നടൻ സത്യരാജ് എന്നും തന്റെ അഭിനയ വൈഭവം കൊണ്ട് ഓരോ ആരാധകരെയും അമ്പരപ്പിച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റ കരിയറിൽ ഏറ്റവും കൂടുതൽ പ്രശസ്തി നേടിക്കൊടുത്ത കഥാപാത്രം ആണ് ബാഹുബലിയിലെ കട്ടപ്പ. ഒരു പക്ഷേ ലീഡ് ആക്ടറായ പ്രഭാസിനെക്കാളും പ്രാധാന്യവും അഭിനയ സാധ്യതയുമുള്ള ആ കഥപാത്രം. രാജ മൗലി വളരെ കൃത്യമായി സുരക്ഷിതമായ കരങ്ങളിൽ തന്നെ ഏൽപ്പിച്ചു എന്ന് പറയുന്നതിൽ തെറ്റില്ല . ആ ഒറ്റ കഥാപാത്രം അദ്ദേഹത്തെ ഇന്ത്യ ഒട്ടാകെ പ്രശസ്തനാക്കി. മുൻപ് ചെന്നെ എക്സ്പ്രസ് എന്ന ഷാരൂഖ് ചിത്രത്തിലും വളരെ പ്രധാനപ്പെട്ട ഒരു വേഷത്തിലൂടെ അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. വില്ലൻ കഥപാത്രങ്ങളിലൂടെ കരിയർ തുടങ്ങിയ അദ്ദേഹം പിന്നീട് ഹീറോയായി നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചു. അതിനു ശേഷം അദ്ദേഹം സ്വഭാവ നടനായി മികവുറ്റ ക്യാരക്ടർ വേഷങ്ങൾ കൈകാര്യം ചെയ്തു മുന്നോട്ടു പോവുകയാണ് .
പ്രൊഫെഷണൽ ജീവിതം വളരെ വിജയകരമായി മുന്നോട്ട് പോകുമ്പോഴും വ്യക്തി ജീവിതത്തിൽ അദ്ദേഹം വലിയ ദുഃഖങ്ങൾ കൊണ്ട് നടക്കുന്നുണ്ട് എന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ നാല് വർഷമായി ഒരു വ്യക്തിപരമായ ദുരന്തത്തോട് മാന്യമായ സഹിഷ്ണുതയോടെ പോരാടുകയാണ് സത്യരാജ് . അദ്ദേഹത്തിന്റെ ഭാര്യ മഹേശ്വരി കഴിഞ്ഞ കുറച്ച് വർഷങ്ങളായി കോമ അവസ്ഥയിലാണ്. നടൻ്റെ മകൾ ദിവ്യയാണ് വികാരനിർഭരമായ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഹൃദയഭേദകമായ വാർത്ത പങ്കുവെച്ചതും ഒപ്പം തന്റെ അച്ഛൻ കുടുംബത്തിന്റെ വേണ്ടി എങ്ങനെ ശക്തമായ പിന്തുണയായി നിൽക്കുന്നു എന്നതും വ്യക്തമാക്കുന്നത്.
കഴിഞ്ഞ നാല് വർഷമായി തൻ്റെ പിതാവ് ശക്തിയുടെ പരകോടിയായിരുന്നെന്നും കുടുംബ പ്രതിസന്ധികളിലൂടെ ധൈര്യത്തോടെ സഞ്ചരിക്കുന്നതിനെക്കുറിച്ചും തനിക്ക് താങ്ങായി നിലകൊള്ളുന്നതിനെക്കുറിച്ചും ദിവ്യ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. സത്യരാജിന്റെ മകൾ ദിവ്യയുടെ കുറിപ്പ് ഇങ്ങനെ.
“ഒരു പങ്കാളിയുടെ അഭാവത്തിൽ കുടുംബം നോക്കുന്ന എല്ലാ രക്ഷിതാക്കളെയും അഭിനന്ദിക്കുന്ന പോസ്റ്റാണിത്. എൻ്റെ അമ്മ 4 വർഷമായി കോമ അവസ്ഥയിൽ തുടരുന്ന ഒരു രോഗിയാണ് . അവൾ ഞങ്ങളുടെ വീട്ടിലുണ്ട്, ഞങ്ങൾ അവൾക്ക് ഒരു PEG ട്യൂബ് വഴിയാണ് ഭക്ഷണം നൽകുന്നത്. ഞങ്ങൾ ആകെ തകർന്നുപോയ സമയമാണ് ഇത്, പക്ഷേ പ്രതീക്ഷയോടും പോസിറ്റിവിറ്റിയോടും കൂടി ഞങ്ങൾ ഒരു മെഡിക്കൽ അത്ഭുതത്തിനായി കാത്തിരിക്കുകയാണ് . അമ്മയെ ഉറപ്പായും തിരികെ കിട്ടുമെന്ന് ഞങ്ങൾക്കറിയാം. അപ്പ 4 വർഷമായി കുടുംബത്തിന്റെ കാര്യങ്ങൾ എല്ലാം നോക്കി ഞങ്ങൾക്ക് വലിയ ശക്തിയായി നിലനിൽക്കുന്ന ഒരു സിംഗിൾ പേരന്റ് ആണ് . കുറച്ച് വർഷങ്ങൾക്ക് മുമ്പ് അപ്പയുടെ അമ്മ മരിച്ചു, ഞാനും എൻ്റെ അപ്പയെ പോലെ ഒരു സിംഗിൾ മദർ ആണ് . ഞാനും അപ്പയും ഒരു ശക്തമായ സിംഗിൾ പേരെന്റ് ക്ലബ് രൂപീകരിച്ചിരിക്കുകയാണ് ,” അവൾ എഴുതി.
സത്യരാജിന്റെ വ്യക്തി ജീവിതത്തിലെ ഈ ഞെട്ടിക്കുന്ന വസ്തുത അധികമാർക്കും അറിയാത്തതായിരുന്നു . എന്നാൽ ഈ വാർത്ത പുറത്തു വന്നതോടെ നിരവധി അഭ്യുദയകാംക്ഷികൾ അവരുടെ പിന്തുണ നൽകുന്നതിനായി എത്തുകയാണ് . ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് എഴുതി, “ശരിക്കും ഞെട്ടിക്കുന്ന വാർത്ത.. സിബി സാറിനും ഞങ്ങളുടെ സത്യരാജ് സാറിനും കൂടുതൽ കരുത്ത് ഉണ്ടാകട്ടെ .. ഈ കാലത്ത് സത്യരാജ് എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാനാവില്ല…. Pls convey him and our all Prayers for you all. ”
മറ്റൊരാൾ അഭിപ്രായപ്പെട്ടു, “താങ്കളുടെ അമ്മയ്ക്ക് കൂടുതൽ പ്രാർത്ഥനകൾ. അക്ക ശക്തയായിരിക്കുക. മസ്തിഷ്ക രക്തസ്രാവത്തിനുള്ള കാരണം എന്താണ്? ശരിക്കും ഇത് ഞെട്ടിക്കുന്നു അക്ക, ആരോഗ്യവാനും സന്തുഷ്ടനുമായ ഒരാൾക്ക് പോലും ഇത് സംഭവിക്കുമോ എന്താണ് ഇതിന്റെ കാരണം പറയൂ. “സത്യരാജ് സാറാണ് യഥാർത്ഥ ഹീറോ മാം, സാർ ‘അമ്മ ഉടൻ ആരോഗ്യവതിയായി തിരികെ വരും , അമ്മയ്ക്കായി ഞങ്ങൾ പ്രാർത്ഥിക്കും, ആളുകളോടുള്ള നിങ്ങളുടെ സ്‌നേഹം നിങ്ങളുടെ മുഖത്ത് കാണാം , മാം നിങ്ങൾക്ക് കൂടുതൽ ശക്തിയും ധൈര്യവും നന്മയും ഉണ്ടാകട്ടെ .” മറ്റൊരു കമെന്റ്.
തമിഴ് സിനിമയിലെ പ്രശസ്തനായ സത്യരാജ്, നായക വേഷങ്ങളിലേക്ക് മാറുന്നതിന് മുമ്പ് വില്ലൻ വേഷങ്ങൾ ചെയ്തു കൊണ്ടാണ് തൻ്റെ കരിയർ ആരംഭിച്ചത്. 1980-കളിലും 1990-കളിലും അദ്ദേഹം നിരവധി ഹിറ്റുകളിൽ അഭിനയിച്ചു. ഒരു ജനപ്രിയ നായക നടനായി. അടുത്തിടെ, അദ്ദേഹം ശ്രദ്ധേയമായ സ്വഭാവ വേഷങ്ങളിലേക്ക് മാറി. ഇന്ത്യയിലുട നീളം അദ്ദേഹത്തിന് അംഗീകാരം നൽകിയ കട്ടപ്പ എന്ന കഥാപാത്രത്തിന് ശേഷം അദ്ദേഹത്തിൻ്റെ കരിയർ കൂടുതൽ മെച്ചപ്പെട്ടു .
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വരാനിരിക്കുന്ന ചിത്രമായ കൂലി ആണ് അടുത്തതായി അദ്ദേഹതിന്റേതായി എത്തുന്നത്. മിസ്റ്റർ ഭരത് (1986) എന്ന ചിത്രത്തിനു ശേഷം അതായത് 38 വർഷങ്ങൾക്ക് ശേഷം സൂപ്പർസ്റ്റാർ രജനികാന്തുമായുള്ള അദ്ദേഹത്തിൻ്റെ ഒത്തു ചേരൽ അത് ഈ ചിത്രം അടയാളപ്പെടുത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. സത്യരാജ് മഹേശ്വരി ദമ്പതികൾക്ക് , രണ്ട് കുട്ടികളുണ്ട്. മകൾ ദിവ്യ , പോഷകാഹാര വിദഗ്ധയായി ജോലി ചെയ്യുന്നു, മകൻ, സിബിരാജ്, തമിഴ് സിനിമയിൽ ഒരു മുൻനിര നായക നടനാണ്.