ഒട്ടനവധി മലയാളം ചിത്രങ്ങളിൽ ശ്രദ്ധേയമായ നായിക വേഷം ചെയ്ത നടിയാണ് സംഗീത. ഒരു പക്ഷേ സംഗീത എന്ന് പറയുന്നതിലും നല്ലതു മലയാളത്തിലെ അവരുടെ സ്ക്രീൻ നെയിം ആയ രസിക എന്ന് പറയുന്നതാണ്. നടനും ഗായകനുമായ കൃഷ് ( വിജയ് ബാലകൃഷ്ണന്‍ ) ആണ് സംഗീതയുടെ ഭര്‍ത്താവ്. ഇളയ ദളപതി വിജയിയുമായി അടുത്ത സൗഹൃദമാണ് സംഗീതയ്ക്ക്. തന്റെ കാര്യത്തില്‍ വിജയ് വളരെ ശ്രദ്ധാലുവായിരുന്നുവെന്നും പ്രണയത്തില്‍ പോയി ചാടരുതെന്ന് ഉപദേശിക്കാറുണ്ടായിരുന്നുവെന്നും സംഗീത പറയുന്നു. ഒരു തമിഴ് ഓണ്‍ലൈന്‍ നല്‍കിയ അഭിമുഖത്തിലാണ് സംഗീത വിജയുമായുള്ള സൗഹൃദത്തെക്കുറിച്ച് മനസ് തുറന്നത്.
രസികയുടെ വാക്കുകളിൽ നിന്ന് ‘എന്റെയും വിജയ്‍യുടെയും സൗഹൃദത്തെക്കുറിച്ച് പറയണമെങ്കില്‍ ഞാന്‍ കുറേക്കാലം പിന്നിലേക്ക് പോകണം. എസ് എ ചന്ദ്രശേഖരന്‍ അങ്കിള്‍ നടൻ വിജയിയുടെ പിതാവ് എന്റെ മുത്തശ്ശന്റെ സിനിമ നിര്‍മ്മാണ കമ്പനിയില്‍ ജോലിയെടുത്തിരുന്നു. അതുകൊണ്ട് തന്നെ ഒരു കുടുംബം എന്ന പോലെ കഴിഞ്ഞിരുന്ന ഞങ്ങള്‍ക്കെല്ലാവര്‍ക്കും പരസ്പരം നന്നായറിയാം.
വിജയ്‌യുടെ രണ്ടാമത്തെ ചിത്രമായ കോയമ്പത്തൂർ മാപ്പിളയിൽ താരത്തിന്റെ നായികയായി ഞാൻ അഭിനയിക്കണം എന്നുള്ളത് അമ്മയുടെ ആഗ്രഹമായിരുന്നു. അതിനുള്ള എല്ലാം തയ്യാറായിരുന്നു. പക്ഷേ വിധിയെന്ന് പറയട്ടെ എങ്ങനെയോ അത് നിർഭാഗ്യവശാൽ നടന്നില്ല.
കരിയറിന്റെ തുടക്ക സമയത് ഞാൻ നല്ല ഒരു നൃത്തകിയായി വളരെപ്പെട്ടന്ന് പേരെടുത്തിരുന്നു ആ സമയത്തു ഒരു ടിവി ചാനലിൽ വിജയ്ക്ക് മാത്രമായി ഒരു പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു അതിൽ നൃത്തകിയായി എന്നെയും ക്ഷണിച്ചിരുന്നു അന്ന് ഞാനും വിജയ്‍യും ഒരുമിച്ചു നൃത്തം ചെയ്തിരുന്നു.അങ്ങനെയാണ് ആദ്യമായി വിജയയുമായുള്ള സൗഹൃദം ആരംഭിച്ചത്.
വിജയ് ഇപ്പോഴും പറയും അദ്ദേഹം എന്നെ ഒരു നര്‍ത്തകി എന്ന നിലയ്ക്കാണ് ആരാധിക്കുന്നത് എന്ന്. ഇപ്പോഴും അങ്ങനെ തന്നെ. ഏതെങ്കിലും പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കാന്‍ പോകുന്നതിന് മുമ്പ് വിജയിയുടെ ഭാര്യ എന്നെ വിളിച്ച് ഞാന്‍ ആ ഷോയിൽ നൃത്തം അവതരിപ്പിക്കുന്നുണ്ടോ എന്ന് ചോദിച്ചറിയും. ഉണ്ടെങ്കില്‍ അത് കണ്ട ശേഷമേ അദ്ദേഹം പോവുകയുള്ളൂ. ഞങ്ങള്‍ തമ്മില്‍ അത്രക്ക് വളരെ അടുത്ത സൗഹൃദമാണുള്ളത്.
സിനിമ ലോകമായതുകൊണ്ടു തന്നെ പ്രണയത്തില്‍ ഒന്നും ചെന്ന് ചാടാതിരിക്കാന്‍ അദ്ദേഹം എന്നെ ഇപ്പോഴും ഉപദേശിക്കുമായിരുന്നു. നീ നല്ല രീതിയില്‍ വിവാഹം കഴിച്ച് സെറ്റിലാകണം വല്ല ചുറ്റിക്കളിയുണ്ടെന്നെങ്ങാനും ഞാന്‍ കേട്ടു പോകരുത് എന്നെല്ലാം ശാസിക്കുമായിരുന്നു. ഞാന്‍ ഇപ്പോഴും സുരക്ഷിതയായിരിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. ആ ഒരു സ്‌നേഹവും കരുതലും അദ്ദേഹത്തിന് എന്നോടുണ്ട്. എന്നെക്കുറിച്ചെന്തെങ്കിലും ഗോസ്സിപ്പുകളോ മറ്റോ വന്നെന്നറിഞ്ഞാൽ വിജയ് എന്നെ വിളിച്ച് അതിനെക്കുറിച്ച് ചോദിച്ചറിയുമായിരുന്നു.
പക്ഷേ ഞാൻ ക്രിഷുമായി പ്രണയത്തിലാവുകയായിരുന്നു. ഒരു ദിവസം തെല്ലു ഭയത്തോടെയാണ് ആ വിഷയം ഞാൻ വിജയ് യോട് പറഞ്ഞത്,ഒപ്പം ഞാന്‍ വിജയിനോട് ചോദിച്ചു കൃഷിനെ പരിചയപ്പെടുത്താനായി അദ്ദേഹത്തെ വന്നു കാണാന്‍ സാധിക്കുമോ എന്ന്. കൃഷിനെ കണ്ട ശേഷം വിജയ് എന്നെ കെട്ടിപിടിച്ചു നിന്നെകുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു എന്ന് പറഞ്ഞു. വിജയ് പെട്ടെന്ന് അങ്ങനെ ചെയ്തപ്പോള്‍ വിശ്വസിക്കാനായില്ല. കൃഷ് വളരെ നല്ല വ്യക്തിയാണെന്ന് തോന്നിയെന്നും നിങ്ങള്‍ നല്ല ജോഡികളാണെന്നും വിജയ് അന്ന് പറഞ്ഞിരുന്നു.