നടി സ്നേഹയും തമിഴിലെ ആ പ്രമുഖ നടനും തമ്മിൽ പ്രണയത്തിൽ ആയിരുന്നു – സംഭവം പറഞ്ഞ് മാധ്യമപ്രവർത്തകൻ

189

ഇങ്ങനെയൊരു നിലപക്ഷി എന്ന മലയാള ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ താരമാണ് സ്നേഹ കുഞ്ചാക്കോ ബോബൻ നായകനായ ഈ ചിത്രം വലിയ വിജയം നേടിയിരുന്നില്ല എങ്കിലും പിന്നീട് തമിഴ് സിനിമാലോകത്ത് വളരെയധികം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്.

തുടർന്ന് മമ്മൂട്ടി നായകനായി എത്തിയ തുറുപ്പുഗുലാൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വർഷങ്ങൾക്ക് ശേഷം സ്നേഹ എത്തുകയും ചെയ്തു. നടൻ പ്രസന്നയാണ് സ്നേഹയുടെ ഭർത്താവ് വളരെ സന്തോഷപൂർവ്വമായി കുടുംബജീവിതമാണ് ഇവർ നയിക്കുന്നത്. പ്രണയ വിവാഹം കഴിച്ചവരാണ് ഇരുവരും കുറച്ച് അധികം കാലം ഇവരുടെ പ്രണയവിവരം രഹസ്യമായി തന്നെ സൂക്ഷിക്കപ്പെടുകയും ചെയ്തിരുന്നു

ADVERTISEMENTS

എന്നാൽ പ്രസന്നയുമായി പ്രണയത്തിൽ ആവുന്നതിനു മുൻപ് സ്നേഹക്ക് ഒരു പ്രണയമുണ്ടായിരുന്നു എന്ന തരത്തിലാണ് അടുത്ത സമയത്ത് ഒരു മാധ്യമപ്രവർത്തകൻ സംസാരിച്ചത്. ചെയ്യാറ് ബാലു ആണ് കരിയറിന്റെ തുടക്കകാലത്ത് സ്നേഹ നേരിടേണ്ടി വന്ന ഒരു ഗോസിപ്പിനെ കുറിച്ച് അടുത്ത സമയത്ത് തുറന്നു പറഞ്ഞത്.

READ NOW  ധനുഷും ഐശ്വര്യയും വേർപിരിയാനുള്ള കാരണം ശ്രുതി ഹാസൻ?? മൗനം വെടിഞ്ഞ് തുറന്ന് പറഞ്ഞു ശ്രുതി ഹാസൻ

 

പ്രസന്നയുമായി പ്രണയത്തിൽ ആകുന്നതിനു മുൻപ് തന്നെ സ്നേഹ മറ്റൊരു നടനുമായി പ്രണയത്തിലായിരുന്നു എന്ന ഗോസിപ്പുകൾ പുറത്തുവന്നിരുന്നു എന്നാണ് ചെയ്യാറു ബാലു വ്യക്തമാക്കിയത്. തമിഴ് സിനിമ ലോകത്തെ പ്രമുഖനായ നടൻ ശ്രീകാന്ത് ആണ് ആ നടൻ എന്നും താരം തുറന്നു പറഞ്ഞിരുന്നു.

ഒരു സമയത്ത് ഇരുവരും തമ്മിലുള്ള കെമിസ്ട്രി ആളുകൾ വളരെയധികം അംഗീകരിച്ചിരുന്നു. ആ സമയത്ത് സ്നേഹയുമായി പ്രണയത്തിലാണ് ശ്രീകാന്ത് എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവരികയും ചെയ്തു എന്നാൽ സ്നേഹയും കുടുംബവും ഈ വാർത്ത നിഷേധിക്കുകയാണ് ചെയ്തത്.

ഒരുകാലത്ത് ശ്രീകാന്തിന്റെ ചിത്രങ്ങളെല്ലാം വളരെയധികം ശ്രദ്ധ നേടിയ സിനിമകളായിരുന്നു. എന്നാൽ പിന്നീട് ലൈം ലൈറ്റിൽ താരം ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു ചെയ്തത്. ഇപ്പോൾ നടന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ ഓരോരുത്തരും.

വീണ്ടുമൊരു പ്രതാപകാലം നടൻ ശ്രീകാന്തിന് ഉണ്ടാകും എന്ന് തന്നെയാണ് എല്ലാവരും വിശ്വസിക്കുന്നത്. എന്നാൽ സ്നേഹ എന്നും സിനിമകളുടെ തിരക്കിലാണ്. സ്നേഹയെ പോലെ തന്നെ ഭർത്താവും മലയാളത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെയാണ് സ്നേഹയുടെ ഭർത്താവ് പ്രസന്ന മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്തത്. ചിത്രത്തിലെ താരത്തിന്റെ വില്ലൻ കഥാപാത്രം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

READ NOW  ധനുഷുമായുള്ള പ്രണയം? വാർത്തകൾക്ക് ഔദ്യോഗിക പ്രതികരണവുമായി നടി മൃണാൾ താക്കൂർ
ADVERTISEMENTS