തന്റെ കുടുംബം തകർത്തതിന് ശ്രീദേവിയെ അന്ന് ബോണി കപൂറിന്റെ ‘അമ്മ വയറ്റിൽ ഇടിച്ചിരുന്നു – റാം ഗോപാൽ വർമ്മ പറഞ്ഞത്

165

2018 ഫെബ്രുവരിയിൽ തൻ്റെ ജീവൻ അപഹരിച്ച ദുരന്തം ഒഴിവായിരുന്നെങ്കിൽ 2024 ഓഗസ്റ്റ് 13 ന് തൻ്റെ ജീവിതത്തിലെ വിജയകരമായ മറ്റൊരു വർഷം കൂടി ആഘോഷിക്കുകയായിരിക്കും ശ്രീദേവി. 2017-ൽ ബോളിവുഡിന്റെ ഇന്ത്യൻ സിനിമയുടെ തന്നെ ലേഡി സൂപ്പർസ്റ്റാർ തൻ്റെ അവസാന ജന്മദിനം ആസ്വദിച്ചു, അതിൻ്റെ ഭാഗമായി നിരവധി സൂപ്പർതാരങ്ങൾക്കൊപ്പം വലിയ ആഡംബര പൂര്ണംയാ പിറന്നാൾ ആഘോഷം ആയിരുന്നു നടിയുടേത്.

2018 ഫെബ്രുവരിയിൽ തന്റെ അൻപത്തിനാലാം വയസ്സിൽ അപ്രതീക്ഷിതമായി നടി അന്തരിച്ചപ്പോൾ, അവളുടെ ആരാധകരിൽ പലരുടെയും ഹൃദയം തകർന്നു, അത്തരത്തിലുള്ള ഒരു ആരാധകനായിരുന്നു ചലച്ചിത്ര നിർമ്മാതാവ് രാം ഗോപാൽ വർമ്മ, നടിയെക്കുറിച്ചുള്ള തൻ്റെ വികാരങ്ങൾ ഒരു തുറന്ന കത്തിൽ പങ്കിടാൻ അദ്ദേഹം തീരുമാനിച്ചു. അദ്ദേഹത്തിന്റെ കത്ത് പക്ഷെ അല്പം ക്രൂരമായിരുന്നു.

ADVERTISEMENTS
   

‘ശ്രീദേവിയുടെ ആരാധകർക്ക് ഒരു പ്രണയലേഖനം’ എന്നായിരുന്നു കത്തിൻ്റെ തലക്കെട്ട്, ഇങ്ങനെയൊരു കത്ത് എഴുതണോ വേണ്ടയോ എന്ന് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് ആർജിവി സമ്മതിച്ചു. എന്നാൽ നടി മറ്റാരേക്കാളും അവളുടെ ആരാധകരുടേതാണെന്ന് അദ്ദേഹത്തിന് തോന്നിയതിനാൽ അത് ലോകവുമായി പങ്കിടാൻ അദ്ദേഹം തീരുമാനിച്ചു, കൂടാതെ നടിയുടെ ദുർബലമായ വശത്തെക്കുറിച്ച് എന്തെങ്കിലും പറയുന്ന കത്ത് വായിക്കാൻ അവർ അർഹരായിരുന്നു എന്നും താൻ ചിന്തിച്ചു എന്ന് അദ്ദേഹം  പറഞ്ഞു.

ശ്രീദേവി എങ്ങനെ ബോണി കപൂറിനെ കണ്ടുമുട്ടി.

രാം ഗോപാൽ വർമ്മ, ശ്രീദേവിയുടെ ആരാധകർക്കുള്ള തൻ്റെ പ്രണയലേഖനത്തിൽ, അവർ തന്റെ ഭർത്താവും ബോളിവുഡ് നിർമ്മാതാവുമായ ബോണി കപൂറിനെ കണ്ടുമുട്ടിയ സാഹചര്യങ്ങളും അനുസ്മരിച്ചു. അദ്ദേഹം അനുസ്മരിക്കുന്നതിങ്ങനെ , “അക്കാലത്ത്, നികുതി റെയ്ഡുകളെ ഭയന്ന്അഭിനേതാക്കൾ കൂടുതലും കള്ളപ്പണത്തിൽ മാത്രമേ പ്രതിഫലം വാങ്ങിയിരുന്നുള്ളൂ, അവളുടെ അച്ഛൻ സുഹൃത്തുക്കളെയും ബന്ധുക്കളെയും വല്ലാതെ വിശ്വസിച്ചിരുന്നു, അവരോരോരുത്തരും അവളുടെ അച്ഛൻ മരിച്ച നിമിഷം തന്നെ അവർ അവളെ ഒറ്റിക്കൊടുത്തു.

പണമിടപാടുമായി ബന്ധപ്പെട്ട്, വലിയ വിവരമില്ലാത്ത അവളുടെ അമ്മ നിരവധി തെറ്റായ നിക്ഷേപങ്ങൾ നടത്തി, ആ തെറ്റുകളെല്ലാം കൂടിച്ചേർന്ന് ബോണി അവളുടെ ജീവിതത്തിലേക്ക് വരുമ്പോഴേക്കും അവളെ ഏതാണ്ട് ദാരിദ്ര്യത്തിന്റെ വക്കോളമെത്തിരിച്ചിരുന്നു . എന്നാൽ ആയാളും വലിയ കടബാധ്യതയിലായിരുന്നു അവൾക്ക് കരയാൻ ഒരു തോൾ കൊടുക്കാൻ മാത്രമേ ആ സമയത്തു അയാൾക്ക് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ എന്ന് റാം ഗോപാൽ വർമ്മ പറയുന്നു.

ബോണി കപൂറിൻ്റെ അമ്മ ശ്രീദേവിയെ അടിച്ചോ?

രാം ഗോപാൽ വർമ്മ പറയുന്നതനുസരിച്ച്, തൻ്റെ മകനും ശ്രീദേവിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ബോണി കപൂറിൻ്റെ അമ്മ പൊട്ടിത്തെറിക്കുകയായിരുന്നു. കാരണം ബോണികപൂർ അന്ന് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായിരുന്നു . RGV യുടെ കത്ത് പ്രകാരം ശ്രീദേവിയയോട് കോപിഷ്ഠയായ ബോണിയുടെ മാതാവ് ഒരിക്കൽ അവളെ കണ്ടുമുട്ടുകയും അവർ ശ്രീദേവിയെ തല്ലുകയും ചെയ്തു

 

, “ലോകത്തിൽ ദശലക്ഷക്കണക്കിന് ആളുകൾ ആഗ്രഹിക്കുന്ന ഒരു സ്ത്രീയായിരുന്ന ശ്രീദേവി പക്ഷേ അവൾ തികച്ചും ഒറ്റക്കായിരുന്നു ഒപ്പം ദാരിദ്ര്യത്തിലും പക്ഷേ അവൾക്ക് അപ്പോൾ ആകെ ഉണ്ടായിരുന്ന ഒരേ ഒരാൾ ബോണി മാത്രമായിരുന്നു. ബോണിയുടെ അമ്മ അവളെ തന്റെ കുടുംബം തകർക്കുന്നവളായി ചിത്രീകരിക്കുകയും ബോണിയുടെ ആദ്യ ഭാര്യ മോനയോട് ചെയ്ത വഞ്ചനക്ക് ഒരു പഞ്ചനക്ഷത്ര ഹോട്ടൽ ലോബിയിൽ വെച്ച് പരസ്യമായി അവളുടെ വയറ്റിൽ ഇടിക്കുകയും ചെയ്തു. ശ്രീദേവി ബോണി കപൂറിന്റെ ഭാര്യയുടെ സൃഹുത്തു കൂടിയായിരുന്നു.

ശ്രീദേവിയുടെ ഏറ്റവും മോശം പേടിസ്വപ്നം.

തൻ്റെ കത്തിൽ ആർജിവി ശ്രീദേവിയുടെ ടെ രൂപമാറ്റത്തെക്കുറിച്ച് സംസാരിക്കുകയും ശസ്ത്രക്രിയകളായിരുന്നു അതിന്റെ കാരണം എന്നും കുറ്റപ്പെടുത്തുകയും ചെയ്തു.കാമറയ്ക്ക് മുന്നിൽ മാത്രമല്ല, മനസ്സിലും മേക്കപ്പിട്ട് മറ്റൊരാളാകേണ്ടി വന്നു അവൾക്ക്. പുറത്തു കാണുന്ന സൗന്ദര്യത്തിനപ്പുറം, അവളുടെ യഥാർത്ഥ സ്വയം മറച്ചുവെക്കാൻ ഒരു മാനസിക മേക്കപ്പും അണിഞ്ഞിരുന്നു. പലർക്കും അവൾ ഏറ്റവും സുന്ദരിയായിരുന്നു. പക്ഷെ, സ്വയം സുന്ദരിയാണെന്ന് അവൾ കരുതിയോ? അതെ, കരുതി. എന്നാൽ പ്രായമാണ് എല്ലാ നടികളുടെയും ഏറ്റവും ഭീകരമായ സ്വപ്നം, അതിൽ നിന്ന് അവളും ഒഴിവായിരുന്നില്ല. വർഷങ്ങളായി അവൾ ഇടയ്ക്കിടെ പ്ലാസ്റ്റിക് കോസ്‌മെറ്റിക് സർജറികൽ തുടരെ ചെയ്തിരുന്നു, അതിന്റെ ഫലങ്ങൾ വ്യക്തമായി കാണാമായിരുന്നു .

ശ്രീദേവി എപ്പോഴും അസന്തുഷ്ടയായിരുന്നുവെന്നും ഒരിക്കലും സമാധാനത്തിലായിരുന്നില്ലെന്നും ആർജിവി പരാമർശിച്ചു. ആക്ഷനും കട്ടിനും ഇടയിൽ മാത്രമായിരുന്നു അവൾ സമാധാനമായിരുന്നത്, കാരണം അവൾ തൻ്റെ കഥാപാത്രങ്ങളിൽ മുഴുകുകയും യഥാർത്ഥ ലോകത്തെ മറക്കുകയും ചെയ്യുമായിരുന്നു.

ADVERTISEMENTS
Previous articleനടൻ മോഹൻലാൽ ആശുപത്രിയിൽ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത് ഇങ്ങനെ .
Next articleഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒരു സംവിധായകനും ക്യാമറാമാനും വലിയ ബഹുമാനം നൽകി സ്ത്രീകൾ സംസാരിച്ചിട്ടുണ്ട് . അതിന്റെ കാരണം ഇത്.