മൂന്നു വിവാഹങ്ങൾ ഒട്ടേറെ പ്രണയങ്ങൾ ; തന്റെ നാലാം വിവാഹത്തെ കുറിച്ച് അപവാദ പ്രചാരണം നടത്തിയ ചാനലിനെതിരെ കിടിലൻ മറുപിടിയുമായി നടി വനിതാ വിജയകുമാർ

559

പ്രശസ്ത നടൻ വിജയകുമാറിന്റെ മകളും നടിയുമായ വനിത വിജയകുമാറിന്റെ നാലാം വിവാഹ വാർത്തയെ കുറിച്ച് വാർത്ത കൊടുത്ത തമിഴ് ഓൺലൈൻ ന്യൂസ് പോർട്ടൽ വികടൻ ആണ് ഇപ്പോൾ പുലിവാല് പിടിച്ചിരിക്കുന്നത്. വനിതയുടെ വിവാഹം ഇപ്പോഴും ഗോസ്സിപ് കോളങ്ങളിൽ വാർത്തകളാണ് ആവർത്തിച്ചുള്ള വിവാഹങ്ങളും പെട്ടന്നുള്ള ബന്ധം പിരിയലും കുട്ടികൾക്ക് വേണ്ടിയുള്ള കലഹങ്ങളുമൊക്കെ മാധ്യമ വാർത്തകളാണ്. വനിതാ 2000 ത്തിൽ ആണ് നടൻ ആകാശിനെ വിവാഹം ചെയ്തത്. 2007 ഇൽ അവർ വിവാഹ മോചിതരായിരുന്നു. ഇവർക്ക് രണ്ടു മക്കളാണുള്ളത് അത് കഴിഞ്ഞു വനിത ബിസിനസ്സ്കാരനായ ആനന്ദ് ജയ് രാജയെ 2007 ൽ വിവാഹം കഴിച്ചു. ഇവർക്ക് ഒരു മകളുണ്ട്. 2012 ൽ അവർ വിവാഹ മോചിതരായി . പിന്നീട് വനിതാ റോബർട്ട് എന്ന കോറിയോഗ്രാഫറുമായി പ്രണയത്തിലായിരുന്നു പക്ഷേ ആ ബന്ധം വിവാഹത്തിലെത്താതെ 2017ൽ അവസാനിച്ചു. പിന്നീട് 2020 ൽ വനിതാ പീറ്റർ പോൾ എന്നയാളെ വിവാഹം ചെയ്തിരുന്നു പക്ഷേ താമസിയാതെ ആ വിവാഹ ബന്ധം വേർപെട്ടിരുന്നു.

READ NOW  അച്ഛൻ ഒരിക്കലും എനിക്ക് വേണ്ടി എവിടെയും സംസാരിച്ചിട്ടില്ല അഭിഷേക് ബച്ചൻ - മകന് കിടിലൻ മറുപിടി കൊടുത്തു അമിതാഭ് ബച്ചൻ

ഇപ്പോളാണ് ഏറ്റവും പുതിയ വാർത്ത ഉത്തരേന്ത്യയിൽ നിന്നുള്ള ഒരു പൈലറ്റുമായി അവർ പ്രണയത്തിലായിരുന്നു എന്നും നാലാം തവണ അവർ വിവാഹിതയാവാൻ പോവുകയാണ് എന്നും. വനിത ഇത് നിഷേധിച്ചു.അതോടൊപ്പം ശക്തമായ പ്രതിഷേധ കുറിപ്പുമായി വനിതാ ട്വിറ്ററിൽ എത്തിയിരുന്നു. അവരുടെ കുറിപ്പ് ഇങ്ങനെയാണ്

ADVERTISEMENTS

അദ്ദേഹം ട്വിറ്ററിൽ പറയുന്നതുപോലെ, ‘നിങ്ങളെ എല്ലാവരെയും ഒരു കാര്യം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഇപ്പോഴും അവിവാഹിതയാണ്. എനിക്ക് ഇതുപോലെയാകണം. കിംവദന്തികൾ പ്രചരിപ്പിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുതെന്ന് അവർ പറഞ്ഞിട്ടുണ്ട്. നെഞ്ചിൽ പച്ചകുത്തിയ ചിത്രവും ‘പ്രിയ ശിവൻ’ എന്ന് റ്റാറ്റൂവുമുള്ള ചിത്രം സഹിതമാണ് വനിതാ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
തന്റെ ജീവിതത്തിലോട്ടു എത്തി നോക്കേണ്ട ആവശ്യമില്ല താനും തന്റെ മക്കളും ഹാപ്പി ആണ് താൻ ഇപ്പോൾ സിംഗിൾ ആണ് ഞാൻ ഇപ്പോൾ എന്റെ പ്രൊഫഷനും കരിയറും ശ്രദ്ധിച്ചു മുന്നോട്ടു പോവുകയാണ് എന്നും വനിതാ പറയുന്നു. വനിതയുടെ പ്രസ്താവന ഇ തുടർന്ന് വികടന് സൈറ്റിൽ നിന്ന് വാർത്ത നീക്കം ചെയ്യുകയും ക്ഷമാപണം നടത്തി ന്യൂസ് പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

READ NOW  ആ കിടിലൻ കഥാപാത്രത്തിന് വേണ്ടി മോഹൻലാലിനെ എങ്ങനെ ഒരുക്കണമെന്നറിയാതെ സൂപ്പർ സംവിധായകൻ-പിന്നീട് സംവിധായകനെ ഞെട്ടിച്ച് സംഭവിച്ചത് ഇങ്ങനെ

സിനിമാ വികടൻ സൈറ്റിൽ വനിത വിജയകുമാർ വിവാഹിതയാണെന്ന് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയെക്കുറിച്ച് വനിത വിജയകുമാർ ഞങ്ങളോട് സംസാരിച്ചു. എന്ന് പിന്നീട് വികടൻ ടീമംഗങ്ങൾ പുറത്തിറക്കിയ പോസ്റ്റിൽ പറയുന്നു

സിനിമാ വികടൻ സൈറ്റിൽ എന്നെക്കുറിച്ചുള്ള വാർത്തകൾ പൂർണ്ണമായും തെറ്റാണ്. അത്തരമൊരു സംഭവം നടന്നിട്ടില്ല, അത്തരമൊരു വ്യക്തി ആരാണെന്ന് എനിക്കറിയില്ല. സാമി നമസ്‌കരിക്കാൻ ക്ഷേത്രത്തിൽ പോയാലും കുറ്റകരമാണോ … ആരെങ്കിലും വിവാഹിതരാകാൻ പറഞ്ഞാൽ അത് ഉടൻ റിപ്പോർട്ട് ചെയ്യുന്നത് തെറ്റല്ലേ? ഈ വാർത്ത എന്നെ വളരെയധികം വേദനിപ്പിച്ചു. സിനിമാ വികടൻ ഇതിന് മാപ്പ് പറയണം, ”എന്നായിരുന്നു വനിതയുടെ കുറിപ്പ്

ഞങ്ങളുടെ റിപ്പോർട്ടർമാർ അവർക്ക് ലഭ്യമായ വിവരങ്ങൾ ക്രോസ് ചെക്ക് ചെയ്ത് അതിന്റെ ആധികാരികത പൂർണ്ണമായി സ്ഥിരീകരിച്ചതിനുശേഷം മാത്രമേ അത് വായനക്കാർക്ക് കൈമാറുകയുള്ളൂ. വനിത വിജയകുമാറിനെ കളങ്കപ്പെടുത്താൻ വികടന് ഉദ്ദേശ്യമില്ല. വനിത വിജയകുമാർ ഈ വാർത്ത പൂർണമായും നിഷേധിക്ചിരിക്കുന്നു തനിക്ക് വളരെയധികം വേദനയുണ്ടെന്ന് അവർ പറയുകയും ചെയ്ത സാഹചര്യത്തിൽ. അവരെ വേദനിപ്പിച്ചതിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു! എന്നായിരുന്നു വികടന്റെ കുറിപ്പ്. ഇതിന് നന്ദി പറഞ്ഞു കൊണ്ട് വനിതാ ട്വീറ്റ് ചെയ്തിട്ടുണ്ട്.

READ NOW  ഞാൻ വിനയവും മനുഷ്യത്വവും പഠിച്ചത് ദളപതി വിജയിയിൽ നിന്നാണ്: തുറന്നു പറഞ്ഞ് പ്രിയങ്ക ചോപ്ര
ADVERTISEMENTS