വിവാഹം വേണ്ട എന്നുള്ളതിന് പറഞ്ഞ കാരണം അവർ ഇപ്പോഴും വിശ്വസിച്ചിട്ടില്ല – അതാണ് വീണ്ടും പറയുന്നത് -വെളിപ്പെടുത്തലുമായി ഐശ്വര്യ ലക്ഷ്മി.

165

2017ൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി എന്ന നടി മലയാളത്തിലേക്ക് എത്തപ്പെട്ടത്. അതിനുശേഷം മായാനദി ,വരത്തൻ, വിജയ് സൂപ്പറും പൗർണമിയും അർജൻറീന ഫാൻസ് കാട്ടൂർ കടവ്, അങ്ങനെ നിരവധി ചിത്രങ്ങളിൽ നായികയായി എത്തി. അതുകൂടാതെ തെലുങ്കിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് പിന്നീട് തമിഴിലും നിരവധി ചിത്രങ്ങളിൽ നായികയായി എത്തിയ ഐശ്വര്യ ലക്ഷ്മി പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിൽ വളരെ മനോഹരമായ ഒരു വേഷം അവതരിപ്പിക്കുകയും ചെയ്തു.

വളരെ ബോൾഡ് ആയ ഒരു വ്യക്തിത്വത്തിനു ഉടമയാണ് ഐശ്വര്യ ലക്ഷ്മി. സ്വന്തം അഭിപ്രായങ്ങൾ തുറന്നടിച്ച് പറയുന്നതിന് ധൈര്യമുള്ള നായിക. തന്റെ കരിയറിനെ കുറിച്ചും ജീവിതത്തെക്കുറിച്ചും പലപ്പോഴും പല അഭിമുഖങ്ങളിലും തുറന്നു സംസാരിക്കാറുള്ള ഐശ്വര്യ ലക്ഷ്മി തന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്.

ADVERTISEMENTS
   

അഭിനയിച്ച മിക്ക ചിത്രങ്ങളും ഹിറ്റായതോടുകൂടി തന്നെ ഒരു ഭാഗ്യ നായിക എന്ന പരിവേഷവും ഐശ്വര്യ ലക്ഷ്മിക്ക് ഉണ്ട്. ഇപ്പോൾ തമിഴിലും തെലുങ്കിലും ഐശ്വര്യ ലക്ഷ്മി സ്ഥിരം സാന്നിധ്യമാണ്. ഗാട്ടാഗുസ്തി എന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയുടെ പ്രകടനം വളരെയധികം ശ്രദ്ധ നേടിയിരുന്നു. അതേപോലെതന്നെ മലയാളം ചിത്രം കുമാരിയിലെ നായിക പ്രാധാന്യമുള്ള ഒരു കഥപാത്രമാണ് ഐശ്വര്യ ചെയ്തത് . മികവുറ്റ പ്രകടനമാണ് അതിൽ താരം നടത്തിയത്.

READ NOW  'മഴവിൽക്കാവടി'യിലെ ആ അമ്മിണിക്കുട്ടിക്ക് 50 കഴിഞ്ഞു; ഇന്നും അവിവാഹിതയാണ്... അച്ഛനുവേണ്ടി ഒരു ജീവിതം മാറ്റിവെച്ച മകളുടെ കഥ!

വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഐശ്വര്യ ലക്ഷ്മി പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്. തനിക്ക് വിവാഹം കഴിക്കാൻ ഒട്ടും താല്പര്യം ഇല്ല എന്നുള്ളത് തുറന്നു സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. എന്നാൽ ജീവിതത്തിൽ തനിക്ക് ഒരു പങ്കാളി വേണമെന്നുള്ള ആഗ്രഹം ഉണ്ട് എന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. എന്നാൽ ഒരു പങ്കാളിയെ സ്വന്തമാക്കുക എന്നുള്ളത് നിയമപരമായ ഒരു വിവാഹം കഴിച്ചതിലൂടെ മാത്രമേ സാധിക്കു എന്നുള്ള ചിന്ത തനിക്ക് ഇല്ലെന്നും താരം പറയുന്നു.

അതിന്റെ പ്രധാന കാരണമായി താരം പറയുന്നത് നിയമപരമായി വിവാഹം കഴിച്ചതിനുശേഷം പിന്നെ ഒരു പിരിയേണ്ടി വന്നാൽ അതിന്മേലുള്ള നിയമ നടപടികളോടും ഇരുവർക്കും ഇടയിലുള്ള കൗൺസിലിങ്ങിനോട് ഒന്നും തനിക്ക് യാതൊരു താൽപര്യവുമില്ല. ആ കാര്യങ്ങൾ കൊണ്ടാണ് നിയമപരമായ ഒരു വിവാഹം വേണ്ട എന്ന് തീരുമാനിക്കുന്നതെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. ഈ വിഷയങ്ങളെക്കുറിച്ച് താൻ തൻ്റെ വീട്ടുകാരോട് പറഞ്ഞപ്പോൾ അവർക്ക് അത് ഒട്ടും വിശ്വസിക്കാൻ ആയിട്ടില്ല എന്നും അവർ അത് വിശ്വസിച്ചിട്ടില്ല എന്നും താരം പറയുന്നു.

READ NOW  എന്റെ മനസ്സ് പോകുന്ന പോലെ എന്റെ ശരീരം വരണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ .അതുകൊണ്ട് തന്നെ വെള്ളിത്തിരയ്ക്കു പുറത്തു എനിക്ക് ചെയ്യാൻ കഴിയുന്ന ജോലി ഇതൊന്നു മാത്രമായിരിക്കും എന്ന് മമ്മൂട്ടി.

വിവാഹം കഴിക്കാനുള്ള ഒരു ഐഡിയയും തനിക്കില്ല എന്നും അതേപോലെതന്നെ വിവാഹത്തിന് ശേഷം അല്ലെങ്കിൽ വിവാഹം കഴിമുമ്പ് അങ്ങനെയുള്ള കാലഘട്ടത്തിൻറെ വേർതിരിവ് ഒന്നും തനിക്ക് ഉൾക്കൊള്ളാൻ പറ്റാത്ത ചില കൺസെപ്റ്റുകൾ ആണെന്ന് താരം പറയുന്നു. വിവാഹ ശേഷം ഇരുവർക്കും സന്തോഷം ലഭിക്കുന്നില്ല എന്നുള്ള സാഹചര്യം ഉണ്ടായാൽ അത് ഒരാൾക്ക് മാത്രമല്ല രണ്ടാൾക്കും സമാധാനം കിട്ടാത്ത അവസ്ഥ വരാം ആ സമയത്ത് പിരിയണം എന്നൊരു തീരുമാനം എടുത്തു കഴിഞ്ഞാൽ അത് ഒറ്റ സെക്കന്റ് കൊണ്ട് പിരിയണം എന്നൊന്നുമല്ല ജീവിച്ചു നോക്കിയിട്ട് തീരെ പറ്റുന്നില്ല എന്ന് തോന്നിയാൽ രണ്ടുപേർക്കും പിരിയണം എന്നൊരു തീരുമാനം എടുക്കേണ്ടി വന്നു കഴിഞ്ഞാൽ പിന്നീട് നിയമനടപടികളുടെ കുരുക്കുകൾ അതിനൊരു തടസ്സമാകരുത് എന്ന് താരം പറയുന്നു.

പിന്നീട് അതിനുമേൽ ഉണ്ടാകുന്ന ദീർഘമായി നിയമനടപടികളും കൗൺസിലിംഗ് ഒന്നും അത് തന്റെ ജീവിതത്തിൽ വേണ്ട എന്ന് താൻ തീരുമാനിച്ചത് കൊണ്ടാണ് വിവാഹം വേണ്ട എന്ന് തീരുമാനമെടുത്തത് എന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു. ഇത് ഇപ്പോഴും തൻറെ വീട്ടുകാർക്ക് വിശ്വാസമാകാത്തത് കൊണ്ടാണ് ഇപ്പോൾ പബ്ലിക്കായി ഒരു അഭിമുഖത്തിലൂടെ ഇത് വീണ്ടും താൻ പറയുന്നത് എന്നും ഐശ്വര്യ പറയുന്നു.

READ NOW  മമ്മൂട്ടി ഒരു സ്ത്രീകളുടെയും പുറകെ പോയിട്ടില്ല -ഞാനും മമ്മൂട്ടിയും തമ്മിൽ സാമ്യതകൾ ഏറെ - സന്തോഷ് വർക്കിയുടെ വാക്കുകൾ
ADVERTISEMENTS