കിലുക്കം എന്ന ഒരൊറ്റ സിനിമ മാത്രം മതി പ്രേക്ഷകർക്ക് രേവതി എന്ന നടിയെ ഓർമ്മിച്ചുവയ്ക്കാൻ. കിലുക്കം അല്ലാതെയും ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി താരം മാറിയിട്ടുണ്ട് വലിയ സ്വീകാര്യതയാണ് മലയാളത്തിൽ രേവതിക്ക് ലഭിച്ചിട്ടുള്ളത്. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും തന്റേതായ സ്ഥാനം ഉറപ്പിക്കാൻ രേവതിക്ക് സാധിച്ചിട്ടുണ്ട്. വലിയൊരു ആരാധകനിരയെ തന്നെയാണ് രേവതി സ്വന്തമാക്കിയിട്ടുള്ളത്. അതുപോലെതന്നെ രേവതിയുടെ ശക്തമായ തീരുമാനങ്ങളും പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. കൊച്ചിയിൽ നടി അക്രമിക്കപ്പെട്ട സംഭവത്തിൽ ആയിരുന്നു ഒരിക്കൽ രേവതി ഒരു വലിയ തുറന്നുപറച്ചിൽ നടത്തിയിരുന്നത്.
സഹപ്രവർത്തകക്ക് വേണ്ടി അന്ന് സംസാരിച്ചത് രേവതി മാത്രമായിരുന്നില്ല പല താരങ്ങളും അവിടെ എത്തിയിരുന്നു. റിമ കല്ലിങ്കൽ പാർവതി തിരുവോത്ത്, പത്മപ്രിയ തുടങ്ങി പലരും അന്ന് പലതരത്തിലുള്ള തുറന്നുപറച്ചിലുകൾ ആണ് നടത്തിയത്. എന്നാൽ അവരിൽ നിന്നുമൊക്കെ വ്യത്യസ്തമായി സിനിമാലോകത്തെ ചെയ്തികളെ തുറന്നു കാട്ടിയത് രേവതിയാണെന്ന് പറയുന്നതാണ് സത്യം. കാരണം രേവതി പറഞ്ഞ ചില കാര്യങ്ങൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും സിനിമ ലോകത്തെ ഒന്നാകെ ഞെട്ടിപ്പിക്കുകയും ആയിരുന്നു ചെയ്തത്.
മലയാള സിനിമയിൽ അടക്കം ലൈം ഗി ക പീ ഡ നം നിലനിൽക്കുന്നുണ്ട് എന്നായിരുന്നു രേവതി പറഞ്ഞത്. സിനിമയിൽ നിന്നും നേരിടേണ്ടി വന്നിട്ടുള്ള ക്രൂരമായ ചില അനുഭവങ്ങളെക്കുറിച്ചും ചിലർ ആ സമയത്ത് തുറന്നു പറഞ്ഞിരുന്നു. അപ്പോഴായിരുന്നു രേവതി ഒരു 17 വയസ്സുകാരിയായ പെൺകുട്ടി വർഷങ്ങൾക്കു മുൻപ് തന്റെ സഹായം അഭ്യർത്ഥിച്ചുകൊണ്ട് വന്ന ഒരു കാര്യം തുറന്നു പറഞ്ഞത്.
അപ്രതീക്ഷിതമായി ഒരു പെണ്‍കുട്ടി അവളെ രേക്ഷിക്കണം എന്നവശ്യപ്പെട്ട് തന്റെ വാതിലില്‍ മുട്ടിയിരുന്നു.
അവൾക്ക് സിനിമയിൽ നിന്നും മോശമായ തരത്തിലുള്ള ഇടപെടലാണ് ലഭിച്ചത് അതുകൊണ്ടാണ് അവൾ തന്റെ അരികിൽ സഹായം അഭ്യർത്ഥിച്ചുകൊണ്ട് എത്തിയത്. മലയാള സിനിമയിൽ അടക്കം ഇത്തരത്തിലുള്ള പല പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ട് എന്നും രേവതി തുറന്നു പറഞ്ഞിരുന്നു.
ഇരുപത്തിയഞ്ച് വര്ഷം മുന്‍പ് നടന്ന സംഭവമാണ്,അര്‍ദ്ധരാത്രി ഒരു പതിനേഴു കാറി പെണ്‍കുട്ടി തന്റെ വാതിലില്‍ വന്നു സഹായത്തിനായി മുട്ടി കൂടെ അവളുടെ പ്രായമായ മുത്തശ്ശിയും ഉണ്ടായിരുന്നു . രാത്രി പതിനൊന്നര സമയത്താണ് അത് സംഭവിച്ചത് അവളുടെ വാതിലില്‍ ആരോ തുടര്‍ച്ചയായി മുട്ടിയപ്പോലാണ് അവള്‍ സഹായത്തിനായി തന്റെ അരുകില്‍ എത്തിയത് എന്ന് നടി രേവതി പറഞ്ഞത് . അന്ന് ഒരു തരത്തിലുള്ള ലൈംഗിക പീഡനവും നടന്നിട്ടില്ല പക്ഷെ ഇന്നും അത് എന്റെ മനസ്സില്‍ കിടന്നു വിങ്ങുകയാണ്.
ഇനിയെങ്കിലും ഇത്തരം ഒരു സംഭവം നടക്കരുത് എന്ന് ചിന്തിച്ചാണ് പിന്നീട് ഇത് തുറന്നു പറഞ്ഞത്. ഒരു സമയത്ത് മീ ടൂ ഒരു ഫാഷനായി മാറിയിരിക്കുകയാണ് എന്ന് മോഹന്‍ലാല്‍ പരനജ്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രേവതി രംഗത്തെത്തിയിരുന്നു. ഇത്തരക്കാരെ ഇത് എങ്ങനെയാണ് പറഞ്ഞു മനസിലാക്കുക എന്ന് പോലും നടി അന്ന് ചോദിച്ചിരുന്നു . അഞ്ജലി മേനോന്‍ പറയുന്നപോലെ ചൊവ്വയില്‍ നിന്ന് വനവര്‍ക്ക് ലൈഗിക പീനം എന്നത് എന്താണെന്ന് പോലും അറിയില്ലന്നും ഒരു സ്ത്രീ അതെന്തുകൊണ്ടാണ് തുറന്നു പറയുന്നത് എന്നും ആ തുറന്നു പറച്ചില്‍ എന്ത് മാറ്റമാണ് കൊണ്ടുവരുന്നത് എന്ന് അറിയില്ല എന്ന് അന്ന് മോഹന്‍ലാലിനു മറുപടിയായി രേവതി ട്വിട്ടരില്‍ കുറിച്ചിരുന്നു.
അന്ന് പ്രായപൂർത്തിയായ പെൺകുട്ടിയുടെ നേരെ ലൈംഗിക അതിക്രമം നടന്ന് എന്നറിഞ്ഞിട്ടും പോലീസിൽ പരാതി നൽകിയില്ല എന്നാരോപിച്ചു രേവതിക്ക്ക്തിരെ വിമർശനം ഉണ്ടാവുകയും കേസ് കൊടുക്കുകയും ഒക്കെ ചെയ്തിരുന്നു എന്നാൽ അന്ന് ആ കുട്ടിയെ ആര്ക്കും ലൈംഗികമായി ഉപദ്രവിച്ചിരുന്നില്ല വാതിലിൽ മുട്ടൂകയും വാതിൽ തുറക്കാൻ ആവശ്യപ്പെടുകയും ആണ് ഉണ്ടായത്. അന്ന് അവളെയും അമ്മൂമ്മയേയും ഉള്ളിൽ കയറ്റി വാതിൽ പൂട്ടി ഞാനും അവരും വലിയ ഭയത്തോടെയാണ് ആ രാത്രി കഴിച്ചു കൂട്ടിയത്. ആ പ്രായത്തിൽ ആ സംഭവത്തിന് പിന്നിൽ ആരെന്നു തേടിപ്പോകാനുള്ള ധൈര്യം തനിക്കുണ്ടായില്ല. ഒരുപാട് കാലം മനസ്സിൽ കിടന്നു നേരിയ ഒരു വിഷയമായതിനാൽ തുറന്നു പറഞ്ഞു എന്നെ ഉള്ളു. ഇന്നത്തെ കാലത്തുള്ള കുട്ടികൾക്കെങ്കിലും അങ്ങനെ സംഭവിക്കാതിരിക്കട്ടെ .
സിനിമ രംഗത്തെ ക്രൂരതകൾ വെളിപ്പെടുത്തുകയായിരുന്നു രേവതി ചെയ്തത്. ആവശ്യം വരുകയാണെങ്കിൽ കൂടുതൽ കാര്യങ്ങൾ തുറന്നു പറയുമെന്നും പറഞ്ഞിരുന്നു. സിനിമാ ലോകത്തുള്ള പല നായികമാരും അനുഭവിച്ചിട്ടുള്ള മോശമനുഭവങ്ങളിലെ കുറിച്ച് അന്വേഷിക്കുവാൻ വേണ്ടി നിലവിൽ വന്നതായിരുന്നു ഹേമ കമ്മീഷൻ. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വരുന്നതോടെ പല വിഗ്രഹങ്ങളും ഉടഞ്ഞു പോകും എന്നായിരുന്നു പാർവതി തിരുവോത്ത് പറഞ്ഞത്. എന്നാൽ ഇന്നുവരെ ആ റിപ്പോർട്ട് പുറത്തുവരികയും ചെയ്തിട്ടില്ല. അതിനു പിന്നിലും പലരുടെയും സ്വാധീനമാണ് എന്ന് മനസ്സിലാക്കാം.