മകന്റെ കണ്ണുതുറപ്പിച്ച മോഹൻലാലിന്റെ വാക്കുകൾ: നടി അഞ്ജുവിന്റെ അനുഭവം വൈറൽ

2222

ഒരു കാലത്തു മലയാള സിനിമയുടെ പ്രിയനടിയായ അഞ്ജു തന്റെ അഭിനയജീവിതത്തെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ഒരനുഭവം പങ്കുവച്ചതോടെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ ചർച്ച ആയിരിക്കുകയാണ്. സ്വൊന്തം മകൻ തന്നെ ആദ്യം മനസ്സിലാക്കാതിരുന്ന തന്റെ കരിയറിനെക്കുറിച്ച്, ഒറ്റ
നിമിഷത്തിൽ തന്നെ അവന്റെ കണ്ണ് തുറപ്പിച്ചത് സൂപ്പർതാരം മോഹൻലാലിന്റെ വാക്കുകളാണെന്നാണ് അഞ്ജു തുറന്നുപറഞ്ഞത്.

ബാലതാരമായി സിനിമയിൽ എത്തിയ അഞ്ജു തന്റെ കരിയറിൽ നിരവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു കാലത്തു നായിക നടിയായി തിളങ്ങിയ സംസ്ഥാന പുരസ്കാരം വരെ നേടിയേടുത്ത അഭിനേത്രിയാണ് . അവർ ഏറെക്കാലമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് തന്റെ ജീവിതത്തിലെ ഈ അവിസ്മരണീയ സംഭവം അഞ്ജു പങ്കുവച്ചത്.

ADVERTISEMENTS

“ഞാൻ അഭിനയിച്ച സിനിമകൾ മകനെ കാണിക്കുമ്പോൾ, അമ്മ ഒന്ന് നിർത്തുമോ എന്ന ഭാവമായിരുന്നു അവന്. ഞാൻ എത്ര വിശദീകരിച്ചാലും കാര്യമില്ല, അതൊന്നും അവൻ വേണ്ട രീതിയിൽ ഉൾക്കൊള്ളുന്നില്ല” – അഞ്ജു പറയുന്നു.

READ NOW  ഇവിടിരുന്നു ഇപ്പോൾ അപ്പിയിടണം എന്ന് തോന്നിയാൽ ഞാൻ അത് ചെയ്യും ;ജീവിതത്തെ പച്ചയായി കാണുന്നു - തന്റെ സ്വഭാവത്തെ കുറിച്ച് ഗോപി സുന്ദർ

എന്നാൽ ഈ അവസ്ഥ ഒരു യാത്രയ്ക്കിടയിൽ പൂർണമായും മാറി. ചെന്നൈയിലെ ഒരു റസ്റ്റോറന്റിൽ മകനും സഹോദരനും ഒപ്പം ഭക്ഷണം കഴിക്കുകയായിരുന്ന താൻ പെട്ടെന്ന് സൂപ്പർസ്റ്റാർ മോഹൻലാലിനെ കണ്ടു.

“മോഹൻലാൽ സർ ഞങ്ങളുടെ അടുത്തേക്ക് വന്നു. നീ എന്താ ഇവിടെ എന്നൊക്കെ ചോദിച്ചു. കൂടെയുള്ളവരെ പരിചയപ്പെടുത്തിയപ്പോൾ മകനോട് ‘നിന്റെ അമ്മ ആരാണെന്ന് അറിയാമോ നിനക്ക്?’ എന്ന് ചോദിച്ചു. പിന്നെ, അന്ന് ഞാൻ ചെയ്ത സിനിമകളെക്കുറിച്ചും എന്റെ അഭിനയത്തെക്കുറിച്ചും അത്രയും മനോഹരമായി പറഞ്ഞു. ചെറിയ പ്രായം മുതൽ അഭിനയത്തിലേക്ക് വന്ന്, അതിശയിപ്പിയ്ക്കുന്ന പ്രകടനങ്ങൾ കാഴ്ച വച്ച അഭിനേത്രിയാണ് നിന്റെ ‘അമ്മ എന്നും … നിങ്ങൾക്കൊന്നും ഒരിക്കലും പറ്റില്ല, അവളുടെ അഭിനയത്തിന് അടുത്തെത്താന്‍ പോലും ..” – എന്ന് മോഹൻലാലിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് അഞ്ജു പറയുന്നു.

മോഹൻലാലിന്റെ വാക്കുകൾ കേട്ടതോടെ മകന്റെ കണ്ണു തുറന്നെന്നു അഞ്ജു പറയുന്നു. തന്റെ അമ്മയുടെ കരിയറിനെ കുറിച്ച് കൂടുതലറിയാനും മനസ്സിലാക്കാനും മകൻ ഇപ്പോൾ കൂടുതൽ താല്പര്യം കാണിക്കുന്നു.

READ NOW  ഈ നടന് വേണ്ടി ഡബ്ബ് ചെയ്യാൻ എന്നെ കിട്ടില്ല എന്ന് ഞാന്‍ സംവിധായകനോട് തറപ്പിച്ചു പറഞ്ഞു; വെളിപ്പെടുത്തലുമായി ഷോബി തിലകന്‍

വളരെ ലളിതമായ ഒരു സംഭവത്തിലൂടെ തന്റെ ജീവിതത്തെ മാറ്റിമറിച്ച മോഹൻലാലിന് അഞ്ജു നന്ദി പറഞ്ഞു.

ADVERTISEMENTS