ആരാധനാ മൂത്ത് വിഗ്രഹം ഉണ്ടാക്കി അമ്പലത്തില്‍ വച്ച് പൂജിച്ചു ; പിന്നീടു ചൂലുമായി സ്ത്രീകള്‍ -എല്ലാത്തിനും കാരണം ഖുശ്ബു ആ വിഷയത്തിൽ നടത്തിയ പ്രസ്താവന. സംഭവം ഇങ്ങനെതെരുവിലിറങ്ങി

204

മുംബൈയിലെ സാധാരണക്കാരിയായ നഖത്ത് ഖാൻ എന്ന പെൺകുട്ടി തമിഴ്‌നാട്ടിലെത്തി സൂപ്പർതാരമായി വളർന്ന ഖുശ്ബുവിന്റെ ജീവിതം എന്നും ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സിനിമയിലും രാഷ്ട്രീയത്തിലും സജീവമായി നിൽക്കുമ്പോഴും ഖുശ്ബുവിന്റെ ജീവിതം പലപ്പോഴും വിവാദങ്ങൾക്കൊപ്പമായിരുന്നു. സ്വന്തം പിതാവിൽ നിന്നുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ച് നടി തന്നെ തുറന്നുസംസാരിച്ചതും, പിന്നീട് ചില പ്രസ്താവനകൾ കാരണം ആരാധകരുടെ വെറുപ്പിന് പാത്രമായതുമെല്ലാം ഖുശ്ബുവിന്റെ ജീവിതത്തിലെ നിർണ്ണായക അധ്യായങ്ങളാണ്.

“ചിന്നതമ്പി” മുതൽ ദേവിയോളം:

ADVERTISEMENTS
   

“ചിന്നതമ്പി” എന്ന സിനിമ ഖുശ്ബുവിന് തമിഴ്‌നാട്ടിൽ അവിശ്വസനീയമായ ജനപ്രീതി നേടിക്കൊടുത്തു. സിനിമയിലെ ഖുശ്ബുവിന്റെ അഭിനയം കണ്ട് തമിഴകത്തെ സ്ത്രീകൾ കണ്ണീരൊഴുക്കി. തമിഴ്‌നാട്ടിലെ മുക്കിനും മൂലയിലും വരെ  ഈ സിനിമ ആഘോഷിക്കപ്പെട്ടു. ഖുശ്ബുവിനെ ഒരു നോക്ക് കാണാൻ ജനക്കൂട്ടം അവരുടെ വീടിന് മുന്നിൽ തടിച്ചുകൂടി, ഇത് പലപ്പോഴും മറ്റുള്ളവര്‍ക്ക്  പോലും ബുദ്ധിമുട്ടായി. നിരവധി യുവാക്കൾ സ്വന്തം രക്തം കൊണ്ട് ഖുശ്ബുവിന് കത്തെഴുതി. ചരിത്രത്തിൽ ഒരു നടിക്കും ലഭിക്കാത്ത ഭ്രാന്തമായ സ്നേഹമാണ് അന്ന് ഖുശ്ബുവിന് ജനങ്ങളില്‍ നിന്ന് ലഭിച്ചത്. ഈ ആരാധനയുടെ പാരമ്യത്തിൽ, ചിലയിടങ്ങളിൽ ഖുശ്ബുവിനെ ദേവിയായി പ്രതിഷ്ഠിച്ച് അമ്പലങ്ങൾ പോലും പണിതു. അവിടെ പാലഭിഷേകവും പുഷ്പാർച്ചനയും നടന്നു. ഖുശ്ബു ഇഡ്ഡലി എന്ന പേരിൽ ഭക്ഷണവും, അവരുടെ പേരിൽ സാരികളും ആഭരണങ്ങളുമെല്ലാം വിപണിയിലെത്തി. സ്ത്രീകളുടെ ഒരു വലിയ സ്നേഹം അവര്‍ക്ക് ലഭിച്ചിരുന്നു.

പ്രണയബന്ധങ്ങളും വേർപിരിയലുകളും:

മഹാരാഷ്ട്രയിലെ ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ നിന്ന് വന്ന നഖത്ത് ഖാൻ എന്ന ഖുശ്ബു, ഈ ജനപ്രിയതയുടെ കാലത്താണ് നടൻ പ്രഭുവുമായി പ്രണയത്തിലാകുന്നത്. തമിഴ് പത്രങ്ങൾ ഈ പ്രണയകഥ ആഘോഷമാക്കി. ഇരുവരും ഉടൻ വിവാഹിതരാകുമെന്നും ഇതിനകം വിവാഹിതരായി എന്നുമൊക്കെയുള്ള വാർത്തകൾ പ്രചരിച്ചു. എന്നാൽ, പ്രഭുവും ഖുശ്ബുവും തമ്മിലുള്ള ബന്ധം അദ്ദേഹത്തിന്റെ പിതാവും പ്രമുഖ നടനുമായ ശിവാജി ഗണേശനും കുടുംബാംഗങ്ങളെയും അസ്വസ്ഥരാക്കി. പ്രഭുവിന്റെ മക്കൾ സ്കൂളിൽ പോകുമ്പോൾ ഖുശ്ബുവുമായുള്ള ബന്ധം പറഞ്ഞു കുട്ടികള്‍ അവരെ കളിയാക്കാന്‍ തുടങ്ങി. അതോടെ ശിവാജി ഗണേശനും പ്രഭുവും തമ്മിൽ വാക്കേറ്റമുണ്ടായി. ഒടുവിൽ, പിതാവിന്റെ കടുംപിടുത്തം ഈ പ്രണയബന്ധം അവസാനിപ്പിക്കാൻ കാരണമായി.

പിന്നീട് സംവിധായകൻ സുന്ദർ സി.യുടെ ആദ്യ സിനിമയായ “മുറൈമാമൻ” എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഖുശ്ബുവും സുന്ദർ സിയും പ്രണയത്തിലായി. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരായി. ഈ ദമ്പതിമാർക്ക് രണ്ട് പെൺമക്കളുമുണ്ട്.

രാഷ്ട്രീയ പ്രവേശനം, വിവാദങ്ങൾ, നിയമ പോരാട്ടങ്ങൾ:

രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ തീരുമാനിച്ച ഖുശ്ബു, ജയലളിതയെ കണ്ടിട്ടാവണം, കലൈഞ്ജർ കരുണാനിധിയെ കണ്ട് ഡിഎംകെയിൽ ചേർന്നു. എന്നാൽ ഡിഎംകെയിൽ നിന്ന് കോൺഗ്രസിലേക്കും പിന്നീട് ബിജെപിയിലേക്കും അവർ മാറി. നിലവിൽ ബിജെപിയുടെ നേതാക്കളിൽ ഒരാളാണ് ഖുശ്ബു.

ശരിയെന്ന് തോന്നുന്നത് അപ്പോൾ തന്നെ വിളിച്ച് പറയുന്നതാണ് ഖുശ്ബുവിന്റെ ഒരു സ്വഭാവം. അത് എങ്ങനെ ബാധിക്കുമെന്ന് അവർക്ക് പ്രശ്നമില്ല. ഇന്ത്യ ടുഡേയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങൾ ഖുശ്ബു പടുത്തുയർത്തിയ “ചില്ലുകൊട്ടാരം” തകരാൻ കാരണമായി. പെൺകുട്ടികൾ വിവാഹത്തിന് മുൻപ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ തെറ്റില്ലെന്നും, അത് സുരക്ഷിതമായ ബന്ധമായിരിക്കണമെന്നുമാണ് നടി പറഞ്ഞത്. ഈ വാർത്ത തമിഴ്‌നാട്ടിലെ പത്രങ്ങളും ചാനലുകളും വലിയ പ്രാധാന്യത്തോടെ ജനങ്ങളിലെത്തിച്ചു. ഇതറിഞ്ഞ അമ്മമാർ ഖുശ്ബുവിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി.

സംസ്കാരത്തെ നശിപ്പിച്ചു  തലമുറകളെ വഴിതെറ്റിക്കാൻ വന്നവളെന്ന് ആക്ഷേപിച്ച് ഖുശ്ബുവിന്റെ വീടിന് ചുറ്റും ചൂലുമായി സ്ത്രീകൾ കൂടി. പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലേക്ക് താരം എത്തി. തമിഴ്‌നാടിന്റെ വിവിധയിടങ്ങളിൽ നിന്നായി ഇരുപത്തിരണ്ടോളം കേസുകളാണ് ഖുശ്ബുവിനെതിരെ വന്നത്.കമലഹാസന്റെ ഉപദേശത്തില്‍ താരം കോടതിയില്‍ കീഴടങ്ങുകയും  പിന്നീട് സുപ്രീം കോടതിയിൽ പോയിട്ടാണ് 22 കേസുകളിൽ നിന്നും തലയൂരിയത്.

അന്ന് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ആർ.എം. ലോധ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഒരാൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് അയാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും, ഇത് നിയമപരമായി കുറ്റകരമല്ലെങ്കിൽ അതിനെ ചോദ്യം ചെയ്യാൻ മറ്റാർക്കും അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു.

അപ്പോഴേക്കും, ഖുശ്ബുവിന് വേണ്ടി സ്ഥാപിച്ച പ്രതിമകൾ തകര്‍ത്തു ആ സ്ഥലങ്ങൾ കുട്ടികളുടെ കളി സ്ഥലങ്ങളാക്കി മാറ്റിയിരുന്നു. പിന്നീട് വന്ന ഒരു വിമർശനം, ദൈവപ്രതിഷ്ഠയ്ക്ക് മുന്നിൽ ചെരുപ്പ് പോലും ഊരാതെ കാലിന് മുകളിൽ കാലും കയറ്റി ഇരുന്നു എന്നതാണ്. ഇതോടെ ജനങ്ങള്‍ക്ക് അവരോട വെറുപ്പ് തോന്നല്‍ ഇടയായി എന്ന്  സംവിധായകൻ ആലപ്പി അഷ്റഫ് പറയുന്നു.

ADVERTISEMENTS