ഈ ഇൻഡസ്ട്രി മോളുദ്ദേശിക്കുന്ന അത്ര പെർഫെക്ട് അല്ല സൂക്ഷിക്കണം അന്ന് ഇന്ദ്രൻസ് പറഞ്ഞു – ആ സംഭവം പറഞ്ഞു നടി മഹിമ

438

സിനിമയിൽ സ്ത്രീകൾ മോശം അനുഭവങ്ങൾ നേരിടുന്നു എന്നു പറയുമ്പോൾ പലപ്പോഴും സമൂഹത്തിൽ ഒരു വിഭാഗം ചോദിക്കുന്നത് എന്നാൽ പിന്നെ അങ്ങോട്ട് പോകാതിരുന്നാൽ പോരെ, അങ്ങനെ നടക്കുന്നവരോട് അങ്ങനെ പറയുന്നത്, അപ്പോൾ തന്നെ പരാതി കൊടുക്കണം, നോ എന്ന് പറയുകയോ പരാതി കൊടുക്കുകയോ ഒക്കെ ആവാം എന്നൊക്കെയാണ്. പക്ഷേ തങ്ങൾ ആഗ്രഹിക്കുന്ന ഒരു മേഖലയിൽ നിന്നും മറ്റുള്ളവസ്ര്‌ടെ ലൈംഗിക ആവശ്യങ്ങൾക്ക് വഴങ്ങാതിരുന്നാൽ പുറത്താക്കപ്പെടും എന്ന് പറഞ്ഞാൽ എത്രപേർ വിശ്വസിക്കും.

പിന്നീട് അവിടേക്ക് ഒരു അവസരവും കിട്ടാതെ വരിക ഒരു ചിത്രത്തില് അഭിനയിക്കാൻ കഴിയാതെ വരും എന്നത് പച്ചയായ ഒരു യാഥാർഥ്യം തന്നെയാണ്. അതെന്താ ഒരു സ്ത്രീ ആയതു കൊണ്ട് അവർക്ക് സ്വോപനങ്ങൾ ഇല്ലേ അവർക്ക് ഒരാൾക്ക് ഒപ്പം കിടക്ക പങ്കിട്ടാൽ മാത്രമേ തങ്ങളുടെ സ്വോപ്നങ്ങൾ സാക്ഷാത്കരിക്കാൻ ആവുകയുള്ളോ ? അങ്ങനെ തീരുമാനിക്കാൻ ഇവർക്കേ ആരാണ് ? ആരാണ് ഇവർക്ക് ഈ അധികാരം നൽകിയത്. ഉത്തരമുണ്ട് ഈ പൊതു സമൂഹം. ആണിന് എന്തും കാണിക്കാം അവർ ആണുങ്ങൾ അല്ലെ പെണ്ണുങ്ങൾ അല്ലെ സൂക്ഷിക്കേണ്ടത് എന്ന പ്രിവിലേജ് എന്നു വരെ സമൂഹം പുരുഷന്മാർക്ക് കൊടുക്കുന്നുണ്ടോ അന്ന് വരെ ഇത് നിലനിൽക്കും.

ADVERTISEMENTS
   

സിനിമ മേഖലയിൽ നിന്നും നിരവധി മോശം അനുഭവങ്ങൾ നേരിടുന്ന നിരവധി നടിമാരും പുതുമുഖ താരങ്ങളും നടന്മാരും ഒക്കെ ഇവിടെ ഉണ്ട് എന്നുള്ളത് ഒരു വസ്തുതയാണ്. സ്ത്രീയായിരുന്നു അതുകൊണ്ട് തങ്ങൾക്ക് ആഗ്രഹിക്കുന്ന ഒരു ജോലി ചെയ്യാൻ പറ്റാതിരിക്കുക അല്ലെങ്കിൽ അവിടെ നിന്ന് ഒരു മോശം അനുഭവം ഉണ്ടായാൽ പൂർണമായും പോവുക അതാണ് കുല സ്ത്രീ എന്നുള്ള ഒരു ലേബൽ ശരിയല്ല. അതേപോലെതന്നെ ഒരാളുടെ താല്പര്യത്തിനു വഴങ്ങാതിരുന്നത് കൊണ്ട് തൊഴിലിടം തന്നെ ഉപേക്ഷിച്ചു പോകേണ്ടി വരിക എന്ന് പറഞ്ഞാൽ ഒരാൾക്ക് നീതി നിഷേധിക്കുന്ന ഇത്രയും ഹീനമായ ഒരു പ്രവർത്തി ഇല്ല എന്ന് തന്നെ പറയാം.

See also  പലരുടെയും ധാരണ എനിക്ക് അമ്പതു വയസ്സ് മുകളിൽ പ്രായം ഉണ്ട് എന്നാണ് എന്നാൽ സത്യമതല്ല : മീര വാസുദേവ്

അതുകൊണ്ടുതന്നെ സിനിമ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങൾ അവർ ഇപ്പോൾ തുറന്നു പറയുന്നതിന് പുച്ഛിക്കുന്നത് അങ്ങേയറ്റം മ്ലേച്ചകരവും അശ്ലീലവുമായ ഒരു പ്രവർത്തി ആണെന്ന് ഓരോ വ്യക്തികളും മനസ്സിലാക്കേണ്ടതാണ്. സമൂഹത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നു എന്നുള്ളതുകൊണ്ട് തന്നെ ഓരോ വ്യക്തികളും സ്ത്രീകൾക്ക് ഒപ്പം നിൽക്കേണ്ടത് അനിവാര്യമാണ്.

ഇപ്പോൾ വീണ്ടും വൈറലായി കൊണ്ടിരിക്കുന്ന ഒരു വാർത്ത 2022ൽ പ്രശസ്ത സിനിമ സീരിയൽ താരം മഹിമ താൻ എന്തുകൊണ്ടാണ് സിനിമ മേഖലയിൽ പൂർണമായും പിന്നിലേക്ക് പോയതൊന്നും എങ്ങനെയാണ് തന്റെ അവസരങ്ങൾ നഷ്ടമായത് എന്നും 24 ന്യൂസ് ചാനലിന് 2022 ൽ നൽകിയ ഒരു അഭിമുഖത്തിൽ ശ്രീകണ്ഠൻ നായരോട് തുറന്നുപറയുന്ന ചില കാര്യങ്ങളാണ്. അതേപോലെതന്നെ താൻ സിനിമ മേഖലയിൽ നേരിട്ട് മോശ അനുഭവങ്ങൾ മഹിമ മറ്റ് പല ഓൺലൈൻ യൂട്യൂബ് ചാനലുകൾക്കും അഭിമുഖങ്ങളിലൂടെ തുറന്നു പറഞ്ഞിട്ടുണ്ട്.

See also  മണിച്ചിത്രത്താഴിലെ ആ സീൻ വീണ്ടും ഷൂട്ട് ചെയ്യണം എന്ന് ഫാസിൽ ; മോഹൻലാലിൻറെ മറുപടി കേട്ടപ്പോൾ സീൻ കാണാതെ തന്നെ റീഷൂട്ട് പ്ലാൻ ഉപക്ഷിച്ചു ഫാസിൽ

താൻ സിനിമ മേഖലയിൽ ആദ്യം എത്തുന്ന സമയത്ത് പ്രമുഖ നടൻ ഇന്ദ്രൻസ് തനിക്ക് തന്ന ഒരു ഉപദേശവും മഹിമ ഓർക്കുന്നുണ്ട് . എന്നാൽ ആ സമയത്ത് അദ്ദേഹം എന്താണ് ഉദ്ദേശിച്ചത് എന്ന് തനിക്ക് മനസ്സിലായിരുന്നില്ല. സിനിമയിൽ സജീവമായി നിന്നിരുന്ന സമയത്ത് ഓഫറുകൾ തനിക്ക് സ്ഥിരമായി ധാരാളമായി വരുന്നുണ്ടായിരുന്നു. നിരവധി കാളുകൾ ദിവസേന വരുമായിരുന്നു. കോളുകൾ വരുമ്പോൾ നമ്മൾ നമ്മൾക്കുള്ള വേഷം എന്താണ് കഥാപാത്രത്തിൻറെ സ്വഭാവം എന്താണെന്ന് വിശദമായി സംസാരിക്കും. ഈ സംസാരം എല്ലാം കഴിഞ്ഞ് ഏറ്റവും അവസാനം വരുമ്പോഴാണ് നമ്മൾക്ക് അംഗീകരിക്കാൻ പറ്റാത്ത ചില കാര്യങ്ങൾ വരുന്നത് കോംപ്രമൈസ് ചെയ്യണം എന്നുള്ള ഒരു വാക്കാണ് അവിടെ വരുന്നത്.

അത് സിനിമയിൽ സ്ഥിരമുള്ള ഒരു ഏർപ്പാടാണ്. പക്ഷേ എനിക്കത് ഒട്ടും യോജിക്കുന്ന ഒന്നല്ല എന്ന് നടി മഹിമ പറയുന്നു. താൻ കോംപ്രമൈസും തയ്യാറാകാത്തതുകൊണ്ട് തന്നെ ഒരുപാട് മികച്ച വേഷങ്ങൾ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്സിനിമാ മേഖലയിലേക്ക് പുതുതായി വരുന്ന മിക്ക നടിമാരും ഇത്തരം മോശം അനുഭവങ്ങൾ നേരിടുന്നുണ്ടെന്ന് തുറന്നു പറയുന്നുണ്ട്ഇത്തരത്തിലുള്ള മോശം സമീപനങ്ങളോട് ശക്തമായി എതിർക്കുമ്പോൾ അവർ നമ്മൾക്ക് എതിരെ പറഞ്ഞു പരത്തുന്നത് നമ്മൾ ഭയങ്കര പ്രശ്നക്കാരിയായ ആർട്ടിസ്റ്റ് ആണ് അവൾ അഹങ്കാരിയാണ് എന്നാണ്.

See also  ആ തമിഴ് നടനും സംവിധായകനും തന്നെ ശാരീരികമായി ഉപയോഗപ്പെടുത്തി.എന്നിട്ട് അവസരം തരാതെ പറ്റിച്ചു.വെളിപ്പെടുത്തി ശ്രീ റെഡ്‌ഡി.

ഒരിക്കൽ കണ്ണൂർ ഗസ്റ്റ് ഹൗസിൽ വച്ച് അവിടെ ഒരു ഹിസ്റ്റോറിക്കൽ ഫിലിമിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് തനിക്ക് തന്ന കോസ്റ്റ്യൂം കുറച്ച് എക്സ്പോസിംഗ് ആയിട്ടുള്ളത് ആയതുകൊണ്ട് തന്നെ താൻ അല്പം ബുദ്ധിമുട്ടിൽ നിൽക്കുകയാണ്.എന്നാൽ അത്തരം സ്‌പോസിങ്‌ ആയ വേഷമാണ് എന്ന് എന്നോട് നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നില്ല. അല്പം ബുദ്ധിമുട്ട് നിൽക്കുന്ന സമയത്ത് ഇന്ദ്രൻസ് ചേട്ടൻ വന്ന് തന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്; “എന്തിനാടോ വിഷമിക്കുന്നത്.. ധൈര്യമായി ഇരിക്ക് . പിന്നെ ഒരു കാര്യമുണ്ട്,മോൾ ഉദ്ദേശിക്കുന്ന പോലെ ഈ ഇൻഡസ്ട്രി അത്ര പെർഫെക്ട് ഒന്നുമല്ല. അതുകൊണ്ടുതന്നെ സൂക്ഷിക്കണം”.

അന്ന് അദ്ദേഹം ഒരുപാട് മികച്ച കഥാപാത്രങ്ങൾ ഒന്നും ചെയ്തു തുടങ്ങിയിട്ടില്ല. ചെറിയ ചെറിയ വേഷങ്ങൾ ചെയ്യുന്ന സമയമാണ് എന്ന് മഹിമ പറയുന്നു. അന്ന് ഇന്ദ്രൻസ് ചേട്ടൻ പറഞ്ഞതിന്റെ അർത്ഥം പൂർണമായി തനിക്ക് മനസ്സിലായില്ല. പിന്നീട് ഓരോരോ ലൊക്കേഷനിൽ എത്തി ഒരു അനുഭവങ്ങളിൽ നിന്നാണ് താൻ മനസ്സിലാക്കിയത് അദ്ദേഹം പറഞ്ഞതിന്റെ പൂർണ്ണമായ അർത്ഥം. മഹിമ പറയുന്നു. ഒരിക്കൽ മടുത്തു ഈ മേഖലയിൽ നിന്നും പോയ മഹിമ ചെറിയ സീരിയലുകളിലൂടെ തിരിച്ചുവരാൻ ഒരുങ്ങുകയാണ്.

ADVERTISEMENTS