ആ സംഭവം എന്നെ വല്ലാതെ തളർത്തി ദിവസങ്ങളോളം കരഞ്ഞു – അതിൽ നിന്ന് കര കയറാൻ ശരിക്കും സമയമെടുത്തു: മഹിമ നമ്പ്യാർ

85

ആർ ഡി എക്സ് എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ ഭാഗമായതോടെയാണ് മഹിമ നമ്പ്യാർ എന്ന സുന്ദരി മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചത്. സിനിമയിൽ അഭിനയിക്കുക എന്നതാണ് തന്റെ പാഷൻ എന്ന് പല ഇന്റർവ്യൂ മഹിമ തുറന്നു പറഞ്ഞിട്ടുണ്ട്. താൻ പണ്ടു മുതലേ സിനിമയെ വളരെയേറെ ആഗ്രഹിച്ചിരുന്നു എന്നും മഹിമ വ്യക്തമാക്കിയിട്ടുണ്ട്.

മലയാളത്തിൽ കാര്യസ്ഥൻ എന്ന സിനിമയിൽ ദിലീപിന്റെ സഹോദരിയായി ഒരു സീനിൽ വന്നു പോകുന്ന കഥാപാത്രം മാത്രമായിരുന്നു മഹിമ . മമ്മൂട്ടിയുടെ മാസ്റ്റർപീസ് എന്ന സിനിമയിലൂടെയാണ് മഹിമയെ കുറെ പേർ അറിഞ്ഞു തുടങ്ങിയത്. തന്നെ അതിനുശേഷം “യോഗി പാൽ കുടിക്ക മാറ്റേനെ നീ എന്നാ പണ്ണുവേ” എന്ന tiktok ലൂടെ മഹിമ സോഷ്യൽ മീഡിയയിൽ വളരെയേറെ വൈറലായിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും തന്റെ അഭിനയം മുദ്ര പതിപ്പിക്കാൻ മഹിമയ്ക്ക് കഴിഞ്ഞു. പുതിയതായി പുറത്തിറങ്ങിയ മഹിമയുടെ തമിഴ് ചിത്രമാണ് ചന്ദ്രമുഖി 2. രാഘവ ലോറൻസും കങ്കണാ റൗട്ടും ഒന്നിച്ചെത്തിയ സിനിമയിൽ ഒരു കേന്ദ്ര കഥാപാത്രമായി മഹിമയും എത്തുന്നുണ്ട്. 88 എന്ന തമിഴ് ചിത്രമാണ് ഇപ്പോൾ പുറത്തിറങ്ങാൻ ഇരിക്കുന്നത്.

ADVERTISEMENTS
   
READ NOW  തന്റെ ആ സിനിമ ഇത്രയും വലിയ പരാജയമാകാൻ കാരണക്കാരൻ മോഹൻലാലാണ്- അത് വീണ്ടും റീമെയ്ക് ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു സിബി മലയിൽ

കാസർഗോഡ് കാരിയായ മഹിമ തന്റെ അഭിനയ ജീവിതത്തിൽ സംഭവിച്ച, തന്നെ വേദനിപ്പിച്ച ഒരു സംഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ്. ഏകദേശം ആർ ഡി എക്സ് സിനിമയ്ക്കും നാലുവർഷം മുന്നേ തനൊരു മലയാള സിനിമയിലെ നായിക വേഷത്തിലേക്ക് വിളിക്കുകയും നാല് ദിവസം താൻ അഭിനയിക്കുകയും ചെയ്തു. നായകനോടൊപ്പം ഉള്ള കോമ്പിനേഷൻ സീനുകളും മറ്റു കഥാപാത്രങ്ങളോടൊപ്പം ഉള്ള കോമ്പിനേഷൻ സീനുകളും എല്ലാം ഈ നാല് ദിവസം കൊണ്ട് കുറച്ച് ഷൂട്ടിംഗ് പൂർത്തിയാക്കുകയും ചെയ്തു.

അഞ്ചാമത്തെ ദിവസം ഷൂട്ടിംഗ് ബ്രേക്ക് ആണെന്ന് പറഞ്ഞതുകൊണ്ട് ഞാൻ തിരികെ വീട്ടിലേക്ക് വന്നു എന്നാൽ വീട്ടിലെത്തി ഉടനെ അവിടുത്തെ അണിയറ പ്രവർത്തകൻ എന്നെ വിളിച്ചിട്ട് പറഞ്ഞു എന്നെ സിനിമയിൽ നിന്ന് ഒഴിവാക്കുകയാണെന്നും പകരം മറ്റൊരാളെ കൊണ്ടുവന്നിട്ടുണ്ട് എന്നും പറഞ്ഞു. സിനിമ ഏതാണെന്ന് ഞാൻ പറയുന്നില്ല പക്ഷെ ആ സംഭവം എന്നെ വല്ലാതെ ഉലച്ചു കളഞ്ഞു. ഞാൻ എത്രയോ ദിവസം കരഞ്ഞു തള്ളി നീക്കിയിട്ടുണ്ട്.

READ NOW  ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ അന്ന് ദിലീപേട്ടൻ പറഞ്ഞത് എനിക്ക് വലിയ സങ്കടമുണ്ടാക്കി- കാർത്തിക് ശങ്കർ പറയുന്നു.

നാലുദിവസം അഭിനയിച്ച ശേഷം കാരണം പോലും പറയാതെ എന്നെ ഒഴിവാക്കിയത് എന്നെ അത്രയേറെ വേദനിപ്പിച്ചു കരകയറാൻ വളരെയേറെ സമയമെടുത്തു. കാരണമെന്തെന്ന് പറഞ്ഞ് അവര് ഒഴിവാക്കിയിരുന്നെങ്കിൽ പോലും ഞാൻ ഇത്രയും വേദനിക്കുമായിരുന്നില്ല. കാരണം എന്തെന്നറിയാൻ സംവിധായകനോട് സംസാരിക്കണം എന്ന് ഞാൻ പറഞ്ഞു. പക്ഷേ ആരും അനുവദിച്ചില്ല. ഓഡിഷൻ ഒക്കെ നടത്തി സെലക്ട് ചെയ്തിട്ട് നാല് ദിവസം അഭിനയിച്ചിട്ട് കാരണം കൂടാതെ നിങ്ങളെ ഒരു പുറത്താക്കുമ്പോൾ നിങ്ങൾക്ക് എത്ര വിഷമം ഉണ്ടാവും ചിന്തിച്ചു നോക്കൂ എന്ന് മഹിമ പറയുന്നു.

മറ്റൊരാളെ അഭിനയിപ്പിക്കാൻ ആയിരുന്നെങ്കിൽ അത് നേരത്തെ പറഞ്ഞിരുന്നെങ്കിലും അതിന്റെ ഓഡിഷനും പോലും ഞാൻ പോകുമായിരുന്നില്ല. അത്രത്തോളം ഞാൻ വേദനിച്ച ഒരു നിമിഷം ഉണ്ടായിട്ടില്ല എന്ന് മഹിമ പറയുന്നു. ആർ ഡി എക്സ് ലെ കഥാപത്രത്തോടെ വലിയ ഫാൻ ബേസ് ആണ് മഹിമയ്ക്ക് ഉണ്ടായിരിക്കുന്നത്. മലയാളത്തിൽ മഹിമയുടേതായി പുറത്തിറങ്ങാൻ ഉള്ളത് ഉണ്ണിമുകുന്ദൻ നായകനായ ജയ് ഗണേഷ് എന്ന ചിത്രമാണ്.

READ NOW  ഈ ഡയലോഗ് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നെങ്കിൽ...പക്ഷെ പറഞ്ഞത് കമ്മ്യൂണിസ്റ്റ് പാവാട അലൻസിയറായി പോയി രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി
ADVERTISEMENTS