വണ്ടി നിന്നപ്പോൾ പെട്ടന്ന് അയാൾ എന്നെ കയറി പിടിച്ചു – ഡ്രൈവറിൽ നിന്ന് നേരിട്ട ദുരനുഭവം പറഞ്ഞു പദ്മ പ്രിയ -പിന്നെ ഉണ്ടായത്

2313

പത്മപ്രിയ ജാനകി രാമൻ എന്ന പദ്മ പ്രിയ സിനിമ മേഖലയിലേക്ക് എത്തുന്നത് 2004ലാണ്. തമിഴ് കുടുംബത്തിലാണ് ജനനം എങ്കിലും പഠിച്ചതും വളർന്നതും ഡൽഹിയിലാണ്. സീനു വസന്ത ലക്ഷ്മി എന്ന തെലുങ്ക് സിനിമയിലൂടെ 2004 ൽ സിനിമ ഇൻഡസ്ട്രിയിലേക്ക് എത്തിയ പത്മപ്രിയ 2004ൽ തന്നെ മലയാളത്തിൽ ബ്ലെസ്സിയുടെ കാഴ്ചയിലും  അമൃതം എന്ന ജയറാം ചിത്രത്തിലും അഭിനയിച്ചു.
മീ ടൂ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ട സമയത്താണ് തനിക്ക് സിനിമ ഇൻഡസ്ട്രിയിൽ നിന്നും മുൻപ് നേരിടേണ്ടി വന്ന   മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്.

സിബി മലയിൽ സംവിധാനം ചെയ്ത അമൃതം എന്ന സിനിമയിൽ നായകൻ ജയറാമും നായികയായി പത്മപ്രിയയുമായിരുന്നു. കൂടാതെ ഭാവനയും അരുണും തുല്യ പ്രാധാന്യമുള്ള വേഷങ്ങളിൽ എത്തിയ ചിത്രം കൂടിയാണിത് .

ADVERTISEMENTS
   

സിബി മലയിൽ സംവിധാനം ചെയ്ത അമൃതം എന്ന സിനിമയിൽ നായകൻ ജയറാമും നായികയായി പത്മപ്രിയയുമായിരുന്നു. സിനിമയുടെ ഷൂട്ട് വൈകുന്ന ദിവസങ്ങളിലും അല്ലാത്തപ്പോഴും പദ്മപ്രിയയെ ഹോട്ടലിലേക്ക് കൊണ്ടുപോകുന്നത് ലൊക്കേഷനിലുണ്ടായിരുന്ന കാർ ഡ്രൈവർ ആയിരുന്നു. ഒരു ദിവസം ഷൂട്ട് കഴിഞ്ഞ് ആ ഡ്രൈവറോടൊപ്പം താൻ കാറിൽ വരികയായിരുന്നു എന്ന് പത്മപ്രിയ പറഞ്ഞു.

READ NOW  മുകേഷ് അംബാനിയുടെ 15,000 കോടി രൂപ വിലമതിക്കുന്ന വീടിനെക്കുറിച്ചുള്ള രത്തൻ ടാറ്റയുടെ പരാമർശം,രത്തൻ ടാറ്റയ്ക്ക് അസൂയയുണ്ടെന്ന് ഒരു വിഭാഗം;കയ്യടിച്ചു മറ്റൊരു വിഭാഗം- സംഭവം ഇങ്ങനെ

ഡ്രൈവറും താനും മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളൂ. പല ദിവസങ്ങളിലും ഷൂട്ട് വൈകുമ്പോഴും അല്ലാത്തപ്പോഴും ഈ ഡ്രൈവർക്കൊപ്പം സഞ്ചരിച്ചിട്ടുള്ളതുകൊണ്ട് തനിക്ക് പേടി ഒന്നും തോന്നിയില്ല എന്ന് പത്മപ്രിയ പറഞ്ഞു .എന്നാൽ ഒരു ദിവസം ആ ഡ്രൈവർ അയാളുടെ വൃത്തികെട്ട സ്വഭാവം പുറത്തെടുത്തു. ലൊക്കേഷനിൽ നിന്നും ഹോട്ടൽ മുറിയിലേക്ക് എത്തിക്കാൻ വന്ന ആ ഡ്രൈവർ ഹോട്ടലിനു മുമ്പിൽ അവരെ ഇറക്കുകയും അവിടെവച്ച് പത്മപ്രിയയെ കയറി പിടിക്കുകയും ആയിരുന്നു.

പദ്മപ്രിയ പേടിച്ചു അലറി കരയുകയും, അത് ശ്രദ്ധയിൽപ്പെട്ട ആരോ വിവരമറിയിച്ചതിനെ തുടർന്ന് ആ ഹോട്ടലിൽ തന്നെ ഉണ്ടായിരുന്ന നടൻ ജയറാം ഉൾപ്പെടെയുള്ളവർ അവിടെ എത്തുകയും ചെയ്തു. അവർ ഡ്രൈവറെ ഒരു താക്കീത് മാത്രം നൽകി വിട്ടയക്കുകയായിരുന്നു എന്നും പ്രിയ പറയുന്നു.താൻ പോലീസിൽ പരാതിപ്പെടണമെന്ന് പറഞ്ഞപ്പോൾ ഒപ്പമുള്ളവർ എല്ലാവരും നിരുത്സാഹപ്പെടുത്തുകയാണ് ഉണ്ടായത്. അതുകൊണ്ടു താൻ പരാതി നല്കാൻ മുതിർന്നില്ല . പരാതികൾ ഇല്ലാത്തതുകൊണ്ട് തന്നെ ആ ഡ്രൈവർക്കെതിരെ കേസ് ഒന്നും ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല അന്നത് പുറംലോകം അറിയാതെ പോവുകയും ചെയ്തു.

READ NOW  എന്റെ ജീവിതം എന്നത് വലിയൊരു ദുരന്തം തന്നെയായിരുന്നു. ഞാൻ ഓർമ്മ വച്ചത് പോലും അമ്മ മറ്റുള്ളവരുടെ വീട്ടിൽ പാത്രം കഴുകുന്നത് കണ്ടിട്ടാണ്, മായ

ആ സംഭവം തന്നെ വല്ലാതെ ഉലച്ചെന്നും പത്മപ്രിയ പറയുന്നു.
എല്ലായിടത്തും സ്ത്രീകൾ ഇരയാക്കപ്പെടുകയാണ് ചെയ്യുന്നത് പത്മപ്രിയയെ ആക്രമിച്ച ആ ഡ്രൈവർ ഇപ്പോഴും സിനിമാ മേഖലയിൽ മാന്യനായി തുടരുന്നുവെന്നാണ് അറിയുന്നത് .സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടാകുന്നത് ഇപ്പോൾ സർവ്വസാധാരണമായി കൊണ്ടിരിക്കുകയാണ്. തക്ക സമയത്ത് പരാതി നൽകാത്തതും ശിക്ഷ ലഭിക്കാത്തതുമാവാം ഇതിന് കാരണം

ന്നു.

ADVERTISEMENTS