സുബി സുരേഷിന്റെ ചികിത്സക്ക് തടസ്സമായത് കരൾ മാറ്റത്തിന്റെ നൂലാമാലകൾ അല്ലെങ്കിൽ രക്ഷിക്കാമായിരുന്നു. – സുരേഷ് ഗോപി

5080

മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കുമ്പോഴും തന്റെ രോഗാവസ്ഥ അധികമാരെയും അറിയിക്കാതെ മറ്റുള്ളവരെ ചിരിപ്പിച്ചു കൊണ്ട് എല്ലാ വേദനകളും സുബി ഒറ്റക്കനുഭവിക്കുകയായിരുന്നു. താരത്തിന്റെ അപ്രതീക്ഷിതമായുള്ള മരണവാർത്ത ദൃശ്യ മാദ്ധ്യമ ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. കരൾ രോഗ ബാധിതയായ സുബി ന്യുമോണിയ ബാധിച്ചു ആശുപത്രിയിലാവുകയും അവിടെ വച്ച് ഹൃദയാഘാദത്തെ തുടർന്നാണ് മരിക്കുന്നത്.

താരത്തിന്റെ മരണ വാർത്ത ഏവർക്കും വലിയ നോവും ഞെട്ടലുമായി എന്നതാണ് സത്യം. അത്രയേറെ ടെലിവിഷൻ ലോകത്തെ നിറ സനിഗ്ധ്യമായിരുന്നു സുബി. അസാമാന്യ ഹ്യൂമർ സെൻസുള്ള അതുല്യ കലാകാരി. ആൺ സമൂഹത്തിന്റെ കളിയരങ്ങായ കോമഡി ലോകത്തെ അവരുടെ ഒത്ത എതിരാളി. ടൈമിങ്ങിൽ കേമി.

ADVERTISEMENTS
   

ഇപ്പോൾ സുബിയുടെ മരണത്തെ തുടർന്ന് നടൻ സുരേഷ് ഗോപിയുടെ കുറിപ്പാണു വൈറലായിരിക്കുന്നത് . സുബിയെ എങ്ങനെ എങ്കിലും രക്ഷിക്കണം എന്ന തീരുമാനത്തിൽ കഴിഞ്ഞ കുറെ ദിവസമായ താൻ ഇതിന്റെ പിറകെ ആയിരുന്നു എന്ന് സുരേഷ് ഗോപി പറയുന്നു. പക്ഷേ അവയവ ദാനത്തിനുള്ള വലിയ നൂലാമാലകൾ ആണ് ഇവിടെ കാര്യങ്ങളെ തകിടം മറിച്ചത് എന്ന് താരം പറയുന്നു.

ഹൈബി ഈഡൻ എംപി യോട് നേരിട്ട് ആവശ്യപ്പെട്ടത് കൊണ്ട് പേപ്പറുകളിൽ ഒപ്പിടാൻ അദ്ദേഹം പാർലമെന്റ് കഴിഞ്ഞയുടൻ നേരിട്ട് എത്തിയിരുന്നു. ഇത് ഏത് വിധേനയും വേഗമാക്കാൻ ജില്ലാ കളക്ടർ മുതൽ വില്ലേജ് ഓഫീസർ വരെ പൂർണ സജ്ജരായി നിൽക്കുകയായിരുന്നു.

പക്ഷേ അവയവ കച്ചവടവും അതിന്റെ പിന്നിലെ മോശം പ്രവർത്തനങ്ങളും കാരണം നിയമം അത്യന്തം കഠിനമായിരുന്നു. അതുകൊണ്ടു തന്നെ ഒരു ഡോണർ തയാറായാൽ പോലും നിയമക്കുരുക്കുകൾ കൂടുതൽ ആണ്.

അത്തരത്തിൽ നിയമത്തിലുള്ള നൂലാമാലകൾ കൂടുതൽ ആയതിനാൽ ആണ് സുബിയുടെ ജീവൻ പോയത്. നിയമത്തിലെ നൂലാമകൾ അല്പം കൂടി ലളിതമായിരുന്നെങ്കിൽ ഈ അപകടം നടക്കില്ലായിരുന്നു എന്ന് സുരേഷ് ഗോപി പറയുന്നു. മനുഷ്യന്റെ മോശം പ്രവണതകൾ ആണ് അവയവ ദാനം ഇത്രയും കഠിനമായ നിയമങ്ങളിലൂടെ നടപ്പിലാക്കാൻ ഭരണകൂടം നിർബന്ധിതമാകുന്നത്.

മിനി സ്ക്രീനിലെ ഒരു കല്പന ആയിരുന്നു സുബി സുരേഷ് എന്ന് അദ്ദേഹം ഓർക്കുന്നു. ആ നഷ്ടം ഒരിക്കലും നികത്താനാവില്ല. നിരവധി ടെലിവിഷൻ ഷോകളിലെ അവതാരികയും ജഡ്ജും ഒക്കെ ആയിരുന്നു സുബി. ഒട്ടേറെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ജയറാം നായകനായ കനക സിംഹാസനം ആണ് ആദ്യ ചിത്രം. 42 വയസ്സായിരുന്നു സുബിക്ക്. അടുത്ത് തന്നെ വിവാഹം ഉറപ്പിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. ആ സന്തോഷങ്ങളെല്ലാം ഉപേക്ഷിച്ചു താരം ഏവരെയും വിട്ടു പിരിഞ്ഞിരിക്കുകയാണ്. ആ വലിയ കലാകാരിക്ക് ആദരാഞ്ജലികൾ.

ADVERTISEMENTS
Previous articleഎനിക്ക് നിന്നോട് പ്രണയമാണ് നീയാണ് എന്നെ ആദ്യമായി പരിഗണിച്ച പുരുഷൻ – പ്രണയം തുറന്നു പറഞ്ഞു ചാറ്റ് ബോട്ട് ആശങ്കയോടെ ടെക് ലോകം എന്തിരൻ പോലെയാകുമോ?
Next articleടാറ്റ നാനോയിലിടിച്ചു തലകീഴായി മറിഞ്ഞു ഥാർ – നമ്മുടെ ഥാറിനു ഇതെന്തു പറ്റി? ആശങ്കയിൽ ആരാധകർ സംഭവമിങ്ങനെ വീഡിയോ