ആ വേഷത്തിനു ദേശീയ അവാർഡ് കിട്ടിയതോടെ ഉർവ്വശിയെക്കാൾ മികച്ച നടിയായി എന്ന് തോന്നിയില്ലേ ? കല്പന നൽകിയ മറുപടി ഇങ്ങനെ.

2987

മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികവുള്ള നടിമാരിൽ രണ്ടുപേരാണ് ഉർവശിയും ജ്യേഷ്ടത്തിയായ കൽപ്പനയും പകരം വെക്കാൻ ഇല്ലാത്ത അഭിനയിതാക്കളാണ് ഇരുവരും കോമഡിയിലൂടെയാണ് കൽപ്പന തൻറെ കഴിവ് തെളിയിച്ചത്. ഒരേ സമയം കോമഡിയും സീരിയസ് വേഷങ്ങളും മികവോടെ ചെയ്തതാണ് കൽപ്പന ഇന്ന് നമ്മെ വിട്ടു പോയെങ്കിലും ഒരിക്കലും മലയാളികൾക്ക് മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടാണ് കൽപ്പന അരങ്ങൊഴിഞ്ഞത് . കല്പന ഉപേക്ഷിച്ചു പോയ എ ആ സിംഹാസനം ഇന്നും പകരക്കാരില്ലാതെ ഇവിടെയുണ്ട്.

മികച്ച നടിക്കുള്ള ദേശീയ അവാർഡ് ഉൾപ്പെടെ കൽപ്പനക്ക് ലഭിച്ചിരുന്നു. തനിച്ചല്ല ഞാൻ എന്ന 2012 ൽ പുറത്തിറങ്ങി ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ് കൽപ്പന സ്വന്തമാക്കിയത്. ഒരേപോലെ കോമഡിയും സീരിയസ് വേഷങ്ങളും കൈകാര്യം ചെയ്യുന്ന താരമാണ് കൽപ്പന. മലയാളത്തിനപ്പുറം തെലുങ്കിലും തമിഴിലും കന്നടയിലും മികവുറ്റ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള താരം കൂടിയാണ് കൽപ്പന.

ADVERTISEMENTS
READ NOW  ഷീലയ്ക്ക് പ്രേം നസീറിനോട് വല്ലാത്ത അടുപ്പമായിരുന്നു നസീർ അത് വേണ്ട എന്ന് വെക്കാൻ കാരണം ഇത് - പ്രതികാരമായി ഷീല ചെയ്തത്.നസീറിന്റെ അടുത്ത ബന്ധു പറഞ്ഞത്.

2012 തനിച്ചല്ല ഞാൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് കിട്ടിയ സാഹചര്യത്തിൽ ഒരു അഭിമുഖത്തിൽ അവതാരകൻ കല്പനയോട് ചോദിക്കുന്ന ഒരു ചോദ്യവും അതിന് കൽപ്പന നൽകുന്ന മറുപടിയുമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ആ ചിത്രത്തിലെ ആ വേഷം വളരെ മികച്ച രീതിയിലാണ് കൽപ്പന ചെയ്തത്; ഇപ്പോൾ തോന്നുന്നുണ്ടോ അനുജത്തി ഉർവ്വശിയെക്കാൾ മികച്ചതായി ആ റോൾ ചെയ്യാൻ കഴിഞ്ഞു എന്ന്? ഇതായിരുന്നു അവതാരകന്റെ ചോദ്യം അതിന് കൽപ്പന പറഞ്ഞ മറുപടി ഇങ്ങനെയാണ്.

ആ വേഷത്തിൽ അഭിനയിച്ചപ്പോൾ ഉർവശിയെക്കാൾ മികച്ചതായി താനെന്ന് തനിക്ക് ഇതുവരെ തോന്നുന്നില്ല എന്നാണ് കൽപ്പന ആദ്യം പറഞ്ഞ മറുപടി.ഒരു കലാകാരി എന്ന നിലയിൽ അവളെ കവച്ചു വെക്കാൻ ആർക്കും ആവില്ല. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ ഞാൻ അവളുടെ വലിയ ആരാധികയാണ്. കുഞ്ഞുനാൾ മുതൽ താൻ എടുത്തുകൊണ്ട് നടന്ന കുട്ടിയല്ലേ അവൾ.

READ NOW  മമ്മൂട്ടിയുടെ വാത്സല്യം സിനിമയിലെ കഥാപാത്രത്തെ വില്ലനാക്കി റിമ കല്ലിങ്കൽ അന്ന് പറഞ്ഞത് - രൂക്ഷ വിമർശനം ആണ് താരത്തിന് ലഭിച്ചത്. എന്താണ് നിങ്ങളുടെ അഭിപ്രായം

മനുഷ്യൻറെ വെട്ടത്ത് വരാതെ ആരെങ്കിലും ഒന്ന് ശബ്ദം ഉയർത്തി സംസാരിച്ചാൽ അവിടെനിന്ന് കരയുന്ന കൊച്ചായിരുന്നു അവൾ. ഇപ്പോൾ ആരെയും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് അവൾ കാഴ്ചവയ്ക്കുന്നത്. താൻ അഭിനയിച്ച ‘തനിച്ചല്ല ഞാൻ’ എന്ന ചിത്രത്തിലെ റസിയ എന്ന കഥാപാത്രം അവൾ ആയിരുന്നു ചെയ്തിരുന്നെങ്കിൽ അവൾക്ക് മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ് അല്ല ലഭിക്കുക മികച്ച നടിക്കുള്ള ദേശീയ അവാർഡ് ആയിരിക്കും ലഭിക്കുന്നത് എന്നാണ് കല്പന പറഞ്ഞത്.

ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിനപ്പുറം കലാകാരി എന്ന നിലയിൽ തന്റെ സഹോദരിയോടുള്ള കൽപ്പനയുടെ മതിപ്പ് വളരെയധികം പ്രശംസിക്കപ്പെടേണ്ട ഒരു കാര്യമാണ്. തന്റെ സഹോദരി ഒരു വലിയ നടിയാണെന്ന് പ്രതിഭാശാലിയാണെന്ന് തന്നെക്കാൾ മികച്ച ഒരാളാണെന്ന് പറയുന്നതിൽ കൽപ്പനയ്ക്ക് യാതൊരു ഈഗോയില്ലന്ന് വീഡിയോയ്ക്ക് താഴെ പ്രേക്ഷകർ അഭിപ്രായങ്ങൾ പറയുന്നുണ്ട്.

മലയാള സിനിമ കണ്ട് ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് ഉർവശി. ഹാസ്യമായാലും സീരിയസ് ആയാലും എല്ലാത്തരം വേഷങ്ങളും ചെയ്യാൻ കഴിവുള്ള മലയാള സിനിമയിലെ ഒരേയൊരു ലേഡീസ് സൂപ്പർസ്റ്റാർ എന്ന് തന്നെ വേണമെങ്കിൽ നമ്മൾക്ക് ഉർവശി വിളിക്കാൻ സാധിക്കും. താൻ എപ്പോഴും സംവിധായകരുടെ നടിയായിരുന്നുവെന്നും ഉർവ്വശി നിരവധി തവണ പറഞ്ഞിരുന്നു. സൂപ്പർതാരങ്ങളുടെ നിഴലാകാതെ ശക്തമായ വേഷങ്ങളായിരുന്നു ഉർവശി സ്ഥിരമായി ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്നും എന്നും അത് അങ്ങനെ തന്നെയാണ്. ഏറ്റവും ഉടുവിലായി ഉള്ളൊഴുക്ക് എന്ന ചിത്രത്തിൽ പാർവതിയുമൊത്താണ് ഉർവ്വശി അഭിനയിച്ചിരിക്കുന്നത്. മികച്ച അഭിനയമാണ് ഇതു താരങ്ങളും കാഴ്ചവച്ചിരിക്കുന്നത് ചിത്രം മികച്ച അഭിപ്രായമ നേടി തീയറ്ററിൽ പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്.

READ NOW  വിവാഹ രാത്രിയിലാണ് ആ സത്യം താൻ മനസ്സിലാക്കിയത്.അതെന്നെ വളരെ വിഷമിപ്പിച്ചു . തുറന്നുപറഞ്ഞ് മഞ്ജു സുനിച്ചൻ
ADVERTISEMENTS