ആ 5 ദിവസം കൊണ്ടാണ് അവർ തമ്മിൽ പ്രണയത്തിൽ ആവുന്നത്

2474

മലയാള സിനിമയെ തന്നെ ഞെട്ടിച്ച ഒരു പ്രണയമായിരുന്നു വാണി വിശ്വനാഥിന്റെയും ബാബുരാജിന്റെയും. വില്ലനായി എത്തിയ ബാബുരാജ് ആക്ഷൻ നായികയായി എത്തിയ വാണി വിശ്വനാധും തമ്മിൽ പ്രണയിക്കുന്നു എന്ന് കേട്ടപ്പോൾ അത് സിനിമാപ്രവർത്തകർക്കിടയിൽ തന്നെ വലിയ വാർത്തയായി മാറിയിരുന്നു. ഇവരുടെ പ്രണയത്തെക്കുറിച്ച് സംസാരിക്കുകയാണ് വാണി വിശ്വനാഥ് ന്‍റെ അടുത്ത സുഹൃത്തും കിരീടം ചെങ്കോൽ എന്നീ സിനിമകളിലൂടെയൊക്കെ ശ്രദ്ധ നേടിയ ഉഷ. തനിക്ക് ഇവരുടെ പ്രണയം വളരെ അത്ഭുതമായി തോന്നിയിരുന്നു എന്നാണ് ഉഷ പറയുന്നത്.

താൻ മലപ്പുറത്ത് ഒരു സീരിയലിന്റെ ഷൂട്ടിങ്ങിന് പോയിരിക്കുകയായിരുന്നു. ആ സമയത്താണ് ഇവർ തമ്മിൽ പ്രണയത്തിൽ ആവുന്നത്. അപ്പോൾ ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ് ആ സമയത്ത് വാണിയുടെ കാലിൽ ലൈറ്റ് എന്തോ വീണ് കാല് മുറിഞ്ഞു. ആ സമയത്ത് വാണിയെ ബാബു പൊക്കിയെടുത്തു, ഒരു ഹീറോയെ പോലെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. വാണിയെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.

ADVERTISEMENTS
READ NOW  എന്തുകൊണ്ട് താൻ എല്ലാ ദിവസവും മഞ്ഞ നൂൽ മംഗല്യസൂത്ര ധരിക്കുന്നത് കാരണം വെളിപ്പെടുത്തി കീർത്തി സുരേഷ്

അഞ്ചുദിവസം ഞാൻ വാണിയെ ഫോണിൽ വിളിച്ചിട്ട് എനിക്ക് കിട്ടുന്നില്ല. ആ അഞ്ചുദിവസത്തിനുള്ളിൽ ആണ് ഇവർ തമ്മിൽ പ്രണയത്തിലാവുന്നത്. സ്വാസിക അവതാരികയായി എത്തിയ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു ഉഷ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നത്. ഉഷയുടെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

അക്കാലത്തെ നായിക സങ്കല്പങ്ങളെയെല്ലാം തച്ചുടച്ചു കൊണ്ടായിരുന്നു വാണി വിശ്വനാഥിന്റെ സിനിമയിലേക്കുള്ള എൻട്രി എന്നു പറയുന്നത്. അതുവരെ നായകന്റെ നിഴലായി മാത്രം ഒതുങ്ങിയിട്ടുള്ള നായികമാരിൽ നിന്നും ഫൈറ്റ് വരെ ചെയ്യുന്ന ഒരു നായിക എന്ന പ്രത്യേകതയായിരുന്നു വാണിക്ക് ഉണ്ടായിരുന്നത്. വാണി വിശ്വനാഥ് അതിനാൽ തന്നെ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ബാബുരാജും ഒരുമിച്ചുള്ള നിരവധി സിനിമകളിൽ വാണി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ വിവാഹശേഷം അഭിനയത്തോട് ഒന്നും താല്പര്യമില്ലാതെ കുടുംബജീവിതത്തിന് പ്രാധാന്യം നൽകി കുട്ടികളുടെയും ഭർത്താവിന്റെയും ഒക്കെ കാര്യം നോക്കി ജീവിക്കുകയാണ് വാണി വിശ്വനാത് .

READ NOW  മധു പ്രേം നസീറിനെ കുറിച്ച് പറഞ്ഞ കേട്ടാൽ ആരുടെയും കണ്ണ് നിറഞ്ഞു പോകും

ഇനി വാണി സിനിമയിലേക്ക് തിരികെ വരുമോ എന്ന് ഒരിക്കൽ ബാബുരാജിനോട് ചോദിച്ചപ്പോൾ അത് വാണി തന്നെ തീരുമാനിക്കേണ്ട കാര്യമാണ് എന്നും താൻ ഒരിക്കലും സിനിമയിലേക്ക് തിരികെ വരരുതെന്ന് പറഞ്ഞിട്ടില്ല എന്നുമാണ് പറഞ്ഞിരുന്നത്. ഈ വാക്കുകൾ ഒക്കെ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു..

ADVERTISEMENTS