നില്ല എന്ന് അവർ മനസിലാക്കുകയും നമ്മൾ നമുക്ക് ഇഷ്ടമുള്ള വേഷങ്ങൾ ധരിച്ചുകൊണ്ട് തന്നെ മുന്നോട്ടു പോവുകയും ചെയ്‌താൽ അവർ താനേ നിർത്തിക്കൊള്ളും എന്നും സാനിയ പറയുന്നു.

ADVERTISEMENTS