ചിത്രങ്ങൾ മോശമായ രീതിയിൽ പ്രചരിപ്പിച്ചതും അതുകൊണ്ടാണ് – നേരിട്ട മോശം അനുഭവങ്ങൾ തുറന്നു പറഞ്ഞു നടി ഗായത്രി വർഷ

183

മീശമാധവനിലെ സരസു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടി ഗായത്രി വർഷ, മലയാള സിനിമയിലും ടെലിവിഷനിലും മൂന്ന് പതിറ്റാണ്ടിലേറെയായി തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. എന്നാൽ, അടുത്തിടെ ഒരു പൊതുപരിപാടിയിൽ നടത്തിയ പ്രസംഗത്തെ തുടർന്ന് നേരിടേണ്ടി വന്ന സൈബർ ആക്രമണവും വ്യക്തിഹത്യയും നടിയെ വീണ്ടും വാർത്തകളിൽ നിറച്ചു.

മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗായത്രി വർഷ താൻ നേരിട്ട സുബൈർ ആക്രമണങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ

ADVERTISEMENTS
   

പ്രസംഗം വിവാദമായത്:

സീരിയലുകളിലെ അവസരക്കുറവിനെക്കുറിച്ചുള്ള ഗായത്രിയുടെ പ്രസംഗം ആദ്യം സോഷ്യൽ മീഡിയയിൽ ധാരാളം പിന്തുണ നേടിയിരുന്നു. പിന്നീട്, സംഘടിതമായ രീതിയിൽ വ്യക്തിഹത്യ ആക്രമണങ്ങളും അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കലും നടന്നു. രാഷ്ട്രീയ വിമർശനം നടത്തിയതിനാൽ ഈ ആക്രമണം നടന്നതാണെന്ന് നടി വിശ്വസിക്കുന്നു. അല്ലാതെ അത് സീരിയലിലെ അവസരങ്ങളെ കുറിച്ച് പറഞ്ഞതിനായിരുന്നില്ല. സീരിയലിലും മറ്റും സംഘപരിവാർ അധിനിവേശത്തെ കുറിച്ച് താരം പറഞ്ഞിരുന്നത് ആണ് വിവാദങ്ങൾക്ക് കാരണമായത്.

സോഷ്യൽ മീഡിയ ആക്രമണം:ജനങ്ങൾ ഒരു വൈകാരികതയിൽ നൽകുന്ന കമെന്റുകൾ പോലെയായിരുന്നില്ല. ആളുകളെ പണം നൽകി വാടകയ്‌ക്കെടുത്ത് നടത്തിയതാണെന്ന് ഗായത്രി ആരോപിക്കുന്നു. ഒരു പക്ഷേ ഇത് ചെയ്യുന്നവരും സാധാരണക്കാർ ആയേക്കാം പണത്തിനോ മറ്റെന്തെങ്കിലും പ്രതിഫലത്തിനോ ആകാം അവർ ഇത് ചെയ്യുന്നത് താരം പറയുന്നു, ഈ ആക്രമണം വളരെ സംഘടിതമായിരുന്നു. അതിന്റെ സമയവും കമെന്റുകളുടെ വിഷയങ്ങളും എല്ലാം സമാനമായിരുന്നു. ആ രീതി ആയതുകൊണ്ടാണ് തന്റെ ചിത്രങ്ങൾ മോശമാക്കി പ്രചരിപ്പിച്ചതും. താരം പറയുന്നു.

അച്ഛന്റെ വിയോഗം:

ഈ പ്രതിസന്ധി ഘട്ടത്തിൽ ഗായത്രിക്ക് കരുതലും ശക്തിയും നൽകുന്നത് അച്ഛന്റെ ഓർമ്മയാണ്. 2023 ഡിസംബറിൽ അപ്രതീക്ഷിതമായി അന്തരിച്ച അച്ഛൻ ഗായത്രിക്ക് ധൈര്യത്തിന്റെയും പ്രചോദനത്തിന്റെയും പ്രതീകമാണ്. അച്ഛൻ ഈ സമയത്തുണ്ടായിരുന്നെങ്കിൽ ധൈര്യമായി മുന്നോട്ട് പോയ്കൊള്ളു എന്ന് പറഞ്ഞേനെ എന്ന് താഴ്‌മ ഓർക്കുന്നു.
തന്റെ അച്ഛൻ ജീവിതം മുഴുവൻ പ്രത്യയശാസ്ത്രത്തെ മുറുകെ പിടിച്ച വ്യക്തിയാണ് തന്റെ ജീവിതതിന്റെ പകുതി പ്രത്യശാസ്ത്രമാണ്. കൂടെയുണ്ടാവാതെ കാലത്തെ കുറിച്ച് ചിന്തിക്കുന്നതിനു മൂന്ന് അച്ഛൻ പോയി അച്ഛനോടുള്ള കടമ നിർവ്വഹിക്കുക എന്നതും പ്രസ്ഥാനത്തിലുളള വിശ്വാസത്തിൽ പെടുന്നുണ്ട് എന്നും തരാം പറയുന്നു.

സിനിമയിലെ അവസരക്കുറവ്:

പുതിയ തലമുറ നടീനടന്മാർക്ക് കുറഞ്ഞ പ്രതിഫലത്തിൽ അവസരം നൽകുന്ന പ്രവണത മൂലം സീനിയർ ആർട്ടിസ്റ്റുകൾക്ക് വരുമാനം കുറയുകയും അഭിനയം തൊഴിലായി സ്വീകരിക്കാൻ ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്നുവെന്ന് ഗായത്രി വ്യക്തമാക്കി. രണ്ടോ മൂന്നോ ലക്ഷം രൂപ സീനിയർ ആർട്ടിസ്റ്റുകൾക്ക് കൊടുക്കുന്നതിലും നല്ലത്‌ പുതിയവർക്ക് മൂവ്വായിരമോ അയ്യായിരമോ നൽകുക എന്നത് ആണ് ലാഭം എന്ന ചിന്ത വലിയ പ്രശ്നം ആണ്.

ഈ അഭിമുഖം ഗായത്രി വർഷ എന്ന നടിയുടെ ധീരതയും പ്രതിബദ്ധതയും വെളിപ്പെടുത്തുന്നു. സാമൂഹിക വിഷയങ്ങളിൽ തുറന്നു സംസാരിക്കാനും അനീതിക്കെതിരെ പോരാടാനും ഭയപ്പെടാത്ത ഒരു കലാകാരിയായി അവർ ഉയർന്നു നിൽക്കുന്നു.

ADVERTISEMENTS
Previous articleമോഹൻലാലിനെയാണ് ആദ്യം ബിഗ് ബോസ് പുറത്താക്കേണ്ടത് -പറയുന്നത് പൊട്ടത്തരം- ഫിറോസ് ഖാൻ; പറയുന്ന കാരണം ഇത്
Next articleആ വേർപിരിയൽ ഒരിക്കലും ഞാൻ ആഗ്രഹിച്ചിരുന്നതല്ല അത് പറഞ്ഞു അദ്ദേഹം എൻറെ മുന്നിൽ ഇരുന്നു കരഞ്ഞു ദിലീപ് പറഞ്ഞതിനെ പറ്റി സംവിധായകൻ ജോസ് തോമസ്