സിനിമയിൽ ശാഖാ കാണിക്കാൻ പാടില്ല എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ ആവില്ല – കാണിച്ചാൽ എങ്ങനെ ശാഖാ സിനിമയാകും – തുറന്നടിച്ചു മുരളി ഗോപി

1731

അനശ്വരനടൻ ഭരത് ഗോപിയുടെ മകൻ, തിരക്കഥാകൃത്ത്, നടൻ, നിർമ്മാതാവ്, എഴുത്തുകാരൻ, ഗായകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ ,മാധ്യമപ്രവർത്തകൻ അങ്ങനെ മുരളി ഗോപിയുടെ വിശേഷണങ്ങൾ നിരവധിയാണ്. മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയായ ലൂസിഫറിന്റെ തിരക്കഥാകൃത്ത്. അതുകൂടാതെ നിരവധി സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങൾ അദ്ദേഹം തിരക്കഥ എഴുതി വമ്പൻ ഹിറ്റുകൾ ആക്കിയിട്ടുണ്ട്.

അതി ശക്തമായ പ്രമേയങ്ങളുള്ള ചിത്രങ്ങളാണ് മുരളീ ഗോപിയുടെ മിക്ക സിനിമകളും . അദ്ദേഹം തിരക്കഥ എഴുതിയ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രം വലിയ വിവാദങ്ങൾക്ക് വഴിവെച്ച്. അതേപോലെ ടിയാൻ എന്ന ചിത്രവും ചർച്ചകൾക്കിടയാക്കിയിരുന്നു. അടുത്തിടെ നൽകിയ മീഡിയ വൺ ചാനലിൽ നൽകിയ ഒരു അഭിമുഖത്തിൽ സിനിമയിൽ ആർഎസ്എസ് ശാഖകൾ കാണിക്കുന്ന വിഷയത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മുരളി ഗോപി നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

ADVERTISEMENTS
   

തൻറെ പല ചിത്രങ്ങളിലും മുരളി ഗോപി ആർഎസ്എസ് ശാഖകൾ കാണിച്ചിട്ടുണ്ട്. അതിൽ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രവും ഉൾപ്പെടുന്നു. കുറച്ചു നാള്‍ മുന്‍പ് ഈ അടുത്ത കാലത്തു എന്ന ചിത്രത്തിൽ ആർഎസ്എസ് ശാഖ കാണിച്ചതിന് എതിരെ രൂക്ഷമായി വിമർശനം മുരളി ഗോപി ആ സമയത്ത് നേരിട്ടിരുന്നു. അത്തരത്തിലുള്ള ചിത്രങ്ങൾ കാണിക്കരുത് എന്നുള്ള രീതിയിൽ ഇടതിടങ്ങളിൽ നിന്നും അദ്ദേഹത്തിന് വലിയ വിമർശനങ്ങളും നേരിട്ടിരുന്നു. ഇപ്പോൾ ചാനലിന്റെ അവതാരികയും ഇതേ ചോദ്യം ഒരിക്കൽ കൂടി മുരളി ഗോപിയോട് ആവർത്തിക്കുകയും അദ്ദേഹം നൽകിയ മറുപടിയുമാണ് വൈറലാകുന്നത്.

See also  ആദ്യ ഭാര്യയുടെ ആത്മഹത്യാ കാരണം കരിയർ താഴേക്ക് പോയ സിദ്ദിഖിനെ ഉയർത്തിക്കൊണ്ടുവന്നത് മോഹൻലാലിന്റെ ആ വാക്ക്.

പല ചിത്രങ്ങളിലും വലതുപക്ഷ രാഷ്ട്രീയത്തെ പ്രതിദാനം ചെയ്യുന്ന ചില കാര്യങ്ങൾ കാണിക്കുന്നു. ആർഎസ്എസ് ശാഖകൾ കാണിക്കുന്നു. അങ്ങനെയുള്ള കാര്യങ്ങൾ വന്നപ്പോൾ ഉണ്ടായ വിമർശനങ്ങൾ എന്തുകൊണ്ട് ഉണ്ടായി എന്ന് താങ്കൾ ചിന്തിക്കുന്നത്. താങ്കൾ അപ്പോഴെല്ലാം പറഞ്ഞിട്ടുള്ള ഒരു പ്രധാന കാര്യം താങ്കൾ വലതുപക്ഷ രാഷ്ട്രീയത്തിന് എതിരാണ് എന്നാണ്. എന്നിട്ടും ഇങ്ങനെയുള്ള വിമർശനങ്ങൾ എന്തുകൊണ്ട് വന്നു എന്നുള്ള ചോദ്യത്തിന് മുരളി ഗോപി നൽകിയ മറുപടി ഇങ്ങനെയാണ്.

ഒരുപാട് കാര്യങ്ങൾ ഇതിൻറെ പിന്നിലുണ്ട് . അസഹിഷ്ണുതയ്ക്ക് എതിരായി സംസാരിക്കുന്ന ആൾക്കാർ പോലും അസഹിഷ്ണുക്കളാണ് എന്നുള്ളതാണ് ഇതിൻറെ പരമ പ്രധാനമായ ഒരു കാര്യം. ഈയടുത്ത കാലത്ത് എന്ന തൻറെ ചിത്രത്തിൽ ആർഎസ്എസ് ശാഖ താൻ കാണിച്ചിരുന്നു. ആർഎസ്എസ് ശാഖ ഒരു ചിത്രത്തിൽ കാണിക്കുമ്പോൾ അതെങ്ങനെയാണ് ഒരു ശാഖ സിനിമ ആകുന്നത് എന്നാണ് മുരളി ഗോപി ചോദിക്കുന്നത്.

See also  കറുത്ത കൃഷ്ണനെ നീലയാക്കി മറ്റുന്ന ഊമ്പിയ സനാതനം വിനായകന്റെ പുതിയ പോസ്റ്റ് വൈറൽ ഡിലീറ്റ് ആക്കി - സ്ക്രീൻഷോട്ട് കാണാം

ഒരു സിനിമയിൽ ശാഖ കാണിക്കാനേ പാടില്ല എന്ന് പറയുന്നതിൽ ഞാൻ ഒരിക്കലും അംഗീകരിക്കുന്ന ഒരു കാര്യമല്ല എന്ന് മുരളി ഗോപി പറയുന്നു. താൻ ഒരു ജനാധിപത്യ രാജ്യത്തിലാണ് ജീവിക്കുന്നത്. ഞാൻ ഒരുപാട് തവണ കണ്ടിട്ടുള്ള ഒരു കാര്യം കൂടിയാണ് പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഇതെന്താണ് എന്ന്. അപ്പോൾ ഇതിനെയൊക്കെ അഡ്രസ്സ് ചെയ്യാതിരിക്കുന്നതാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ വളരാൻ കാരണം എന്ന് താൻ വിശ്വസിക്കുന്നത് എന്ന് മുരളി ഗോപി പറയുന്നു.

അതു താൻ ചിത്രത്തിൽ കാണിച്ചതിനു ശേഷം വലിയ എതിർപ്പാണ് താൻ നേരിട്ടത്. അന്ന് ഞാൻ പറഞ്ഞത് ഞാൻ ഇത് കാണിക്കും എന്ന് തന്നെയാണ് .അവരെ മാറ്റിനിർത്തുകയോ അവരെ മനുഷ്യരായി കണക്കാക്കുക പോലും ചെയ്യാതെയും അല്ല അവരെ വിമർശിക്കേണ്ടത് എന്നാണ് താൻ വിശ്വസിക്കുന്നത്. ആദ്യം അവരെ മനുഷ്യരായി കണക്കാക്കണം എന്നിട്ട് തന്നെ വേണം അവരെ വിമർശിക്കാൻ.

See also  എന്റെ മൂത്ത മകൾ അഹാന മതത്തിൽ പെട്ട ആളെ ആണ് വിവാഹം കഴിക്കുന്നത് എന്ന് കേൾക്കുന്നു ,പലപ്പോഴും മകൾ എന്നെ തിരുത്താറുണ്ട്; നടൻ കൃഷ്ണകുമാർ മകൾ ദിയ കൃഷ്ണയുടെ ബിസിനസ്സ് വിവാദങ്ങളിൽ പ്രതികരിക്കുന്നു

ഗാന്ധിയൻ രീതിയിലുള്ള ഒരു ഐഡിയ തന്നെയാണ് താൻ ഈ പറയുന്നത് എന്ന് മുരളി ഗോപി പറയുന്നു. താൻ വലതുപക്ഷ രാഷ്ട്രീയത്തിനും ഹിന്ദുത്വ രാഷ്ട്രീയത്തിനും എതിരായിട്ടുള്ള ഒരു വ്യക്തി തന്നെയാണ്. പക്ഷേ അവരെ മനുഷ്യനായിട്ട് കാണാതെയോ മനുഷ്യരെന്ന നിലയിൽ അവർക്ക് ബഹുമാനം കൊടുക്കാതെയും അല്ല അവരോട് എതിർക്കുന്നത് എന്ന് മുരളി ഗോപി പറയുന്നു.

അവരെ റെസ്പെക്ട് ചെയ്യാതെ അവരെ കുറ്റപ്പെടുത്തി കൊണ്ടേയിരിക്കണം എന്ന് പറയുന്നത് വലതുപക്ഷ രാഷ്ട്രീയത്തിന്റെ ലോകചരിത്രം മനസ്സിലാക്കാത്ത ആൾക്കാരാണ്. ലോകത്ത് എല്ലായിടത്തും നാസിസവും ഫാസിസവും സ്റാലിനിസവും വലതുപക്ഷ രാഷ്ട്രീയവും ഒക്കെ വളർന്നത് ഇത്തരത്തിൽ എപ്പോളും കുറ്റപ്പെടുത്തി കൊണ്ടിരിക്കുമ്പോൾ ആണ്. എന്ന് മുരളി ഗോപി പറയുന്നു ഇപ്പോഴും കുറ്റപ്പെടുത്തുമ്പോഴാണ് അവർ ശക്തി പ്രാപിക്കുന്നത്. അവരെ നോക്കി കളിയാക്കി അട്ടഹസിക്കുമ്പോഴാണ് അവർ അത്രത്തോളം ശക്തി പ്രാപിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു.

ADVERTISEMENTS