നിർമ്മാതാവുള്ള ഹോട്ടലിൽ താമസിക്കില്ല എന്ന് ആ പ്രമുഖ മലയാളം നടി പറയാൻ കാരണം ഇത് – നിർമ്മാതാവ് സുരേഷ് പറഞ്ഞത്

2274

മലയാള സിനിമ ലോകത്ത് പലപ്പോഴും വലിയ തോതിലുള്ള പ്രശ്നങ്ങൾ ഉയർന്നു വരാറുണ്ട്. ചില നിർമ്മാതാക്കൾ സിനിമകളിൽ തങ്ങൾക്കുണ്ടായിട്ടുള്ള അനുഭവങ്ങളെക്കുറിച്ചും ചില താരങ്ങളിൽ നിന്നും തങ്ങൾക്കുണ്ടായിട്ടുള്ള മോശം  അനുഭവങ്ങളെ കുറിച്ചുമൊക്കെ തുറന്നു പറഞ്ഞ് രംഗത്ത് വരികയും ചെയ്യാറുണ്ട്. അത്തരത്തിൽ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് കുടുംബകോടതി എന്ന ചിത്രത്തിന്റെ നിർമ്മാതാവായ സുരേഷ് ആണ്.

ഈ ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് താരങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ചില സംഭവങ്ങളെക്കുറിച്ചും അതോടൊപ്പം താൻ നേരിടേണ്ടി വന്ന ചില ബുദ്ധിമുട്ടുകളെ കുറിച്ചും ഒക്കെയാണ് സുരേഷ് മാസ്റര്‍ ബീൻ എന്ന ചാനലിൽ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.

ADVERTISEMENTS
   

കുടുംബകോടതി എന്ന ചിത്രത്തിലെ നായകൻ എന്നത് ഇന്നസെന്റ് ആണ്. നായികയായി വരുന്നത് കൽപ്പനയാണ്. ഇവര് രണ്ടുപേരും വളരെ മികച്ച രീതിയിൽ തന്നെ അതിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് വരുന്ന ആർട്ടിസ്റ്റുകൾ അശോകൻ, ദിലീപ്, രുദ്ര, മോഹിനി എന്നിവരാണ്. ഇതിൽ അശോകന്റെ കഥാപാത്രമായി എത്തേണ്ടിയിരുന്നത് നടൻ സിദ്ദിഖ് ആയിരുന്നു. എന്നാൽ ചില അസൗകര്യങ്ങൾ കാരണം സിദ്ധിക്ക് മാറുകയായിരുന്നു ചെയ്തത്. തുടർന്നാണ് അശോകൻ ആ ഒരു കഥാപാത്രത്തിലേക്ക് വരുന്നത്.

ദിലീപ് ഈ ഒരു സിനിമ ചെയ്യുന്ന സമയത്ത് ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന ഒരു അവസ്ഥയിലേക്ക് എത്തിയിട്ടില്ല. ദിലീപ് ആദ്യമായ ഒരു ലക്ഷം രൂപ പ്രതിഫലം വാങ്ങി അഭിനയിച്ച സിനിമയാണ് കുടുംബകോടതി.

സല്ലാപത്തിനൊക്കെ മുൻപുള്ള ഒരു സിനിമയായിരുന്നു ഇത്. ഒരു ലക്ഷം രൂപ തരാമെങ്കിൽ ഞാൻ അഭിനയിക്കാം എന്നാണ് ദിലീപ് പറഞ്ഞത്. അപ്പോൾ തന്നെ അത് സമ്മതിച്ചു. പിന്നീട് ഒരു പ്രശ്നം ഉണ്ടാകുന്നത് നടിയായ രുദ്രയ്ക്ക് ആയിരുന്നു. രുദ്ര തമിഴ് നാട്ടില്‍ നിന്നുള്ള താരം ആണ്. മോഹിനിയും അങ്ങനെ തന്നെ.

രുദ്രയ്ക്ക് താമസം ഒരുക്കിയിരുന്നത് നിർമാതാവ് താമസിക്കുന്ന പെരിയാറിനടുത്തുള്ള  ഹോട്ടലിലായിരുന്നു. അവിടെയായിരുന്നു തിരക്കഥകൃത്തും മറ്റ് ടെക്നീഷ്യന്സും താമസിച്ചിരുന്നത്. മറ്റ് ആർട്ടിസ്റ്റുകൾ ദിലീപ്, അശോകന്‍, മോഹിനി,കല്‍പന ,ഇന്നസെന്റ്‌ തുടങ്ങിയവര്‍  താമസിക്കുന്ന ആലുവ പാലസിലും ആയിരുന്നു.

അവിടെ കുറച്ചു റൂം മാത്രമേ ഉണ്ടായിരുന്നുള്ളു. രുദ്ര എത്തിയപ്പോലെക്കും അവര്‍ക്ക് താമസിക്കാൻ റൂം ഉണ്ടായിരുന്നില്ല. അതിനാലാണ് അവരെ നിര്‍മ്മാതാവും മറ്റുള്ളവരും താമസിക്കുന്ന ഹോട്ടലില്‍ താമസിപ്പിക്കാന്‍ തീരുമാനിച്ചത് എന്നാൽ രുദ്രയും അമ്മയും ഒരുമിച്ചു വന്നപ്പോൾ നിർമ്മാതാവ് താമസിക്കുന്ന ഹോട്ടലിൽ താമസിക്കില്ല എന്ന് വാശിപിടിച്ചു.

മുൻപൊരു സിനിമയിൽ നിന്നും അവർക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ട് എന്നായിരുന്നു അവർ അതിന് കാരണമായി പറഞ്ഞത്. നിര്‍മ്മാതാവ് ഉള്ള ഹോട്ടലില്‍ റൂം എടുത്തപ്പോള്‍ എന്നും രാത്രി വാതിലിനു മുന്നില്‍ വലിയ പ്രശ്നമാണ്. വാതിലില്‍ വന്നു മുട്ടുകയും മറ്റും. അതുകൊണ്ട് തന്നെ ഇനി നിര്‍മ്മാതാവ് താമസിക്കുന്ന ഹോട്ടലില്‍ താമസിക്കില്ല എന്ന് അവര്‍ തറപ്പിച്ചു പറഞ്ഞു. പിന്നീട് ഇന്നസെന്റ് സ്വന്തം റൂം രുദ്രയ്ക്ക് കൊടുക്കുകയായിരുന്നു ചെയ്തത്. ശേഷം അദ്ദേഹം തന്റെ മുറിയിലോ മറ്റോ വന്നു നിന്നുകൊള്ളാം എന്ന് പറയുകയും ചെയ്തു.

19 ദിവസമായിരുന്നു ആകെ ഈ സിനിമയുടെ ഷൂട്ടിംഗ് ഉണ്ടായിരുന്നത്. ഇതിനിടയിൽ മോഹിനിക്ക് ചെന്നൈയ്ക്ക് പോയി വരണം എന്ന് പറഞ്ഞു. സ്വന്തം ചിലവിൽ വേണമെങ്കിൽ പൊക്കോളാൻ പറയുകയും ചെയ്തിരുന്നു. അങ്ങനെ അവർ സ്വന്തം ചെലവിൽ പോയി വന്നു. ആർട്ടിസ്റ്റിന്റെ ഭാഗത്തു നിന്നും ഒരു ബുദ്ധിമുട്ടും ഉണ്ടാവാതെയാണ് സിനിമ പൂർത്തിയായത് എന്നും നിർമാതാവ് ഓർമിക്കുന്നു .

ADVERTISEMENTS
Previous articleശരീരത്തിൽ അങ്ങനെ സ്പർശിക്കുന്നത് മര്യാദയല്ല- അനുഭവം പറഞ്ഞു മീനാക്ഷി രവീന്ദ്രൻ.
Next articleബജു മേനോന്റെയും സംയുക്തയുടെയും രഹസ്യ പ്രണയം പിടികൂടിയത് ഇങ്ങനെ – സംഭവം പറഞ്ഞു കമൽ.