പത്തനാപുരം: മലയാള സിനിമയിലെ മുൻ നിര നായികയായ നടി അനുശ്രീ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ആർഎസ്എസ് കാര്യവാഹക് സി. പ്രദീപിൽ നിന്ന് ആർ എസ് എസിന്റെ കേസരി മാസികയുടെ രസീത് ഏറ്റുവാങ്ങുന്ന താരത്തിന്റെ ചിത്രമാണ് വ്യാപകമായി ഇപ്പോൾ പ്രചരിക്കുന്നത്. മുൻപും അനുശ്രീ ആർ എസ് എസിന്റെ പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. അതിനു അനുശ്രീ വലിയ തോതിലുള്ള സൈബർ ആക്രമണം നേരിട്ടിരുന്നു.
വിജയദശമി മഹോത്സവത്തിന്റെ ഭാഗമായി കേസരി മാസികയുടെ പ്രചാരണ മാസത്തിന്റെ ഉദ്ഘാടനം നടന്ന പരിപാടിയിലാണ് നടി അനുശ്രീ പങ്കെടുത്തത്. നേരത്തെ മുതൽ ബാലഗോകുലം പോലുള്ള സംഘടനകളുമായി ബന്ധപ്പെട്ടിരുന്ന അനുശ്രീ, തന്റെ നാട്ടിൽ നടക്കുന്ന ഈ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് സ്വാഭാവികമാണെന്ന് പ്രതികരിച്ചു. തനിക്ക് പ്രത്യേക രാഷ്ട്രീയം ഉള്ളതുകൊണ്ടല്ല തനറെ നാട്ടിലെ ഒരു സംഘടനാ എന്നതിൽ അവിടെ ജനിച്ചു വളർന്ന ഒരു പെൺകുട്ടി എന്ന നിലയിലാണ് ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നത് എന്ന് മുൻപ് ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നതിനെകുറിച്ചു ചോദിച്ചപ്പോൾ അനുശ്രീ പറഞ്ഞിരുന്നു. ഇനി മറ്റു പാർട്ടിക്കാരും അവരുടെ പരിപാടിയിൽ തന്നെ വിളിച്ചാൽ താൻ പങ്കെടുക്കും എന്നും തനിക്ക് അങ്ങനെ ഒരു പാർട്ടിയോടും പ്രത്യേകിച്ച് മമത ഒന്നുമില്ലെന്നും താരം മുൻപ് പറഞ്ഞിരുന്നു. അതെ പോലെ നേരത്തെ കെ ബി ഗണേഷ് കുമാറിനെ അഭിനന്ദിച്ചുകൊണ്ടും അനുശ്രീ പോസ്റ്റ് ഇട്ടിരുന്നു.
ഇതിന് മുൻപ് മലയാള സംഗീത സംവിധായകൻ ഔസേപ്പച്ചനും ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തിരുന്നു. തൃശൂർ തേക്കിൻകാട് മൈതാനത്ത് നടന്ന വിജയദശമി ഉത്സവത്തിന്റെ പൊതുസമ്മേളനത്തിൽ അദ്ദേഹം അധ്യക്ഷനായിരുന്നു. അനുശ്രീയുടെ ഈ പങ്കെടുപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. ചിലർ ഇതിനെ സ്വാഗതം ചെയ്യുമ്പോൾ മറ്റുള്ളവർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
പലരും അനുശ്രീ ആർ എസ് എസ് ന്റെ ചടങ്ങിൽ പങ്കെടുത്തതിന് രൂക്ഷമായി താരത്തെ വിമർശിച്ചിരുന്നു.എന്നാൽ താരം മുൻപ് തന്നെ തന്റെ രാഷ്ട്രീയ നിലപാട് അറിയിച്ചതാണ്. തന്നെ ഏത് രാഷ്ട്രീയ പാർട്ടിക്കാർ അവരുടെ പപരിപാടിക്ക് വിളിച്ചാലും താൻ പോകുമെന്ന് താരം മുൻപ് തന്നെ പറഞ്ഞിരുന്നു. അതെ പോലെ പത്തനാപുരം എം എൽ എ യും മന്ത്രിയും ഇടതു പക്ഷ സഹയാത്രികനുമായ ഗണേഷ് കുമാറിനെ അനുകൂലിച്ചും പ്രശംസിച്ചും അനുശ്രീ പോസ്റ്റ് ഇട്ടിരുന്നു. ഒരു ജനനായകൻ ഇങ്ങനെ ആകണം എന്ന് ആണ് അന്ന് അനുശ്രീ പോസ്റ്റ് ഇട്ടത്. ഇതൊക്കെ കൊണ്ട് തന്നെ അവരുടെ നിലപാടുകൾ എന്തെന്ന് വ്യക്തമാണ്. വെറുതെ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കുകയാണ് നല്ലത് എന്ന് പലരും കമെന്റുകളിൽ പറയുന്നത്.