ഇന്നലെ രാത്രി നടന്ന വളരെ വൃത്തികെട്ട ഒരു സംഭവം നിങ്ങളുമായി പങ്കിടാൻ…. ദുര്‍ഗ കൃഷ്ണയുടെ വൈറലായ ആ കുറിപ്പ് ഇന്നും പ്രസക്തം
ട്രോളുകൾ, അബ്യുസുകൾ , ബോഡി ഷൈമിങ് കമന്റുകൾ, വിധി പ്രസ്താവങ്ങൾ, മോശവും അശ്ലീലവുമായ സന്ദേശങ്ങൾ അയക്കുക , സ്വകാര്യ ലൈംഗിക ഭാഗങ്ങളുടെ ചിത്രങ്ങൾ അയക്കുക അങ്ങനെ ഒരുമാതിരി എല്ലാ വൃത്തികേടുകളും ഒട്ടു നടിമാർക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നു. അവരിൽ ഭൂരിഭാഗവും അത്തരം കാര്യങ്ങളെ അവഗണിക്കുന്ന രീതി ശീലമാക്കിയിട്ടുണ്ട് എന്നാൽ ചില താരങ്ങൾ ഇത്തരം ഞരമ്പൻമാർക്ക് തക്കതായ മറുപടി കൊടുക്കാൻ സോഷ്യൽ മീഡിയ തന്നെ തിരഞ്ഞെടുക്കാറുണ്ട്.
അത്തരത്തിൽ മലയാളത്തിലെ പ്രമുഖ താരമായ ദുർഗ കൃഷ്ണ മുൻപ് നൽകിയ ഒരു മറുപടി വീണ്ടും ചർച്ചയാവുകയാണ് . വര്‍ഷങ്ങള്‍ക്കിപ്പുറവും ആ പോസ്റ്റിനു പ്രാധാന്യമുണ്ട് എന്നത് തന്നെയാണ് നമ്മുടെ സാമൂഹിക സാഹചര്യം കൂടുതല്‍ മോശമായതിന്റെ ഏറ്റവും വലിയ ഉദാഹരണം
തന്റെ കരിയറിന്റെ തുടക്കകാലത്തു തന്നെ ഇത്തരത്തിലുള്ള മോശം പ്രവണതയ്‌ക്കെതിരെ ദുര്ഗ തുറന്ന യുദ്ധം തുടങ്ങിയിരുന്നു. പ്രിത്വിരാജ് നായകനായ വിമാനം എന്ന ചിത്രത്തിലൂടെയാണ് കോഴിക്കോട് കാരിയായ ദുർഗ മലയാള സിനിമയിലേക്ക് എത്തുന്നത്. ആ സമയത് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ തനിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച ഫേസ്ബുക്ക് ഉപയോക്താവിന്റെ സ്‌ക്രീൻഷോട്ട് പങ്കിട്ടുകൊണ്ട് ദുർഗ എഴുതിയ പോസ്റ്റ് ഇന്നത്തെ കാലത്തും പ്രസക്തമാണ്.:
താരത്തിന്റെ കുറിപ്പ് ഇങ്ങനെയാണ് “എല്ലാവർക്കും നമസ്കാരം,
ഞാൻ കോഴിക്കോട് സ്വദേശിയായ ദുർഗ്ഗാ കൃഷ്ണയാണ്. ഞാൻ നിങ്ങളിൽ ഒരാളാണ്, എന്റെ സഹോദരീ സഹോദരന്മാരേ. നിങ്ങളിൽ എത്ര പേർ എന്റെ യഥാർത്ഥ സഹോദരന്മാരാണെന്നും നിങ്ങളിൽ എത്ര പേർ ചെന്നായക്കളുടെ സ്വഭാവം ഉള്ള – പകൽ വെളിച്ചത്തിൽ നല്ല മനുഷ്യരായി പ്രവർത്തിക്കുകയും രാത്രിയിൽ അവരുടെ യഥാർത്ഥ നിറം കാണിക്കുകയും ചെയ്യുന്നവർ – ആണോ എന്ന് എനിക്കറിയില്ല എന്നത് വളരെ സങ്കടകരമാണ്.
ഇര തങ്ങളുടെ ഭാര്യയോ സഹോദരിയോ അമ്മയോ രണ്ടുവയസ്സുകാരനോ 70 വയസ്സുള്ളവളോ എന്ന് ആ ചെന്നായ്‌ക്കൾക്ക് കാണാൻ കഴിയില്ല. തങ്ങളുടെ വൈകൃതങ്ങളായ ലൈംഗിക ഫാന്റസികൾ എന്ന് വിളിക്കപ്പെടുന്നവ അൺലോഡ് ചെയ്യാൻ അവർ സ്വോകാര്യ ശരീരഭാഗങ്ങൾ തുറന്നു കാട്ടും , ചിത്രങ്ങൾ, വീഡിയോകൾ, സന്ദേശങ്ങൾ എന്നിവയിലൂടെ തങ്ങളുടെ അത്തരം വൈകൃതങ്ങൾ പ്രകടിപ്പിച്ചു സായൂജ്യം അടയും . പ്രായമോ ബന്ധമോ നിറമോ വംശമോ മതമോ മറ്റെന്തെങ്കിലുമോ അവർ ശ്രദ്ധിക്കുന്നില്ല; അത് എതിർലിംഗത്തിൽ നിന്നുള്ള ഒരാളായിരിക്കണം. അത്രയേയുള്ളൂ.
ഇന്നലെ രാത്രി നടന്ന വളരെ മ്ലേച്ഛവും ലജ്ജാകരവുമായ ഒരു സംഭവം നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്നലെ രാത്രി എന്റെ മെസേജ് ബോക്‌സിൽ ഒരു വൈകൃത സ്വൊഭാവമുള്ളയാൾ (അയാളുടെ ഫേസ്ബുക്ക് പ്രൊഫൈലിന്റെ സ്‌ക്രീൻഷോട്ട് ഇവിടെ അറ്റാച്ച് ചെയ്‌തിരിക്കുന്നു) ഇന്നേ വരെ ആരും ചെയ്യാത്ത തരത്തിലുള്ള പുതിയ ഒരു തരാം വൃത്തികേട് എന്റെ ഇൻബോക്സിലേക്ക് അയച്ചു.
എനിക്ക് മെസേജ് അയച്ച മാന്യൻ മനസിലാക്കാൻ ഞാൻ ശക്തമായ ഇച്ഛാശക്തിയുള്ള ഒരു സ്ത്രീയാണ്, കൂടാതെ ലോകത്തിലെ ഏറ്റവും മികച്ച സഹോദരീസഹോദരന്മാരുമുണ്ട് എനിക്ക്. നിങ്ങൾക്ക് എന്നെ മോശമാക്കാൻ കഴിയില്ല, നിങ്ങൾക്ക് എന്നെ ഉപദ്രവിക്കാൻ കഴിയില്ല. നൃത്തത്തിലും അഭിനയത്തിലും എന്റെ കരിയറിൽ ഉടനീളം ഞാൻ ധാരാളം യഥാർത്ഥ പുരുഷന്മാരെ കണ്ടിട്ടുണ്ട് – വളരെ ധൈര്യവും സ്നേഹവും ഉള്ളവർ. അതിനാൽ നിങ്ങളെപ്പോലുള്ളവരെ എനിക്കു തിരിച്ചറിയാൻ കഴിയും.
ഞാൻ ഫെമിനിസ്റ്റ് ടൈപ്പ് അല്ല. പക്ഷെ എനിക്ക് ശക്തമായ ഒരു നട്ടെല്ലുണ്ട്, വളരെ കരുതലുള്ള ഒരു കുടുംബമുണ്ട്, ഏറ്റവും വിശ്വസ്തരായ സുഹൃത്തുക്കളുണ്ട്.
എന്റെ എല്ലാ സഹോദരങ്ങളോടും എനിക്ക് ഒരു ചെറിയ അഭ്യർത്ഥനയുണ്ട്. ഞങ്ങൾ, സഹോദരിമാർക്ക് അറിയാം , നിങ്ങൾ എല്ലാവരും നിങ്ങളുടെ കൗമാരം കടന്നുപോയത് നിരവധി വികൃതികളോടെയാണെന്ന്. എന്നാൽ ഈ സൈക്കോകളിൽ നിന്നും പീഡോ ഫൈലുകളുടെ വൈകൃതങ്ങളിൽ നിന്നും നിങ്ങളുടെ സഹോദരിമാരെ സംരക്ഷിക്കേണ്ടത് നിങ്ങളുടെ കടമയാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, ദയവായി ഇപ്പോൾ പ്രവർത്തിക്കുക. ഇത്തരക്കാരെ ശിക്ഷിക്കുന്നതിന് മതിയായ നടപടികൾ സ്വീകരിക്കുന്നതിന് ദയവായി കേരള സർക്കാരിന് (മുഖ്യമന്ത്രി സാറിന് – സംസ്ഥാനത്തിന്റെ ഉരുക്ക് മനുഷ്യന്) ഒരു കൂട്ടായ പ്രമേയം സമർപ്പിക്കാൻ മുൻകൈയെടുക്കുക.
കൂടാതെ, നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നവീകരണവും താഴെത്തട്ടിൽ നിന്നുള്ള കൂടുതൽ ബോധവൽക്കരണ പരിപാടികളും തീർച്ചയായും അത്ഭുതങ്ങൾ സൃഷ്ടിക്കും. ഇന്ന് നമുക്ക് ഒരു മാറ്റം കൊണ്ടുവരാൻ കഴിഞ്ഞാൽ, നാളെ ഇത്രയധികം ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകേണ്ടി വരില്ല… അത് ഭാവിക്ക് വേണ്ടിയുള്ളതാണ്. ഇത് എന്റെ സഹോദരിമാർക്കുള്ളതാണ്. ” ദുർഗ കൃഷ്ണ പറയുന്നു. നിരവധി പേരാണ് താരത്തിന് അന്ന് പിന്തുണ പ്രഖ്യാപിച്ചു പോസ്റ്റ് ഷെയർ ചെയ്തത്.
ഇന്നും ധാരാളം സ്ത്രീകൾ ദിവസവും അവരുടെ ഇൻബോക്സിലേക്കും അല്ലാതെയും ചെല്ലുന്ന നൂറുകണക്കിന് ഇക്കിളിപ്പെടുത്തുന്ന വൃത്തികെട്ട കമെന്റുകൾക്ക് മറുപടി കൊടുത്തും പരാതി കൊടുത്തും മുന്നോട്ട് പോകുന്നത്. നമ്മുടെ സൈബർ നിയമങ്ങളുടെ പോരായ്മയാണ് ഇത്തരത്തിലുള്ള ഒരു സാഹചര്യം ഉണ്ടാകാൻ ഇടയാക്കുന്നത്. ഓൺലൈൻ ലോകത്തിന്റെ അനോണിമിറ്റി ഒരു സേഫ് സോൺ ആണ് എന്ന് തെറ്റിദ്ധരിച്ചാണ് ഇത്തരക്കാർ അവിടെ ഈ കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്നത്. ഇവരെ നിയമത്തിനു മുൻപിൽ കൊണ്ട് വരുക അത്യാവശ്യം ആണ്.
ദുർഗ പറഞ്ഞ പോലെ നിയമം ശക്തമാക്കിയാൽ മാത്രം പോരാ താഴെ തട്ടിൽ നിന്നും ബോധവൽക്കരണം ഈ കാര്യങ്ങളിൽ വളരെ പ്രാധാന്യമുള്ളതാണ്. അതിനു സ്കൂൾ താളം തൊട്ടു തന്നെ കുട്ടികൾക്ക് വേണ്ട ബോധവൽക്കരണ പരിപാടികൾ ആസൂത്രം ചെയ്യേണ്ടത് അത്യാവശ്യം ആണ്.