കീർത്തിക്ക് മകളുടെ പ്രായമല്ലേ ഉള്ളു എന്തിനാണ് ഇങ്ങനെ കാമം കാണിക്കുന്നത് – മെഗാസ്റ്റാർ ചിരഞ്ജീവിയുടെ വാക്കുകളെ വിമർശിച്ചു ശ്രീറെഡ്ഢി

2349

തമിഴ്, തെലുങ്ക് സിനിമ മേഖലയിലെ മുൻനിര നടന്മാരെല്ലാം ശ്രീ റെഡ്ഡി എന്ന പേരു കേട്ടാൽ ഭയക്കുന്നത് എന്തുകൊണ്ടാണ് . കാരണമുണ്ട് തമിഴ്, തെലുങ്ക് സിനിമ മേഖലയിൽ മാത്രമല്ല ഒരുപക്ഷേ ലോകത്ത് ഏറ്റവും കൂടുതൽ കാസ്റ്റിംഗ് കൗച്ച് ആരോപണങ്ങൾ ഉന്നയിച്ച നടിയാവാം ശ്രീ റെഡ്ഡി. സിനിമ മേഖലയിൽ കാലെടുത്തു കുത്തിയ നേരം തൊട്ട് ആരോപണങ്ങളും വിവാദങ്ങളും അവർക്ക് പുറകെ തന്നെയുണ്ട്. അവസരം നൽകാമെന്ന് പറഞ്ഞ് തന്നെ ശാരീരികമായി ഉപയോഗിച്ചവർ അനവധി ആണെന്നാണ് ശ്രീ റെഡ്ഢിയുടെ വെളിപ്പെടുത്തൽ.

അതിൽ മുൻനിര നായകന്മാരും നിർമ്മാതാക്കളും സംവിധായകനും വരെ ഉൾപ്പെടുന്നുണ്ട്. പല മുൻനിര നടന്മാർക്കും തന്നോട് വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നും അതിന് തെളിവുകൾ തന്റെ കയ്യിൽ ഉണ്ട് എന്നും അത് ഓരോരുത്തരായി താൻ പുറത്തുവിടുമെന്നും ശ്രീ റെഡ്ഡി പറഞ്ഞിരുന്നു . നായകന്മാർക്ക് സംവിധായകർക്കും നിർമ്മാതാക്കൾക്കും എതിരെ മാത്രമല്ല ആരോപണങ്ങൾ ഉയർന്നത് തമിഴിലെയും തെലുങ്കിലേയും നായിക നടിമാർക്കെതിരെയും ആരോപണങ്ങൾ ശ്രീ റെഡി ഉന്നയിച്ചിരുന്നു. അതിൽ നയൻതാര,തൃഷ ,സാമന്ത, അമലാപോൾ തുടങ്ങിയ നിരവധി നടിമാരുടെ പേരുകളും ഉൾപ്പെട്ടിരുന്നു.

ADVERTISEMENTS
READ NOW  കാജലിനു ഒപ്പം ഇനി അഭിനയിക്കില്ല എന്ന് രവി തേജ - കാരണം ഇത്

ഒരു സുപ്രഭാതത്തിൽ പബ്ലിക്കലി വന്ന് തന്റെ മേൽ വസ്ത്രം എല്ലാം ഉരിഞ്ഞ് നഗ്നയായി നിന്നാണ് ശ്രീ റെഡ്ഡി. ആരോപണങ്ങൾ ഉന്നയിക്കാൻ തുടങ്ങിയത്.

ഇവർക്ക് ഭ്രാന്താണെന്ന് പൊതുവേ ടോളിവുഡിൽ ഒരു സംസാരം ഉണ്ടായിരുന്നു. എന്നാൽ തനിക്ക് ഭ്രാന്തില്ല എന്നും താൻ പറയുന്നതെല്ലാം 100% ശരിയാണെന്നും ഇത് വെറും ആരോപണങ്ങൾ മാത്രമല്ല തെളിവുകളും എന്റെ കയ്യിൽ ഉണ്ട് എന്നും അതിൽ പല തെളിവുകളും പുറത്തുവിട്ടാൽ ഈ കാണുന്ന പകൽ മാന്യന്മാരുടെ എല്ലാ മുഖംമൂടി അഴിഞ്ഞുവീഴുകയും അവർക്ക് കുടുംബജീവിതം ഇല്ലാതാവുകയും ചെയ്യുമെന്ന് ശ്രീ റെഡ്‌ഡി പ്രഖ്യാപിച്ചു.

ശ്രീ റെയ്ക്കെതിരെ ഫിലിം സ്റ്റാർ നാനി വരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇപ്പോൾ ശ്രീ റെഡ്ഡി ഫോക്കസ് ചെയ്തിരിക്കുന്നത് തെലുങ്ക് സൂപ്പർസ്റ്റാറായ ചിരഞ്ജീവിയെയാണ്. മെഗാസ്റ്റാറിനെതിരെ ശ്രീ റെഡ്ഡി ഉന്നയിച്ചിരിക്കുന്ന വിവാദപ്രസ്താവന എന്തെന്നാൽ നടി കീർത്തി സുരേഷിനോട് ചിരഞ്ജീവിക്ക് കാമം ആണെന്നായിരുന്നു.

READ NOW  സമാന്ത റൂത്ത് പ്രഭു ആരാധകനെ മർദ്ദിച്ചു?: വർഷങ്ങൾക്കിപ്പുറവും ചർച്ചയാകുന്ന തിരുപ്പതി സംഭവം

കീർത്തി സുരേഷും ചിരഞ്ജീവിയും ഒന്നിച്ച് അഭിനയിച്ച സിനിമയായിരുന്നു ഭോല ശങ്കർ . അജിത്തിന്റെ വേതാളം എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആണ് ഭോല ശങ്കർ . ചിത്രത്തിൽ മെഗാസ്റ്റാറിന്റെ സഹോദരിയുടെ വേഷമായിരുന്നു കീർത്തി സുരേഷ് ചെയ്തത്. നായകനോടൊപ്പം തന്നെ പ്രാധാന്യമുള്ള വേഷമായിരുന്നു ലഭിച്ചത്. ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ നടി കീർത്തി സുരേഷിനെ ചേർത്തുപിടിച്ചുകൊണ്ട് മെഗാസ്റ്റാർ പറഞ്ഞ വാക്കുകളാണ് ശ്രീ റെഡിയെ ചൊടിപ്പിച്ചത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. ഈയൊരു ചിത്രത്തിൽ മാത്രമേ കീർത്തി സുരേഷിനെ അനിയത്തിയായി അഭിനയിപ്പിക്കുകയുള്ളു . ഇനിയുള്ള ചിത്രങ്ങളിലെല്ലാം നായിക ആവാനേ സമ്മതിക്കൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞ കമന്റ്. അത് അത്ര നല്ല ഉദ്ദേശത്തിൽ അല്ല സംസാരിച്ചതെന്നാണ് ശ്രീ റെഡ്ഡി പറയുന്നത്. മെഗാസ്റ്റാർ ചിരഞ്ജീവിക്ക് കീർത്തിയോട് കാമം ആണ്. അതിന്റെ ഉദാഹരണമാണ് ഇപ്പോഴത്തെ ഈ പ്രസ്താവന എന്നാണ് ശ്രീ റെഡി പറയുന്നത്. മെഗാസ്റ്റാറിന് നാണമില്ലേ മകളുടെ പ്രായമുള്ള പെൺകുട്ടിയോട് ഇങ്ങനെയൊക്കെ സംസാരിക്കാൻ എന്നാണ് ശ്രീ റെഡ്ഡി പറയുന്നത്. ശ്രീ റെഡ്ഡിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. മെഗാസ്റ്റാറിന്റെ ആരാധകർ ശ്രീ റെഡി ആദ്യം നിഷിദ്ധമായി വിമർശിക്കുകയും ചിരഞ്ജീവിക്ക് കീർത്തി എപ്പോഴും സഹോദരിയെ പോലെ ആണെന്നും അവർ പ്രസ്താവിക്കുന്നു.

READ NOW  ശോഭിത വളരെ ഹോട്ടാണ്, ഒരു പുരുഷന് .. : ഭാവി മരുമകളെ കുറിച്ച് നാഗാർജുന പറയുന്ന പഴയ വീഡിയോ -വൈറൽ കാണാം.

ഓഡിയോ ലോഞ്ചിങ് സമയത്ത് മെഗാസ്റ്റാർ മിണ്ടാതെ ഇരുന്നായിരുന്നേൽ ഉള്ള മാനം പോകാതെ അതുപോലെ ഉണ്ടാകുമായിരുന്നു എന്നാണ് ശ്രീ റെഡ്ഢി പറയുന്നത്. ഇപ്പോൾ ഇങ്ങനെയൊക്കെ പറഞ്ഞത് മൂലം മനസ്സിലിരിപ്പ് മനസ്സിലായി എന്നും ഉള്ള മാനം കപ്പല് കയറിയെന്നുമാണ് ശ്രീ റെഡ്ഢി പറയുന്നത്.

ADVERTISEMENTS