
പൊതുവേ വൾഗർ കമെന്റുമായി നരമ്പു രോഗികൾ സോഷ്യൽ മീഡിയയിൽ എത്തുന്നത് നടിമാർക്ക് നേരെയാണ്. അത്തരത്തിൽ ഓൺലൈൻ നരമ്പു രോഗികളുടെ ഇത്തരത്തിലുള്ള സൈബർ ആക്രമങ്ങൾക്കു വിധേയമാകുന്ന നടിമാരുടെ ലിസ്റ്റ് എടുത്താൽ അത് ഒരുപാട് നീളും. അതിലേക്കു ഇപ്പോൾ ഒരാൾ കൂടി നടി അഞ്ജു അരവിന്ദ്.കഴിഞ്ഞ ദിവസം തന്റെ യൂട്യൂബ് വിഡിയോയ്ക്ക് താഴേ മോശം കമന്റുമായെത്തിയ ആള്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടി കൊടുത്ത് താരമായിരിക്കുകയാണ് നടി അഞ്ജു അരവിന്ദ്. താരത്തിന്റെ കുറിക്കു കൊള്ളുന്ന മറുപിടി ധാരാളം പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. ‘സൂപ്പര്‍ ചരക്ക്, ക്യാഷ് മുടക്കിയാലും നഷ്ടം വരാനില്ല.’-എന്നായിരുന്നു ആ വൾഗർ കമന്റ്.പണം മുടക്കിയാൽ തങ്ങളുടെ ഏത് ഇങ്കിതത്തിനും സ്ത്രീകൾ വഴങ്ങും എന്ന ഒരു വിഭാഗം പുരുഷന്മാരുടെ ചിന്തയുടെ ഇരയാണ് പല സ്ത്രീകളും.അതിൽ കൂടുതൽ സിനിമ മേഖലയിൽ നിന്നുള്ളതാണ് എന്നതാണ് ഏറ്റവും വലിയ ദുരന്തം.
സിനിമ മേഖലയിലുള്ള സ്ത്രീകൾ എല്ലാം മോശമായ രീതിയിൽ ജീവിക്കുന്നവരാണ് എന്ന പൊതു ധാരണയുടെ ഇരയാണ് അഞ്ചു അരവിന്ദും. തന്റെ വീഡിയോയ്ക്ക് താഴേ ഉള്ള കമെന്റിനു ഉടന്‍ തന്നെ മറുപടിയുമായി നടിയും എത്തി.’അതേ സുഹൃത്തേ, നിങ്ങളുടെ അമ്മയേയും പെങ്ങളേയും പോലെ സൂപ്പര്‍ ചരക്കു തന്നെയാണ് ഞാനും’എന്നായിരുന്നു അഞ്ജുവിന്റെ മറുപടി. ‘കഷ്ടം. ഓരോരുത്തരുടെയും കാഴ്ചപ്പാട്.. എന്തായാലും നല്ല മറുപടി കൊടുക്കാന്‍ സാധിച്ചു’ എന്ന അടിക്കുറിപ്പോടെ ആ കമന്റിന്റെ സ്ക്രീന്‍ ഷോട്ട് നടി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചു. കൃത്യമായി പ്രതികരിച്ച നടിക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്.