സിനിമയില്‍ എന്നെ വേദനിപ്പിച്ചിട്ടുള്ളത് മുഴുവന്‍ നടിമാരാണ് – ആ സംഭവം ശരിക്കും വേദനിപ്പിച്ചു – അന്ന് നടന്നത് – അംബിക പറഞ്ഞത്.

1664

ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെ മനസ്സിൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയ നടിയായിരുന്നു അംബിക. വളരെ ചെറിയ സമയങ്ങളിൽ തന്നെ താരം നായികയായി സിനിമയിൽ ശ്രദ്ധ നേടിയിരുന്നു. പ്രമുഖ നടന്മാരുടെ ഒക്കെ ഒപ്പം അഭിനയിക്കുവാൻ ഭാഗ്യം ലഭിച്ചിട്ടുള്ള ഒരു നടി തന്നെയാണ് അംബിക. എന്നാൽ തുടക്കകാലത്ത് ഏതൊരു നടിയെയും പോലെ ഒരുപാട് ബുദ്ധിമുട്ടുകൾ താനും സിനിമ മേഖലയിൽ നേരിട്ടിട്ടുണ്ട് എന്ന് പറയാം നേടാം എന്ന പരിപാടിയിൽ എത്തിയപ്പോൾ തുറന്നു പറയുകയായിരുന്നു താരം.

തന്നെ ഹെർട്ട് ചെയ്തത് മുഴുവൻ തന്നെ ഫീമെയിൽ ആർട്ടിസ്റ്റുകൾ ആയിരുന്നു. തുടക്ക സമയത്ത് സിനിമയിലേക്ക് വരുമ്പോൾ സീനിയറായിട്ടുള്ള പല നടിമാരും പറഞ്ഞത് വേദനിപ്പിച്ചിട്ടുണ്ട്. ഒരിക്കൽ താൻ കേൾക്കുന്ന രീതിയിൽ തന്നെ ഭക്ഷണം കഴിക്കുന്ന സമയത്ത് ഒരു സീനിയർ നടി പറഞ്ഞത് പുതിയ ആളല്ലേ കരിമീൻ ഇല്ലാതെ അവർക്കൊന്നും ഇറങ്ങില്ല എന്ന് ആയിരുന്നു.

ADVERTISEMENTS
READ NOW  മലയാളികളുടെ ആ പ്രിയപ്പെട്ട നടിയുമായി സച്ചിൻ ടെണ്ടുൽക്കർ പ്രണയത്തിലായിരുന്നു എന്ന് പ്രമുഖ നടി..

ഭക്ഷണത്തിന്റെ കാര്യത്തിൽ അങ്ങനെയൊക്കെ കേൾക്കുമ്പോൾ വല്ലാതെ നമ്മൾ ഹെർട്ട് ആയി പോകും. ഇതെന്റെ അമ്മയും കേട്ടു അമ്മ ഇത് കേട്ട ഉടനെ എന്നോട് പറഞ്ഞു മോൾ ഇങ്ങുവാ നമുക്ക് ഒരിടം വരെ പോകാം എന്ന് എന്നിട്ട് എന്നെ ഗ്രാൻഡ് ഹോട്ടലിൽ കൊണ്ടുപോയി മൂന്നാലഞ്ച് കരിമീൻ ഒക്കെ വാങ്ങി തന്നു.

സീനിയർ നടിമാർക്കൊപ്പം ഇരിക്കാൻ ചെന്നപ്പോൾ നിങ്ങൾ ജൂനിയറല്ലേ അപ്പുറത്ത് മാറി ഇരിക്ക് എന്ന് പറഞ്ഞ അവസരം ഉണ്ടായിട്ടുണ്ട്. അപ്പോഴും അമ്മ പറഞ്ഞു നിനക്ക് ഒരു സമയം വരും അപ്പോൾ നീ മധുരമായി ഇതിനൊക്കെ പ്രതികാരം ചെയ്താൽ മതിയെന്ന്.

അത് സത്യമായിരുന്നു, ഒരിക്കൽ അതേ നടി വെളിയിൽ നിൽക്കുകയാണ് ഞാൻ മേക്കപ്പ് ഒക്കെ കഴിഞ്ഞ് വന്നപ്പോൾ എന്തുപറ്റി എന്ന് ചോദിച്ചപ്പോൾ എനിക്ക് മേക്കപ്പ് റൂമില്ല എന്ന് പറഞ്ഞു. ഞാൻ അത് കേട്ട ഉടനെ അവരോട് പറഞ്ഞു ചേച്ചി എനിക്ക് ഷോർട്ട് തുടങ്ങാറായി ചേച്ചി എന്റെ മേക്കപ്പ് റൂം ഉപയോഗിച്ചോളൂ ഒപ്പം തന്നെ ഞാൻ എന്റെ അസിസ്റ്റന്റിനോട് പറഞ്ഞു അവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത് എന്ന്.

READ NOW  ഒടുവിൽ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് അടിച്ചു പൊട്ടിച്ച രഞ്ജിത് - ഞെട്ടിക്കുന്ന വെളിപെപ്പെടുത്തലുമായി ആലപ്പി അഷ്‌റഫ്.

അവർക്കൊപ്പം ഒരു അസിസ്റ്റന്റ് ഉണ്ടായിരുന്നില്ല അപ്പോൾ അവർ എന്നെ നോക്കിയ നോട്ടത്തിൽ ആ പഴയ ഫ്ലാഷ്ബാക്ക് ഓർത്തു എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. അതിനുശേഷം കരിമീൻ എന്ന് ആരെങ്കിലും പറഞ്ഞാൽ തനിക്ക് സങ്കടം വരും അതുപോലെ ഗ്രാൻഡ് ഹോട്ടലിനു മുൻപിലൂടെ പോയാൽ ഉടനെ തന്നെ ഈ പഴയ സംഭവം ഓർക്കും. അംബികയുടെ ഈ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടിയിരുന്നു

ADVERTISEMENTS