നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ശ്രീയ രമേശ്. സഹനടിയായും സ്വഭാവനടിയായി വില്ലത്തിയുമായി ഒക്കെ നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടതിനെ പറ്റിയുള്ള തൻറെ നിരീക്ഷണങ്ങൾ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരിക്കുകയാണ് താരം. അല്പം വിമർശനാത്മകമായിട്ടാണ് റിപ്പോർട്ട് പുറത്തു വിട്ടതിനെ ശ്രീയ രമേശ് കാണുന്നത്.
മലയാളികളുടെ ലൈംഗിക ദാരിദ്ര്യത്തെ തൃപ്തിപ്പെടുത്താൻ കിട്ടിയ ഒരു മസാല പൊതിയായിട്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ താരം കാണുന്നത്. റിപ്പോർട്ട് ഈ രീതിയിൽ പുറത്തുവിട്ടതിലൂടെ സമൂഹത്തിലെ ഒരു ഭാഗം ഞരമ്പ് രോഗികൾക്ക് വായിൽ തോന്നുന്ന വൃത്തികേടുകളും അനാവശ്യങ്ങളും എല്ലാം എഴുതി പിടിപ്പിക്കാനും അവർക്ക് വ്യൂസ് കൂട്ടാനുമുള്ള അവസരമായി മാറുകയാണ് ഉണ്ടായതെന്നും താരം പറയുന്നു.
ആരെയോ വ്യക്തമായി ഒന്നും പറയാതെ സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവരും ബാധിക്കുന്ന തരത്തിൽ ഒരു കാർപെറ്റ് ബോംബിങ് പോലെയായി ഹേമ കമ്മീഷണർ റിപ്പോർട്ട് എന്ന് താരം പറയുന്നു. സ്ത്രീകളുടെ സുരക്ഷയെ കരുതി തന്നെയാണോ പുറത്തുവിട്ടത് എന്നുള്ള ആശങ്കയും താരം ഉന്നയിക്കുന്നുണ്ട്. അങ്ങനെ ആയിരുന്നെങ്കിൽ അഭ്യൂഹങ്ങൾക്ക് വഴിവെക്കാതെ കുറ്റക്കാരുടെ പേരുകൾ ആയിരുന്നു വെളിപ്പെടുത്തേണ്ടിയിരുന്നതെന്നും താരം പറയുന്നു.
ഇപ്പോൾ സംഭവിച്ചിരിക്കുന്നത് കാണുന്ന ഞരമ്പ് രോഗികൾക്ക് എല്ലാം അവരുടെ ലൈംഗിക വൈകൃതങ്ങൾക്കും വൃത്തികേടുകൾക്കും അനുസരിച്ച് കഥകൾ പടച്ചു വിടാൻ അവസരം ഒരുക്കിയിരിക്കുകയായിരുന്നു എന്ന് ശ്രീയ രമേശ് പറയുന്നു. സിനിമയിൽ ജോലി ചെയ്തു ജീവിക്കുന്ന ആയിരക്കണക്കിന് ആൾക്കാർ ഉണ്ടെന്നും ഈ ഒരു സിനിമ മേഖലയെ മൊത്തത്തിൽ മോശക്കാരാക്കുന്ന ഒരു നടപടിയായി പോയി ഇത് എന്നും, പൊതുസമൂഹത്തിന് മുന്നിൽ സിനിമ പ്രവർത്തകരെ മൊത്തത്തിൽ മോശക്കാർ ആക്കുന്ന ഒരു പ്രതിസന്ധിയിലേക്ക് തള്ളിവിടാൻ പാടില്ലായിരുന്നു എന്നും താരം പറയുന്നു.
ഇപ്പോൾ ഈ റിപ്പോർട്ടിന് മേൽ പലതരത്തിലുള്ള വഷളത്തരങ്ങളും അഭ്യൂഹങ്ങളും ആരോപണങ്ങളും കൊഴിപ്പിച്ച മസാല ചേർത്ത് വിളമ്പി അതുവഴി വ്യൂവേഴ്സിനെ കൂട്ടുവാൻ വലിയ വിഭാഗം ഞരമ്പുരോഗികൽ ഇറങ്ങിയിട്ടുണ്ട് എന്ന് താരം പറയുന്നു. അതുപോലെതന്നെ ഒരു കൂട്ടർ മാധ്യമങ്ങളിൽ വന്നിരുന്നു നിലവിളിക്കുന്നു . ഇത്തരക്കാർക്ക് മനസ്സിലാക്കേണ്ട ഒരു കാര്യം ഈ മേഖലയിൽ മാന്യമായി ജോലി ചെയ്തു കുടുംബം വളർത്തുന്ന നിരവധി പേരുണ്ട് എന്ന്. അത്തരക്കാരെ മുഴുവനായാണ് കളങ്കം ബാധിച്ചിരിക്കുന്നത്.
അവരുടെ കുടുംബാംഗങ്ങൾക്കും പങ്കാളികൾക്കും കുട്ടികൾക്കും ഒക്കെ ഈ സമൂഹത്തിൽ ജീവിക്കേണ്ടതുണ്ട് എന്നും താരം ഓർമിപ്പിക്കുന്നു. അതേ പോലെ തന്നെ മലയാളത്തിലെ പോൺ ഇൻഡസ്ട്രി വലിയ വേഗത്തിൽ വളർന്നു വരുന്നുണ്ട് എന്നും അത് മലയാളികൾക്കിടയിൽ ഉള്ള ഞരമ്പുരോഗികളുടെ എണ്ണം വർധിച്ചുവരുന്നതിന്റെ ലക്ഷണമാണ് താരം പറയുന്നത്. അതുകൊണ്ടുതന്നെ അത്തരക്കാരായ ആൾക്കാർ പടച്ചു വിടുന്ന അഭാസകരമായ അഭ്യൂഹ കഥകൾ വായിക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രേക്ഷകർ മുഴുവൻ സിനിമ പ്രവർത്തകരെയും അവരുടെ സിനിമകളോടും വിമുഖത കാണിക്കില്ലേ എന്നും താരം ചോദിക്കുന്നു.
അതുകൊണ്ടുതന്നെ സിനിമ മേഖലയ്ക്ക് തന്നെ വലിയ മോശപ്പേരും തകർച്ചയും ആകും എന്ന് താരം പറയുന്നു. കുറച്ച് പേർ പ്രശ്നക്കാർ ഉണ്ട് എന്ന് കരുതി മുഴുവൻ പേരെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ല എന്ന് താരം പറയുന്നു. റിപ്പോർട്ട് വന്നതിന്റെ തൊട്ടു പുറകെ പല അഭ്യൂഹങ്ങളും മനസ്സിൽ വച്ചുകൊണ്ട് കമ്മീഷൻ വെളിപ്പെടുതാത്ത ആ പേരുകൾ ആരൊക്കെയാണ്. നിങ്ങൾക്ക് സിനിമയിൽ മോശം അനുഭവങ്ങൾ ഉണ്ടോ അങ്ങനെയുള്ള നിരന്തരം ചോദ്യങ്ങളുമായി നിരവധി പേർ തന്റെയടുത്തും എത്തുന്നുണ്ട് എന്ന് ശ്രീയ രമേശ് പറയുന്നു. കഴിഞ്ഞ 10 12 വർഷമായി മലയാള സിനിമയിലെ മഹാരഥന്മാർക്കൊപ്പവും അല്ലാതെയും നിരവധി ചിത്രങ്ങളിൽ താൻ അഭിനയിച്ചിട്ടുണ്ട് . എന്നാൽ അവർ ഒരാളിൽ നിന്നുപോലും ഇന്നേവരെ ഒരു മോശ അനുഭവം തനിക്കുണ്ടായിട്ടില്ല എന്ന് താരം പറയുന്നു.
സിനിമയുടെ ഫെയിം ആവോളം ആസ്വദിച്ചിട്ട് പിന്നീട് അതിൽ നിന്നും പുറത്താവുകയും വർഷങ്ങൾക്കു ശേഷം തിരികെ വന്ന് ആരോപണം ഉന്നയിക്കുന്നവർക്ക് ഓരോന്ന് പറഞ്ഞിട്ട് പോയാൽ മതി. ഇപ്പോൾ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആൾക്കാരാണ് അതിൻറെ പേരിൽ മോശക്കാരാകുന്നത് ശ്രീയ രമേശ് പറയുന്നു. പീഡിപ്പിച്ചു എന്ന് പറയുന്നവർ ആരാണ് പീഡിപ്പിച്ചതെന്ന് പേര് തുറന്നുപറയാൻ ധൈര്യം കാണിക്കണമെന്നും അല്ലാതെ വ്യാജ അഭിമുഖങ്ങൾക്ക് വഴിവെക്കരുതെന്നും ശ്രീയ രമേശ് പറയുന്നു.
സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകളെല്ലാം കിടക്ക പങ്കിടണം ആണുങ്ങളെല്ലാം മോശക്കാരാണ് അത്തരത്തിലുള്ള ചിന്ത പടർത്തരുത് എന്നും. ഏത് രീതിയിലും സിനിമയിൽ അഭിനയിക്കണമെന്ന് ചിന്തിച്ചു വരുന്നവരാണ് കുഴപ്പത്തിൽ ചെന്ന് ചാടുന്നത് . അവരെ ആരെങ്കിലും ചൂഷണം ചെയ്യുന്നതിന് മറ്റുള്ളവർ എന്തിനാണ് തെറിവിളി കേൾക്കുന്നത് എന്ന് ശ്രീയ രമേശ് ചോദിക്കുന്നു.നമ്മൾ നമ്മളായി നിന്നാൽ ആരും പ്രശ്നത്തിൽ വരില്ലെന്നും മോശമായിട്ട് പ്രതികരിച്ചാൽ ആ സമയം തന്നെ തിരിച്ചു പ്രതികരിക്കണം എന്നും അല്ലെങ്കിൽ അത്തരം ആൾക്കാരിൽ നിന്നും മാറിപ്പോവുകയാണ് വേണ്ടത് എന്ന് ശ്രീയ പറയുന്നു.
പ്രൊഡക്ഷൻ മേഖലയിലുള്ളവർക്ക് വലിയ അപമാനമാണ് ഇത് വരുത്തി വച്ചിരിക്കുന്നത് എന്നും എന്നാൽ താരങ്ങൾ അഭിനയിച്ചിട്ട് പോകുമ്പോൾ സിനിമയ്ക്കുവേണ്ടി അഹോപരാത്രം പണിയെടുക്കുന്ന ആൾക്കാരാണ് അവർ എന്നും, അവർക്കും കുടുംബവും കുട്ടികളുമുണ്ട് എന്നും ചിന്തിക്കണം എന്നും ശ്രേയ രമേശ്. മോശം അനുഭവം ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ അത്തരത്തിൽ ഇരയാക്കപ്പെട്ടവർ ഉണ്ടെങ്കിൽ അവരെ സഹായിക്കാൻ സംരക്ഷിക്കാൻ നടപടിയെടുക്കണം . പക്ഷേ മൊത്തം ആളുകളെയും മോശക്കാർ ആക്കിക്കൊണ്ടല്ല അത്തരത്തിലുള്ള കാര്യങ്ങൾ വെളിയിൽ കൊണ്ടുവരേണ്ടത് എന്ന് കടുത്ത ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരു വിഭാഗത്തിന് സംതൃപ്തി നൽകുന്ന വാർത്തകൾ ഉണ്ടാക്കാൻ റിപ്പോർട്ട് കാരണമാകരുത് എന്നും താരം പറയുന്നു.