“ഇതൊക്കെ തന്തയെന്നുള്ളൊന്മ്മാരോട് പറഞ്ഞിട്ടല്ലേ കാര്യമുള്ളൂ” മോശം കമെന്റിനു രൂക്ഷ വിമർശനവുമായി നടി അപ്സര

105

മറ്റുള്ളവരുടെ വ്യക്തി ജീവിതത്തിൽ അനാവശ്യമായി കയറി ഇടപെട്ട് പ്രശ്ങ്ങൾ സൃഷ്ട്ടിക്കാൻ കപട സദാചാരത്തിന്റെ മേമ്പൊടിയിട്ട് ഒരു വിഭാഗം എപ്പോളും ഇറങ്ങാറുണ്ട്. അത്തരത്തിൽ ഉള്ളയാളുകൾ നമ്മുടെ സമൂഹത്തിൽ ധാരാളം ഉണ്ട് എന്നതാണ് സത്യം . യാതൊരു മുന്പരിചയവുമില്ല എങ്കിലും ഒരു വ്യതഖിയുടെ തീർത്തും സ്വകാര്യമായ കാര്യങ്ങളിൽ അഭിപ്രായം പറയുന്ന വ്യക്തികൾ നമ്മുടെ സമൂഹത്തിൽ നിരവധിയാണ്. എന്താണ് അത് നൽകുന്ന സന്തോഷം എന്നത് ഇനിയും വ്യക്തമല്ല. ഒരു പക്ഷേ നല്ല രീതിയിൽ ജീവിക്കുന്നവരെ കാണുമ്പോൾ ഉണ്ടാകുന്ന അസൂയ ആകാം അല്ലെങ്കിൽ മറ്റുളളവരെ കുറിച്ച് അനാവശ്യമായ മുൻ വിധി വക്കുന്നത് കൊണ്ടാകാം.

പക്ഷേ നമുക്ക് യാതൊരു മുൻ പരിചയവുമില്ലാത്ത വ്യക്തികളെ കുറിച്ചും അവരുടെ വ്യക്തി ജീവിതം എന്താണെന്ന് പോലും അറിയാത്ത നമ്മൾ അഭിപ്രയാം പറയുന്നത് എന്ന മോശമാണ് എന്ന് പോലും ബോധമില്ലാത്തത് കൊണ്ടാണ് ഇത്. അത്തരത്തിൽ തന്റെ വ്യക്തി പരമായ കാര്യങ്ങളിൽ അനാവശ്യമായ അഭിപ്രായം പറഞ്ഞു അപമാനിക്കാൻ ശ്രമിച്ച ഒരാൾക്ക് പ്രശസ്ത നടി അപ്സര നൽകിയ കിടിലൻ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ADVERTISEMENTS
   

തന്റെ പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർക്കാത്തതിന് ചൊറിഞ്ഞു സംസാരിച്ച ഒരു സദാചാര വാദിക്കാണ് കിടിലൻ മറുപടി നൽകി നടി രംഗത്തെത്തിയത്. വിവാഹം കഴിഞ്ഞിട്ടും തന്റെ പേരിനൊപ്പം അച്ഛന്റെ പേര് ചേർത്താണ് നടി ഇൻസ്റ്റാഗ്രാമിൽ കൊടുത്തിരിക്കുന്നത്. അച്ഛന്റെ പേരായ രത്നാകരനും ചേർത്താണ് അപ്സര രത്‌നാകരൻ എന്ന പേര് ഇൻസ്റ്റാഗ്രാമിൽ നടി കുറിച്ചത് അതിനെ ചോദ്യം ചെയ്തെത്തിയ കമെന്റിനാണ് താരം മറുപടി നൽകിയത്. വിവാഹം കഴിഞ്ഞെന്നു കരുതി അച്ഛന്റെ സ്ഥാനം ഭർത്താവിന് നൽകണോ എന്ന് നടി ചോദിക്കുന്നു.

നടിയുടെ കുറിപ്പ് വായിക്കാം

ചിലർ ഇങ്ങനെയാണ് , എത്ര വേണ്ടാന്ന് വെച്ച് ഒഴിഞ്ഞു മാറിയാലും സമ്മതിക്കില്ല , കിട്ടിയാലേ പഠിക്കു . ഇന്നലെയാണ് എനിക്ക് ഈ വർഷത്തെ കലാഭാവൻമണി ഫൌണ്ടേഷൻ അവാർഡ് കിട്ടിയ വിവരം അറിഞ്ഞത് . അറിഞ്ഞപ്പോൾ തന്നെ എന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടീൽ (@apsara. rs official )പോസ്റ്റ്‌ ചെയ്യുകയും ചെയ്തു . അതിനു താഴെ വന്ന ഒരു കമന്റണിത്.എന്റെ പേര് അപ്സര എന്നാണ് , അച്ഛന്റെ പേര് രത്നാകരൻ . അതുകൊണ്ട് തന്നെ പേര് അപ്സര രത്‌നകാരൻ എന്നാക്കിയതും . അതിൽ ആർക്കാണ് പ്രശ്നം ?

എന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ടു ദിവസംകൂടി കഴിഞ്ഞാൽ രണ്ടു വർഷം ആവുകയാണ് .വിവാഹം കഴിഞ്ഞതോടെ അച്ഛന്റെസ്ഥാനം ഭർത്താവിന് കൈമാറണം എന്ന് നിർബധമുണ്ടോ ? എന്റെ ഭർത്താവ് പോലും അത് അവശ്യ പെട്ടിട്ടില്ല ഇതുവരെ . പിന്നെ മറ്റുള്ളവർക് എന്താണ് പ്രശ്നം ? ഇപ്പോൾ രണ്ടാം വിവാഹവാർഷികം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് ഞങ്ങൾ.അതിനിടയിൽ ഞങ്ങൾ ഇതുവരെ ഡിവോഴ്സ് ആകുന്നതിനെക്കുറിച്ചും ചിന്തിച്ചിട്ടില്ല. എന്റെ പേരിന്റെകൂടെ അച്ഛന്റെ പെരുമാറ്റി ഭർത്താവിന്റെ പേരിടുന്നതിനെക്കുറിച്ചും ചിന്തിച്ചിട്ടില്ല. ഇനി ചിന്തിക്കുവാണേൽ പ്രത്യകം താങ്കളെ അറിയിക്കുന്നതാണ്. ഹാ ഇതൊക്കെ തന്തയുന്നുള്ളൊന്മ്മാരോട് പറഞ്ഞിട്ടല്ലേ കാര്യമുള്ളൂ…

ADVERTISEMENTS