മരത്തിന്റെയോ പാറയുടെയോ മറവിലോ ഒളിവിലോ പോയി ഇരിക്കണം ടോയ്‌ലറ്റിൽ പോകണമെങ്കിൽ, പ്രമുഖ നടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

3878

ബോളിവുഡ് സിനിമ ലോകത്ത് വളരെ പെട്ടെന്ന് തന്റേതായ ഇടം നേടിയെടുത്ത താരമാണ് ദിയ മിർസ. ബോളിവുഡിലെ മുൻനിര നടി എന്നതിലുപരി പലപ്പോഴും താരം ശ്രദ്ധ നേടിയിരിക്കുന്നത് അവരുടെ ചില നിലപാടുകൾ കൊണ്ടാണ്. ശക്തമായ നിലപാടുകളാണ് പലപ്പോഴും മറ്റുള്ളവരിൽ നിന്നും അവരെ വ്യത്യസ്ത ആകാറുള്ളത്. ഓരോ കാര്യങ്ങൾ തുറന്നു പറയാൻ യാതൊരു ഭയമോ ചമ്മലോ താരത്തിന് ഉണ്ടാവാറില്ല. എപ്പോഴും തന്റേതായ നിലപാടുകളിൽ ഉറച്ചുനിൽക്കുവാനും ഇവർ ശ്രദ്ധിക്കാറുണ്ട്. ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറിയ താരം ഇപ്പോൾ തന്റെ തുടക്കകാലത്ത് സിനിമയിൽ നേരിട്ട് ഒരുപാട് ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറയുന്നതാണ് ശ്രദ്ധ നേടുന്നത്.

താനൊക്കെ സിനിമയിലേക്ക് എത്തുന്ന തുടക്കകാലത്ത് ഒരുപാട് സ്ത്രീകൾ ഒന്നും സിനിമയിൽ പ്രവർത്തിക്കുന്ന സമയമായിരുന്നില്ല. വളരെ കുറച്ച് സ്ത്രീകൾ മാത്രമാണ് ആ സമയത്ത് സെറ്റിൽ ഉണ്ടായിരുന്നത് അവിടെ ഉണ്ടായിരുന്ന ആളുകൾ അടിസ്ഥാന സൗകര്യങ്ങൾ നൽകാൻ പോലും പലപ്പോഴും സാധിച്ചിരുന്നില്ല. സിനിമയിലെ അഭിനേതാക്കള്‍ക്ക്  പ്രത്യേകിച്ച് ടോയ്ലറ്റുകളുടെയും മറ്റും കാര്യത്തിൽ. സ്ത്രീകൾക്ക് ടോയ്‌ലറ്റുകൾ പോലും ഉണ്ടായിരുന്നില്ല. ഏതെങ്കിലും മരത്തിന്റെയോ പാറയുടെയോ മറവിലോ ഒളിവിലോ പോയി ഇരിക്കണമായിരുന്നു.

ADVERTISEMENTS
   

ഇനി വസ്ത്രം മാറുന്നതാവട്ടെ ഒരു തുണി വിരിച്ചുപിടിച്ച് മാത്രമാണ്. ആ തുണിയുടെ മറവിൽ നിന്ന് വസ്ത്രം മാറേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട് പലപ്പോഴും സ്ത്രീകൾക്ക് അത് വലിയ ബുദ്ധിമുട്ടായിരുന്നു നൽകുന്നത്. ക്യാരവാനുകൾക്ക് പകരം മിനി  വാനുകൾ ആയിരുന്നു പലപ്പോഴും ലഭിച്ചിരുന്നത്. അക്കാലത്ത് നിലനിന്നിരുന്ന വലിയ ബുദ്ധിമുട്ടുകൾ തന്നെയായിരുന്നു ഇവയൊക്കെ.

അതുപോലെ സിനിമ പാരമ്പര്യം ഇല്ലാത്ത ഒരു കുടുംബത്തിൽ നിന്നും വന്നതുകൊണ്ട് തന്നെ ഒരുപാട് ബുദ്ധിമുട്ടുകൾ തനിക്ക് അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്. മാത്രമല്ല സ്ത്രീകൾക്ക് പലപ്പോഴും ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരുമ്പോഴും പുരുഷന്മാരായ നടന്മാർക്ക് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. അവർ വൈകി വരുന്നതുപോലും സംവിധായകർക്ക് പ്രശ്നമായിരുന്നില്ല. എന്നാൽ സ്ത്രീകൾ കുറച്ച് സമയം വൈകിയാൽ പോലും സംവിധായകർ അവർ അൺപ്രൊഫഷണൽ ആയ ആളാണ് എന്ന് പറയുമായിരുന്നു.

മാധ്യമങ്ങളിൽ നിന്നും ചെറുതല്ലാത്ത തരത്തിലുള്ള വിമർശനങ്ങളും വിവാദങ്ങളും നേരിടേണ്ട കാലഘട്ടത്തെ മറികടക്കേണ്ടതായി വന്നിട്ടുണ്ടായിരുന്നു. ഏറ്റവും വലിയ പ്രശ്നം എന്നത് സ്വകാര്യത ലഭിക്കില്ല എന്നതും, വൃത്തിഹീനമായ അന്തരീക്ഷമാണ് എന്നതും ആയിരുന്നു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം വൃത്തിഹീനമായ അന്തരീക്ഷം എന്നത് വലിയ ബുദ്ധിമുട്ടുള്ള വാക്കുന്ന കാര്യമാണ് എന്നും, പ്രാഥമിക ആവശ്യങ്ങൾക്ക് പോലും സൗകര്യം ലഭിക്കാതിരിക്കുന്നത് സഹിക്കാൻ പറ്റുന്ന കാര്യമല്ല എന്ന് ഒക്കെയാണ് താരം പറയുന്നത്.

ADVERTISEMENTS
Previous articleവളരെ ചെറിയ പ്രായത്തിൽ മയൂരി ആത്മഹത്യ തിരഞ്ഞെടുക്കാനുണ്ടായ കാരണം ഇതായിരുന്നു. സഹോദരന് എഴുതിയ കുറിപ്പ് ശ്രെദ്ധ നേടുന്നു
Next articleസ്ത്രീകൾ എന്ന് ശബരിമലയിൽ കയറിയോ അന്നുമുതൽ നമ്മുടെ നാട് നശിക്കാൻ തുടങ്ങി വിശ്വാസത്തെ ചോദ്യം ചെയ്യുകയായിരുന്നു സർക്കാർ ചെയ്തത്.