നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമ ആ പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഇടം നേടിയെടുത്ത താരമാണ് പാർവതി തിരുവാത്ത്. വലിയ സ്വീകാര്യതയായിരുന്നു ചെറിയ സമയം കൊണ്ട് തന്നെ താരം സ്വന്തമാക്കിയത്. എന്നാൽ അതൊക്കെ വെള്ളത്തിൽ വരച്ച വര പോലെ മാറുകയായിരുന്നു ചെയ്തത്. അതിന് കാരണം പാർവതി ചില ശക്തമായ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞിരുന്നു എന്നതാണ്. ഡബ്ല്യുസിസി എന്ന സംഘടനയുടെ ഭാഗമായി പാർവതി മാറിയതും മലയാളത്തിലെ ചില പ്രമുഖ നടന്മാർക്കെതിരെ നടി ആരോപണം ഉന്നയിച്ചതും വളരെയധികം ശ്രദ്ധ നേടിയിരുന്നു
തുടർന്ന് സിനിമയിൽ നിന്നും തനിക്ക് അവസരങ്ങൾ കുറയുകയാണ് ചെയ്തത് എന്നാണ് താരം വ്യക്തമാക്കുന്നത്. തന്റെ വീട്ടുകാർക്ക് പോലും ഇപ്പോൾ താന്‍ ഭാരമാകുകയാണ് എന്ന് താരം പറയുന്നുണ്ട്. അതിന്റെ കാരണം കൂടി താരം വ്യക്തമായി പറയുന്നു. വീട്ടുകാർക്ക് പുറത്തേക്ക് പോകാൻ പോലും ഭയമാണ് കാരണം ഫാൻസ് അസോസിയേഷനുകൾ കൊട്ടേഷൻ സംഘങ്ങളായി മാറുകയാണ് ചെയ്യുന്നത്. സിനിമയിലെ അവസരങ്ങൾ വല്ലാതെ തന്നെ കുറയുകയാണ് ചെയ്തിരിക്കുന്നത്. സിനിമയിൽ വരാതെ MBA പഠിച്ചാൽ മതിയായിരുന്നു എന്നു വരെ തോന്നിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത് എന്നും പാർവതി വ്യക്തമാക്കുകയാണ്.
പലപ്പോഴും തുറന്നുപറയുന്ന ചില കാര്യങ്ങൾ നടിമാർക്ക് അവരുടെ കരിയറിന് തന്നെ ഭീഷണിയായി മാറാറുണ്ട് അതുകൊണ്ടുതന്നെയാണ് പലരും കാസ്റ്റിംഗ് കൗചിനെ കുറിച്ച് അടക്കം തുറന്നു പറയാതിരിക്കുന്നതും. അത് തുറന്നു പറയുകയാണെങ്കിൽ നാളെ നഷ്ടമാകുന്നത് സിനിമയിലെ അവസരങ്ങളാണ്. അതുകൊണ്ടുതന്നെ പലരും ഇത്തരം കാര്യങ്ങൾ മൂടിവയ്ക്കുകയാണ് ചെയ്യുന്നത്.
ചിലർ നാണക്കേട് മൂലവും പറയാതിരിക്കുന്നുണ്ട്. സിനിമയിലെ യുവനടന്മാർക്കെതിരെയോ സൂപ്പർ നടന്മാർക്കെതിരെ എന്തെങ്കിലും ആരോപണം ഉന്നയിച്ചാൽ പിന്നീട് ആ നടി സിനിമയിൽ ഉണ്ടാവില്ല എന്ന് ഒരു രീതിയാണ് കാണാൻ സാധിക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ പലപ്പോഴും തുറന്നുപറച്ചിലുകൾ നടത്താൻ നടിമാർ അടക്കം ഭയന്നു പോവുകയും ചെയ്യുന്നു.
പാർവതിയുടെ അവസ്ഥ മനസ്സിലാക്കുമ്പോൾ തന്നെ അത് മനസ്സിലാക്കാൻ സാധിക്കും. എന്ത് സംഭവിച്ചാലും ഒന്നും മിണ്ടാതെ സഹിക്കണം സിനിമ ഇൻഡസ്ട്രിക്ക് ഉള്ളിൽ എന്നതാണ് മലയാള സിനിമയിലെ രീതി എന്ന് പല മുൻനിര നടിമാരും തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ റിമ കല്ലിങ്കൽ, പത്മപ്രിയ, പാർവതി തുടങ്ങിയ നടിമാർ ഇത്തരം കാര്യങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുന്ന കൂട്ടത്തിലുമാണ്.