അനുശ്രീ ഒരു സംഘി ആണോ – പ്രകോപനപരമായ ചോദ്യത്തിന് കിടിലൻ മറുപടിയുമായി അനുശ്രീ

2008

ലാല്‍ ജോസ്  മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികമാരിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള നായികയാണ് അനുശ്രീ. ഡയമണ്ട് നെക്ക്ലേസ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ തന്റെ സ്ഥാനം മലയാള സിനിമയിൽ ഉറപ്പിക്കുന്നത്. കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രമായി മികച്ച പ്രകടനം ആയിരുന്നു ഈ ചിത്രത്തിൽ താരം കാഴ്ചവച്ചിരുന്നത്.

അടുത്തകാലത്ത് വലിയതോതിൽ തന്നെ താരം വിമർശനങ്ങൾ കേൾക്കേണ്ടതായി വന്നിട്ടുണ്ടായിരുന്നു. അതിന് കാരണം ബാലഗോകുലത്തിന്റെ പരിപാടികളിൽ ഭാരതാംബയായി വസ്ത്രം അണിഞ്ഞു കൊണ്ട് താരമെത്തി എന്നതായിരുന്നു. അതിനാൽ താരം ബിജെപിയാണ് എന്നും സംഘിയാണ് എന്നുമൊക്കെ ഒരുപറ്റം ആളുകൾ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് റിപ്പോര്‍ട്ടര്‍ ടിവിയുടെ ഒരു അഭിമുഖത്തിൽ അവതാരകരായ നികേഷ് കുമാര്‍ അടക്കമുള്ളവര്‍ താരത്തോട് ഇതിനോട് തുറന്നു ചോദിക്കുകയും അതിനു താരം പറയുന്നതാണ് ശ്രദ്ധ നേടുന്നത്. ഒരു വേളയില്‍ അവതാരകര്‍ താരത്തെ പ്രകോപിപ്പിക്കാന്‍ നോക്കുന്നതും അതിനു അനുശ്രീ അതെ നാണയത്തില്‍ മറുപടി പറയുകയും ചെയ്യുന്നുണ്ട്.

ADVERTISEMENTS
   

തനിക്ക് പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ല എന്നാണ് അനുശ്രീ പറയുന്നത്. തനിക്ക് രാഷ്ട്രീയത്തെ കുറിച്ച് വലിയ അറിവില്ല. താൻ എല്ലാ പരിപാടികളിലും പോകാറുണ്ട് തന്നെ ഒരു പരിപാടിയിൽ വിളിച്ച് ഒരു രാഷ്ട്രീയ നേതാവ് പറഞ്ഞത് താൻ വർഷങ്ങളായി കോൺഗ്രസിൽ പ്രവർത്തിക്കുന്നു എന്നാണ്. അതിനെ എതിർക്കാൻ ഒന്നും താൻ പോയില്ല. തനിക്ക് അങ്ങനെ പ്രത്യേകിച്ച് രാഷ്ട്രീയം ഇല്ലാത്തതു കൊണ്ട് തന്നെയാണ് അക്കാര്യത്തെ കുറിച്ച് പറഞ്ഞത്.

പിന്നെ കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ബാലഗോകുലത്തിന്റെ പരിപാടികൾ ഒന്നും നടത്തുന്നില്ല അവർ നടത്തുകയാണ് എങ്കിൽ താൻ അതിലും ഒരുങ്ങാനായി പോകുന്നതിന് യാതൊരു മടിയുമില്ല. ആളുകൾ ഇങ്ങനെ പറയുന്നു എന്ന് വെച്ച് താൻ ഒരുങ്ങാതിരിക്കുകയുമില്ല അടുത്ത വർഷവും ആ പരിപാടിക്ക് വേണ്ടി ഒരുങ്ങും.

ഇനിയിപ്പോൾ ഞാൻ സംഘിയാണെന്ന് തന്നെ ഇരിക്കട്ടെ എന്നെ എന്തിനാണ് ആളുകൾ വെറുക്കുന്നത് അത് എന്റെ ഇഷ്ടമല്ലേ ഒരാളുടെ വ്യക്തിപരമായ കാര്യമല്ലേ എന്നും ചോദിക്കുന്നുണ്ട്. സംഘി എന്ന പേര് വിളിക്കുന്നത് കൊണ്ട് തനിക്ക് യാതൊരു നാണക്കേടും തോന്നിയിട്ടില്ല എന്നും അതൊന്നും പ്രശ്നമുള്ള കാര്യങ്ങൾ അല്ല എന്നുമാണ് പറയുന്നത്.

അനുശ്രീയുടെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയാണ് ചെയ്തത്. അവതാരകനായ നികേഷ് കുമാർ പലതരത്തിലും പല കാര്യങ്ങളും പറഞ്ഞ് അനുശ്രീയുടെ രാഷ്ട്രീയ രീതി മനസ്സിലാക്കാൻ ശ്രമിക്കുമ്പോഴും വളരെ ലളിതമായ ഭാഷയിൽ നികേഷ് കുമാറിന് കുറിക്കു കൊള്ളുന്ന മറുപടി തന്നെയാണ് അനുശ്രീ നൽകിയത് എന്നാണ് പലരും പറയുന്നത്. അനുശ്രീയുടെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുക ആയിരുന്നു ചെയ്തത്.

ADVERTISEMENTS
Previous articleആ കാര്യത്തിൽ മോഹൻലാൽ ഉസ്താദാണ്; അന്ന് ഞാൻ ചോദിച്ചു ഇതെങ്ങനെ എന്ന് – അന്നദ്ദേഹം പറഞ്ഞത് – ശ്രീനി പറയുന്നു
Next articleപ്രണവ് എന്താകണം എന്നാണ് മോഹൻലാൽ ആഗ്രഹിക്കുന്നത് – മനസ്സു തുറന്നു പറഞ്ഞു മോഹൻലാൽ