ആ നടനൊപ്പം ആദ്യരാത്രി രംഗം എടുക്കാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ അമ്മ എന്നെ അടിച്ചു തുറന്നു പറഞ്ഞ നടി നളിനി

119

ഒരു സമയത്ത് തന്നെ ഇന്ത്യൻ സിനിമ രംഗത്ത് വളരെയധികം ആരാധകർ ഉണ്ടായിരുന്ന ഒരു അഭിനയത്രിയാണ് നളിനി. നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങളിൽ താരം എത്തുകയും ചെയ്തിട്ടുണ്ട് ഒരു തമിഴ് കുടുംബത്തിൽ ജനിച്ച താരം മലയാളത്തിലും ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറിയിട്ടുണ്ട്. ഇടവേള, നവംബറിന്റെ നഷ്ടം, കൂലി, ആവനാഴി, അടിമകൾ ഉടമകൾ, ഭൂമിയിലെ രാജാക്കന്മാർ തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അമൃത ടിവിയിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ നളിനി തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു ആ വിശേഷങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

സംവിധായകൻ പത്മരാജന്റെ ഒപ്പം ജോലി ചെയ്യാൻ സാധിച്ചതിൽ വലിയ സന്തോഷം തനിക്ക് ഉണ്ടെന്നാണ് നടി ഈ പരിപാടിയിൽ പറയുന്നത്. സിനിമ രംഗത്ത് നിരവധി സൗഹൃദങ്ങളും തനിക്ക് ഉണ്ട്. നടി സീമ തനിക്ക് സ്വന്തം ചേച്ചിയെ പോലെയാണ്. തന്റെ ജീവിതത്തിൽ എന്തെങ്കിലും വിഷമം ഉണ്ടായാൽ ചേച്ചി അവിടേക്ക് അപ്പോൾ എത്തിയിരിക്കും. മാത്രമല്ല തനിക്ക് വേണ്ടി പാചകം ചെയ്തും തരാറുണ്ട്. സീമയെ പോലെ തന്നെ നടൻ ശങ്കറിനൊപ്പമുള്ള ചില ഷൂട്ടിംഗ് നിമിഷങ്ങളും ഒരിക്കലും മറക്കാൻ തനിക്ക് സാധിക്കില്ല.

ADVERTISEMENTS
   
READ NOW  എൻറെ ഫ്ലാറ്റിന്റെ താഴെ തന്നെ വന്നു താമസിച്ചു; അടിക്കടി ഡോറിൽ വന്നു മുട്ടും -പോകുന്നിടത്തെല്ലാം വരും ഒടുവിൽ സംഭവിച്ചത് - ശല്യകാരനെ കുറിച്ച് വെളിപ്പെടുത്തി ഗായത്രി

ഒരു ചിത്രത്തിൽ ശങ്കറിനൊപ്പം ഒരു ഫസ്റ്റ് നൈറ്റ് രംഗം ഉണ്ടായിരുന്നു. ആ രംഗം ചെയ്യാൻ മുറിയിലേക്ക് കയറാൻ വേണ്ടി പറഞ്ഞപ്പോൾ താൻ ഭയങ്കരമായി കരഞ്ഞു. എല്ലാവരും അപ്പോൾ അവിടെയുണ്ട്. ആദ്യരാത്രി രംഗം എടുക്കാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ തന്നെ താൻ കരഞ്ഞു തുടങ്ങി.

അത് കണ്ടപ്പോൾ തന്നെ അമ്മ അടിച്ചു. അപ്പോൾ ശങ്കർ ചേട്ടൻ തന്റെ അടുത്ത് വന്നിട്ട് പറഞ്ഞത് ഞാനല്ലേ പിന്നെ നിനക്ക് എന്താ വിഷയം എന്നായിരുന്നു. സിനിമ മേഖലയിൽ തന്റെ അടുത്ത സുഹൃത്ത് വനിതാ കൃഷ്ണൻ ആണ്. അതുപോലെ തന്നെ നടി ഉർവശി തനിക്ക് അനുജത്തിയെ പോലെയാണ് എന്നും നളിനി പറയുന്നുണ്ട്.

നളിനിയുടെ വാക്കുകൾ വളരെ വേഗം തന്നെ ആളുകൾ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്.. നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങളെ അവതരിപ്പിച്ചിട്ടുള്ള നളിനി ഇത്തരത്തിൽ വളരെ സില്ലി ആയിരുന്നോ എന്നും ചിലർ ചോദിക്കുന്നുണ്ട്

READ NOW  സിദ്ദിഖിന് ഭ്രാന്താണ് എന്ന് മുകേഷും ജഗദീഷും ചേര്‍ന്ന് ഗീത വിജയനോട് പറഞ്ഞു വിശ്വസിപ്പിച്ചു - പിന്നെ നടന്നത്
ADVERTISEMENTS