യാതൊരു സിനിമ പിൻബലവും ഇല്ലാതെ വളരെ സാധാരണ കുടുംബത്തിൽ നിന്നും വന്നു സിനിമയിൽ വിജയക്കൊടി പാറിച്ച നായകയാണ് നയൻതാര. ഇന്ന് മലയാളം കടന്ന് തമിഴ് തെലുങ്ക് കന്നഡയും കടന്ന് ബോളിവുഡിൽ എത്തിനിൽക്കുകയാണ് നയൻതാര എന്ന അഭിനയ പ്രതിഭ.
സത്യൻ അന്തികാടിൻറെ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയൻതാര ആദ്യം സിനിമ ലോകത്തേക്ക് എത്തുന്നത്. മലയാള സിനിമയിലൂടെ എത്തിയെങ്കിലും നയൻതാര തിളങ്ങിയത് തമിഴ് സിനിമ ലോകത്താണ്. ശക്തമായ സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളിലൂടെ നയൻതാരയുടെ കരിയർ മെല്ലെ മെല്ലെ ഉയർന്നു വരുകയായിരുന്നു.
ഇന്ന് ഏത് സൂപ്പർസ്റ്റാറിനേക്കാളും മാർക്കറ്റ് വാല്യു ഉള്ള നായികയായി നയൻതാര ഉയർന്നു കഴിഞ്ഞു. സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക.ഒറ്റയ്ക്ക് വലിയ ഒരു ബോക്സ് ഓഫീസ് കളക്ഷൻ നേടാൻ മാത്രം പോകുന്ന തലത്തിലേക്ക് നയൻതാര എത്തിപ്പെട്ടു. നയൻതാരയാണ് നായികയെങ്കിൽ സൂപ്പർസ്റ്റാറുകൾ നായകന്മാരായി ഇല്ലാതെ ആയാലും സിനിമ വിജയിക്കുന്ന അവസ്ഥയാണ് തമിഴ്നാട്ടിലും തെലുങ്കിലും ഉള്ളത്.
അത്രയ്ക്കും അതിശക്തമായ ഒരു ആരാധക വൃന്ദം നയൻതാര ഈ ചുരുങ്ങിയ കാലം കൊണ്ട് നേടിയിട്ടുണ്ട്. ഇപ്പോൾ ആറ്റ്ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിലേക്ക് ഷാറൂഖാന്റെ നായികയായി തയ്യാറെടുക്കുകയാണ് നയൻതാര.
ഇപ്പോൾ പുറത്തുവരുന്ന നയൻതാരയുടെ വരുമാന വിവരങ്ങളെ കുറിച്ചുള്ള ഒരു റിപ്പോർട്ട് ആണ് വലിയ ചർച്ചയായിരിക്കുന്നത്. സിനിമ ഇല്ലാതെയാണെങ്കിൽ കൂടി നയൻതാര മാസം കോടികൾ സമ്പാദിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയപ്പെടുന്നത്. ദേശീയ മാധ്യമങ്ങൾ അടക്കം ഈ റിപ്പോർട്ടുകൾ വന്നു കഴിഞ്ഞിട്ടുണ്ട്. വളരെ വലിയ കമ്പനികളിൽ അതിശക്തമായ നിക്ഷേപമാണ് നയൻതാരയ്ക്കുള്ളത്. നയൻതാര നിക്ഷേപിച്ചേക്കുന്ന പല കമ്പനികളും അന്താരാഷ്ട്ര നിലവാരമുള്ളത് അന്താരാഷ്ട്ര മാർക്കറ്റ് ഉള്ളതുമായ കമ്പനികളാണ്. അതിൽ ക്രൂഡോയിൽ കമ്പനി, ഫുഡ് ആൻഡ് ബിവറേജ് കമ്പനി കോസ്‌മെറ്റിക് കമ്പനി തുടങ്ങിയ ഉൾപ്പെടുന്നു.
ഇനി നാളെ സിനിമ ഇല്ലെങ്കിൽ കൂടി ഓരോ മാസവും കോടികളാണ് നയൻതാരയ്ക്ക് ലഭിക്കാൻ പോകുന്നത്. ഇത്രയും നാൾ സിനിമയിൽ നിന്നുണ്ടാക്കിയ സമ്പത്ത് മുഴുവൻ വളരെ ബുദ്ധിപരമായി കൃത്യമായി വൻകിട കമ്പനികളിൽ നിക്ഷേപിച്ചിരിക്കുകയാണ് നയൻതാര. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഗൾഫിലെ ഒരു ക്രൂഡ് ഓയിൽ കമ്പനിയുമായി ബന്ധപ്പെട്ട് ബിസിനസ്സിൽ നയൻതാര ഏകദേശം 50 കോടിയിലധികം രൂപ നിക്ഷേപിച്ചിട്ടുണ്ട്.
അതുകൂടാതെ ഇന്ത്യ ഒട്ടക്ക് ബ്രാഞ്ചുകളുള്ള ചായവാല എന്ന പ്രശസ്തമായ ബ്രാൻഡഡ് ചായക്കട ബിസിനസിലും നയൻതാര വലിയതോതിലുള്ള നിക്ഷേപം നടത്തിയിട്ടുണ്ട്. ദി ലിപ് ബാം കമ്പനി എന്ന പേരിലുള്ള കോസ്‌മെറ്റിക് കമ്പനിയിലും നയൻതാരയ്ക്ക് നിക്ഷേപം ഉണ്ട്. അതിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് താരം. ഏകദേശം 25 കോടിയോളം രൂപ നികേഷ്‌പങ്ങളിൽ നിന്ന് താരത്തിന് പ്രതിമാസം ലഭിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.
ഇപ്പോൾ ഏറ്റവും പുതിയ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ദുബായ് ബേസ്ഡ് ആയിട്ടുള്ള ഒരു കമ്പനിയിൽ ഏകദേശം 100 കോടിയോളം രൂപ നിക്ഷേപിക്കാനായി നയൻതാര തയ്യാറെടുക്കുന്നു എന്നുള്ളതാണ് പുതിയ റിപ്പോർട്ട്.
അതുകൂടാതെ തൻറെ ഭർത്താവായ വിഘ്നേശ് ശിവനൊപ്പം ചേർന്ന് റൗഡി പിക്ചേഴ്സ് എന്ന പേരുള്ള സിനിമ നിർമ്മാണ കമ്പനിയും നയൻതാര തുടങ്ങിയിട്ടുണ്ട്. സിനിമയിലെ വരുമാനം എല്ലാകാലവും ഉണ്ടാകില്ല എന്ന് കൃത്യമായ ബോധ്യത്തോടെ കൂടി വളരെ ബുദ്ധിപരമായ നിക്ഷേപങ്ങളാണ് നയൻതാര നടത്തിയിട്ടുള്ളത്.
ഇപ്പോൾ ഇരട്ടക്കുട്ടികളുടെ അമ്മയായ താരം വളരെ കുറച്ച് സിനിമകൾ മാത്രമാണ് ചെയ്യുന്നത് എന്നതും വളരെ ശ്രദ്ധേയമായ കാര്യമാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരമാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു ബിസിനസ് ടൈക്കൂൺ കൂടി നയൻതാര ആകും എന്നുള്ളത് ഒരു വസ്തുതയാണ്.